സർവകാല റെക്കോർഡുമായി മിൽമ: വിറ്റത് 1.57 കോടി ലിറ്റർ പാൽ

Spread the love



Thank you for reading this post, don't forget to subscribe!

തിരുവനന്തപുരം > പാൽ, പാലുൽപ്പനങ്ങൾ എന്നിവയുടെ വിൽപ്പനയിൽ സർവകാല റെക്കോർഡുമായി മിൽമ. നാലുദിവസത്തിൽ 1,00,56,889 ലിറ്റർ പാലാണ് മിൽമ വഴി വിറ്റഴിച്ചത്.

വെള്ളിയാഴ്ച മുതൽ തിങ്കളാഴ്ച വരെയുള്ള കണക്കുകളാണ് ഇപ്പോൾ പുറത്തു വന്നത്. കേവലം നാല് ദിവസം കൊണ്ടാണ് ഒരു കോടിയിൽപ്പരം ലിറ്റർ പാൽ മിൽമ വിറ്റഴിച്ചത്. മുൻ വർഷത്തെ അപേക്ഷിച്ച് 6.5 ശതമാനത്തിൻറെ വളർച്ച കൈവരിച്ചു. കഴിഞ്ഞ കൊല്ലം 94,56,621 ലക്ഷം ലിറ്റർ പാലാണ് ഇതേ കാലയളവിൽ വിറ്റു പോയത്.

വെള്ളിയാഴ്ചയാണ്‌ പാൽവിൽപ്പനയിൽ ഏറ്റവുമധികം വർധനയുണ്ടായത്. മുൻ വർഷത്തെ അപേക്ഷിച്ച് 13 ശതമാനത്തിന്റെ വിൽപ്പന നടന്നു. കഴിഞ്ഞ വർഷം 16,44,407 ലക്ഷം ലിറ്ററായിരുന്നു വിൽപ്പനയെങ്കിൽ ഇക്കൊല്ലം അത് 18,59,232 ലക്ഷം ലിറ്ററായി ഉയർന്നു.

ഓഫീസുകൾ, വിദ്യാലയങ്ങൾ എന്നിവിടങ്ങളിലെ ഓണാഘോഷമാണ് ഈ വളർച്ച കൈവരിക്കാൻ മിൽമയെ സഹായിച്ചത്. മലയാളികൾ മിൽമയിൽ അർപ്പിച്ച വിശ്വാസമാണിത് കാണിക്കുന്നതെന്ന് മിൽമ ചെയർമാൻ കെ എസ് മണി പറഞ്ഞു.

തൈരിന്റെ വിൽപ്പനയിൽ 16 ശതമാനമാണ് മുൻ വർഷത്തെ അപേക്ഷിച്ചുള്ള വിൽപ്പന . 12,99,215 ലക്ഷം കിലോ തൈരാണ് നാല് ദിവസത്തിൽ മിൽമ വിറ്റഴിച്ചത്. കഴിഞ്ഞ വർഷം ഇത് 11,25,437 ലക്ഷം കിലോ ആയിരുന്നു. വെള്ളിയാഴ്ച തൈരിന്റെ വിൽപ്പനയിൽ 37 ശതമാനമാണ് വർധന കൈവരിച്ചത്. ഓണവിപണി മുന്നിൽ കണ്ടു കൊണ്ട് വളരെ നേരത്തെ തന്നെ ആവശ്യത്തിന് പാൽ ലഭ്യത മിൽമ ഉറപ്പുവരുത്തിയിരുന്നു. ഓണസമയത്ത് ഒരു കോടി ലിറ്റർ പാൽ അധികമായി സംഭരിക്കാൻ മിൽമയ്ക്ക് കഴിഞ്ഞു.

 



ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

മറ്റു വാർത്തകൾ





Source link

Facebook Comments Box
error: Content is protected !!