യുപിയിൽ സഹപാഠികളെ കൊണ്ട് അധ്യാപിക അടിപ്പിച്ച വിദ്യാർത്ഥിയെ നേരിട്ട് കണ്ട് CPM പ്രതിനിധി സംഘം

Spread the love


Thank you for reading this post, don't forget to subscribe!

തിരുവനന്തപുരം: ഉത്തർപ്രദേശിൽ അധ്യാപിക അടിപ്പിച്ച ഏഴു വയസുകാരനായ വിദ്യാർത്ഥിയേയും കുടുംബത്തേയും ജോൺ ബ്രിട്ടാസ് എംപിയും പൊളിറ്റ് ബ്യുറോ അംഗം സുഭാഷിണി അലിയും അടങ്ങുന്ന സിപിഎം പ്രതിനിധിസംഘം സന്ദർശിച്ചു. ഇരുവരും മുസഫർ നഗറിലെ കുബ്ബാപുർ ഗ്രാമത്തിൽ എത്തി കുട്ടിയേയും പിതാവ് ഇർഷാദിനെയും കുടുബാംഗങ്ങളെയും കണ്ടു. ആദ്യമായാണ് ഒരു രാഷ്ട്രീയ പാർട്ടി പ്രതിനിധി സംഘം ഈ കുടുംബത്തെ സന്ദർശിക്കുന്നത്.

മർദനത്തിന് ഇരയായ കുട്ടിയുടെയും ദാരിദ്ര്യം കാരണം പഠിത്തം നിർത്തിയ ജേഷ്ഠന്റെയും തുടർപഠനത്തിനുള്ള സഹായം നൽകാമെന്ന നിർദേശം കുടുംബം സ്വീകരിച്ചു. കുടുംബത്തോടൊപ്പം കേരളം ഉണ്ടെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെയും തുടർപഠനത്തിന് സംസ്ഥാനം തയ്യാറാണെന്ന വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടിയുടെയും സന്ദേശം കുടുംബത്തെ അറിയിച്ചു.

കേരളത്തിലെ സമുദായമൈത്രിയും സാഹോദര്യവും ഉത്തർപ്രദേശിലും ഉണ്ടാകണമെന്ന പ്രാർത്ഥനയാണ് തങ്ങൾക്കുള്ളതെന്ന് കുട്ടിയുടെ കുടുംബം പറഞ്ഞു.

Also Read- യുപിയിൽ അധ്യാപിക സഹപാഠികളെക്കൊണ്ട് വിദ്യാർഥിയെ തല്ലിച്ച സ്കൂൾ അടച്ചിടും; അംഗീകാരം നഷ്ടപ്പെടാൻ സാധ്യത
സ്കൂളിലെ സംഭവത്തിന് ശേഷം കുട്ടിയുടെ സംസാരം വല്ലാതെ കുറഞ്ഞുവെന്ന് പിതാവ് സംഘത്തോട് പറഞ്ഞു. അധ്യാപികയായ തൃപ്തി ത്യാഗിയെ ഭാര്യയോടൊപ്പം രണ്ടു വട്ടം കണ്ടിരുന്നെങ്കിലും താൻ ചെയ്തത് ശരിയാണെന്ന വാദത്തിൽ ഉറച്ചുനിൽക്കുകയായിരുന്നു. അതുകൊണ്ടാണ് മകനെ മറ്റൊരു സ്കൂളിൽ ചേർക്കാൻ തീരുമാനിച്ചത്. ഒരാഴ്ച കഴിഞ്ഞ് അഡ്മിഷൻ നൽകാമെന്നാണ് പുതിയ സ്കൂൾ അധികൃതർ അറിയിച്ചിട്ടുണ്ട്.

കുട്ടിക്ക് ഓണത്തിന്റെ സമ്മാനം കൂടി നൽകിയാണ് ബ്രിട്ടാസും സുഭാഷിണി അലിയും മടങ്ങിയത്.




കോഴിക്കോട്
കോഴിക്കോട്

ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ‍്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.



Source link

Facebook Comments Box
error: Content is protected !!