ഇന്ത്യൻ മണ്ണിൽ പന്തുതട്ടാൻ നെയ്‌മർ; മുംബൈ സിറ്റി – അൽ ഹിലാൽ മത്സരം പൂനെയിൽ

Spread the love



Thank you for reading this post, don't forget to subscribe!

മുംബൈ > ചാമ്പ്യൻസ്‌ ലീഗിൽ പന്തുതട്ടാൻ ബ്രസീലിയൻ സൂപ്പർതാരം നെയ്‌മർ ഇന്ത്യയിലെത്തും. ഏഷ്യൻ ചാമ്പ്യൻസ്‌ ലീഗ്‌ നറുക്കെടുപ്പ്‌ പൂർത്തിയായപ്പോൾ നെയ്‌മറിന്റെ പുതിയ ക്ലബ്ബായ സൗദിയിലെ അൽ ഹിലാലും മുംബൈ സിറ്റി എഫ്‌സിയും ഒരേ ഗ്രൂപ്പിൽ വന്നതോടെയാണ്‌ താരം ഇന്ത്യയിലെത്തുമെന്ന്‌ ഉറപ്പായത്‌.

നെയ്‌മര്‍, ക്രിസ്റ്റ്യാനോ റൊണാള്‍ഡോ എന്നീ താരങ്ങളില്‍ ഒരാള്‍ ഇന്ത്യയില്‍ കളിക്കാനെത്തുമെന്ന് നേരത്തെ തന്നെ ഉറപ്പിച്ചിരുന്നു. പൂനെയിലെ ഛത്രപതി സ്പോര്‍ട്‌സ് കോംപ്ലെക്‌സിലായിരിക്കും മുംബൈ സിറ്റിയുടെ ഹോം മത്സരം നടക്കുകയെന്ന്‌ ക്ലബ്ബ് അറിയിച്ചിട്ടുണ്ട്‌. നേരത്തെ മുംബൈ ഫുട്ബോള്‍ അരീനയായിരുന്നു ഹോം വേദിയെങ്കിലും അവിടുത്തെ സൗകര്യങ്ങള്‍ പരിമിതമായതിനാലാണ് വേദി പൂനെയിലേക്ക് മാറ്റാന്‍ കാരണമെന്നും മുംബൈ സിറ്റി വ്യക്തമാക്കി.



ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

മറ്റു വാർത്തകൾ





Source link

Facebook Comments Box
error: Content is protected !!