പറവൂരിൽ ബിജെപി സീറ്റ്‌ എൽഡിഎഫ്‌ പിടിച്ചെടുത്തു; വി ഡി സതീശന്റെ മണ്ഡലത്തിൽ കോൺഗ്രസ്‌ മൂന്നാമത്‌

Spread the love



Thank you for reading this post, don't forget to subscribe!

കൊച്ചി > പറവൂർ നഗരസഭ വാർഡ് 14 വാണിയക്കാട് നടന്ന ഉപ തെരഞ്ഞെടുപ്പിൽ എൽഡിഎഫ് സ്ഥാനാർത്ഥി സിപിഐ എമ്മിലെ നിമിഷ ജിനേഷ് 160 വോട്ടിന്റെ ഭൂരിപക്ഷത്തിൽ വിജയിച്ചു.

ബിജെപിയുടെ സിറ്റിംഗ് സീറ്റ് പിടിച്ചെടുക്കുകയായിരുന്നു. കൗൺസിലറായിരുന്ന ബിജെപിയിലെ കെ എൽ സ്വപ്ന വ്യക്തിപരമായ കാരണങ്ങളാൽ രാജിവച്ചതിനെ തുടർന്നാണ് ഉപതെരഞ്ഞെടുപ്പ് നടന്നത്. ഇതോടെ 29 അംഗ കൗൺസിലിൽ എൽഡിഎഫിന് 10 അംഗങ്ങളായി. യു ഡി എഫ് 15, ബിജെപി 3, സ്വതന്ത്രൻ 1 എന്നിങ്ങനെയാണ് ഇപ്പോഴത്തെ കക്ഷിനില.

മൂന്ന് സ്ഥാനാർത്ഥികളാണ് മത്സര രംഗത്തുണ്ടായിരുന്നത്.നിമിഷ ജിനേഷ് (എൽഡിഎഫ് 448), രമ്യ രജീവ് (എൻഡിഎ 288), രേഖ ദാസൻ (യുഡിഎഫ് 207) എന്നിങ്ങനെയാണ് സ്ഥാനാർത്ഥിക്ക് ലഭിച്ച വോട്ടുകൾ.രണ്ടു വർഷം തികഞ്ഞ നഗരസഭ യുഡിഎഫ് ദുർഭരണത്തിനെതിരായ വിധിയെഴുത്താണിതെന്ന് പ്രതിപക്ഷ നേതാവ് ടി വി നിഥിൻ പറഞ്ഞു.

 



ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

മറ്റു വാർത്തകൾ





Source link

Facebook Comments Box
error: Content is protected !!