സർക്കാരിനും മുഖ്യമന്ത്രിക്കുമെതിരെയുള്ള നുണക്കഥകൾ ജനം തള്ളും: എം വി ഗോവിന്ദൻ

Spread the love



Thank you for reading this post, don't forget to subscribe!

തിരുവനന്തപുരം > കേരളത്തിൽരാഷ്‌ട്രീയ അഴിമതി അവസാനിപ്പിച്ച, അഴിമതി തൊണ്ടുതീണ്ടാത്ത എൽഡിഎഫ്‌ സർക്കാരിനും അതിന്റെ നേതൃത്വത്തിനുമെതിരെ നടത്തുന്ന കള്ളപ്രചാരവേല ജനങ്ങൾ തള്ളിക്കളയുമെന്ന്‌ സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻപറഞ്ഞു. സർക്കാരിനെ നയിക്കുന്ന മുഖ്യമന്ത്രിക്കും കുടുംബത്തിനുമെതിരെ കള്ളക്കഥകൾഓരോന്നായി മെനയുകയാണ്‌. കഴിഞ്ഞ തെരഞ്ഞെടുപ്പുവേളയിലും അതിനുമുമ്പും ഇതായിരുന്നു സ്ഥിതി. അതൊന്നും ജനങ്ങൾമുഖവിലയ്ക്കെടുത്തിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. സിപിഐ എം കോവളം ഏരിയ കമ്മിറ്റി ഓഫീസ്‌ നിർമാണത്തോടൊപ്പം 11 കുടുംബങ്ങൾക്കു നിർമിച്ചുനൽകുന്ന വീടിന്റെ ഏരിയാതല ശിലയിടലിനുശേഷം നടന്ന പൊതുയോഗത്തിൽസംസാരിക്കുകയായിരുന്നു അദ്ദേഹം.

ജനോപകാരപ്രദമായ നടപടികളുമായി മുന്നോട്ടുപോകുന്ന സർക്കാരിനെ സാമ്പത്തിക പ്രതിസന്ധിയിലാക്കി കേരളത്തിന്റെ വികസനത്തെ തടയാൻ ശ്രമിക്കുന്ന കേന്ദ്ര സർക്കാർ നിലപാടിനെതിരെ ജനങ്ങളാകെ അണിനിരക്കണം. തെളിനീരൊഴുകുന്ന കേരളമെന്ന നദിയിൽ വിഷം കലക്കാനാണ്‌ വർഗീയ ശക്തികൾ ശ്രമിക്കുന്നത്‌. വർഗീയകലാപത്തിനു കേരളത്തിലും ഈ ശക്തികൾ ശ്രമിച്ചു. എന്നാൽ, അതിനെ ഫലപ്രദമായി തടയാൻ എൽഡിഎഫ്‌ സർക്കാരിനു കഴിഞ്ഞു.

വീടും ഭൂമിയുമില്ലാത്ത 3,42,000 കുടുംബത്തിനും വീടില്ലാത്ത 1,42,000 കുടുംബത്തിനും  അടുത്ത മൂന്നുവർഷംകൊണ്ടുതന്നെ വീടു നിർമിച്ചു നൽകും. ലൈഫ്‌ പദ്ധതിവഴി ഇതിനകം നാലു ലക്ഷത്തിലധികം വീടു നിർമിച്ചു. സിപിഐ എമ്മിന്റെ നേതൃത്വത്തിൽ ആയിരക്കണക്കിനു വീടാണ്‌ പാവങ്ങൾക്ക്‌ നിർമിച്ചുനൽകിയത്‌. മനുഷ്യത്വപരമായ പ്രവർത്തനങ്ങളും സേവന, സന്നദ്ധ പ്രവർത്തനങ്ങളും കൂടി ഏറ്റെടുത്താണ്‌ സിപിഐ എം മുന്നോട്ടുപോകുന്നത്‌. പാർടിയുടെ ലോക്കൽ കമ്മിറ്റി ഓഫീസുകളെല്ലാം ജനസേവന കേന്ദ്രങ്ങളാക്കുന്ന പ്രവർത്തനവും തുടങ്ങി. സർക്കാരിന്റെ എണ്ണൂറിൽപരം സേവനങ്ങൾ ഓൺലൈനായി ലഭിക്കും. ഡിജിറ്റൽ സേവനം നൽകാൻ പ്രാപ്‌തരായ യുവജനങ്ങളെ തെരഞ്ഞെടുത്ത്‌ എല്ലാ ലോക്കൽ കമ്മിറ്റി ഓഫീസും ജനസേവന കേന്ദ്രമാക്കാൻ കഴിയുമെന്നും അദ്ദേഹം പറഞ്ഞു.

കോവളം ഏരിയ സെക്രട്ടറി പി എസ് ഹരികുമാർ അധ്യക്ഷനായി. മന്ത്രി വി ശിവൻകുട്ടി, സംസ്ഥാന സെക്രട്ടറിയറ്റംഗം ആനാവൂർ നാഗപ്പൻ, ജില്ലാ സെക്രട്ടറി വി ജോയി എംഎൽഎ, സംസ്ഥാന കമ്മിറ്റി അംഗം ഡോ. ടി എൻ സീമ, ജില്ലാ സെക്രട്ടറിയറ്റംഗം സി ജയൻബാബു, കെഎസ്എഫ്ഡിസി ചെയർമാൻ ഷാജി എൻ കരുൺ, സ്പോർട്സ് കൗൺസിൽ പ്രസിഡന്റ്‌ യു ഷറഫ്‌അലി, ചലച്ചിത്ര അക്കാദമി വൈസ് ചെയർമാൻ പ്രേംകുമാർ, ചലച്ചിത്ര താരങ്ങളായ അലൻസിയർ, സുധീർ കരമന,  ജില്ലാ കമ്മിറ്റി അംഗം പി രാജേന്ദ്രകുമാർ, എ ജെ സുക്കാർണോ, വണ്ടിത്തടം മധു, എസ് അജിത്ത്, കെ എസ് സജി, എം ശ്രീകുമാരി, വി അനൂപ്, എൻ ബിനുകുമാർ എന്നിവർ സംസാരിച്ചു.



ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

മറ്റു വാർത്തകൾ





Source link

Facebook Comments Box
error: Content is protected !!