‘തിരികെ സ്‌കൂളിൽ’ : കുടുംബശ്രീ ക്യാമ്പയിൻ മന്ത്രി എം ബി രാജേഷ് ഉദ്ഘാടനം ചെയ്‌തു

Spread the love



പാലക്കാട് > തദ്ദേശസ്വയംഭരണ വകുപ്പ് കുടുംബശ്രീ സംസ്ഥാന മിഷന്റെ ആഭിമുഖ്യത്തിൽ നടപ്പാക്കുന്ന തിരികെ സ്‌കൂളിൽ സംസ്ഥാനതല ക്യാമ്പയിൻ മന്ത്രി എം ബി രാജേഷ് ഉ​ദ്ഘാടനം ചെയ്തു. ഒക്ടോബർ ഒന്നു മുതൽ ഡിസംബർ പത്തു വരെയാണ് ക്യാമ്പയിൻ. സാമൂഹികമായും സാമ്പത്തികമായും രാഷ്ട്രീയമായും സ്ത്രീകളെശാക്തീ കരിച്ചിട്ടുള്ള പെൺകരുത്തിന്റെ പ്രസ്ഥാനമാണ് കുടുംബശ്രീയെന്ന് തൃത്താല ഡോ. കെബി മേനോൻ സ്മാരക ഹയർ സെക്കൻഡറി സ്‌കൂളിൽ ഉദ്ഘാടനം നിർവഹിച്ച് മന്ത്രി പറഞ്ഞു.

25 വർഷം കൊണ്ട് ഇന്ത്യയിൽ ഏറ്റവും ദാരിദ്ര്യം കുറഞ്ഞ സംസ്ഥാനമായി കേരളത്തെ മാറ്റാൻ ഏറ്റവും നിർണായകമായ പങ്കു വഹിച്ച പ്രസ്ഥാനമാണ് കുടുംബശ്രീ. കുടുംബശ്രീയുടെ ഉള്ളടക്കത്തിലും സ്വഭാവത്തിലും വലിയ മാറ്റങ്ങൾ വരാനിരിക്കുകയാണ്. അതിനാവശ്യമായ അറിവും ഊർജവും സമാഹരിക്കുന്നതിനാണ് ഇത്തരം പരിപാടി സംഘടിപ്പിക്കുന്നത് – മന്ത്രി പറഞ്ഞു.

ജീവിത നിലവാരം,  സാമൂഹിക സാമ്പത്തിക സൂചകങ്ങൾ  മാനവ പുരോഗതി തുടങ്ങിയ കാര്യങ്ങളിൽ നീതിആയോഗ് ഉൾപ്പെടെയുള്ള അന്തർദേശീയ ഏജൻസികളുടെ സൂചികകളിൽ സംസ്ഥാനത്തെ ഒന്നാമതായി ഉയർത്തുന്നതിൽ സഹകരണം, ഗ്രന്ഥശാല, കുടുംബശ്രീ പ്രസ്ഥാനങ്ങൾ പ്രധാന പങ്കു വഹിച്ചിട്ടുണ്ട്. ഡിസംബർ 10 വരെ എല്ലാ അവധി ദിവസവും അമ്മമാരും മുത്തശ്ശിമാരും സ്കൂളിൽ പോകും. കുടുംബശ്രീ പ്രവർത്തനം കൂടുതൽ കാര്യക്ഷമമാക്കാനുള്ള വിഷയങ്ങളാണ് പാഠ്യപദ്ധതിയിലെന്നും മന്ത്രി പറഞ്ഞു.

പദ്ധതിയിലൂടെ 46 ലക്ഷം സ്ത്രീകൾ തിരികെ സ്കൂളുകളിലെത്തും. കുടുംബശ്രീ ത്രിതല സംഘടനാ സംവിധാനം കൂടുതൽ ശക്തിപ്പെടുത്തുന്നതിനും പുതിയ കാല സാധ്യതകൾക്കനുസൃതമായി നൂതന പദ്ധതികൾ ഏറ്റെടുക്കാൻ അയൽക്കൂട്ടങ്ങളെ പ്രാപ്തമാക്കുക ലക്ഷ്യത്തോടെയാണ് ക്യാമ്പയിൻ നടപ്പിലാക്കുന്നത്. പരിശീലനം ലഭിച്ച 15000ത്തോളം റിസോഴ്സ് പേഴ്സൺമാരാണ് അധ്യാപകരായി എത്തുന്നത്.

 

തൃത്താല പഞ്ചായത്ത് പ്രസിഡന്റ്  പി കെ ജയ ശുചിത്വ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ ബിനുമോൾ അധ്യക്ഷയായി. ജില്ലാ കലക്ടർ ഡോ. എസ് ചിത്ര മുഖ്യാതിഥിയായി. തദ്ദേശ സ്വയംഭരണ വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി ശാരദാ മുരളീധരൻ ആമുഖ പ്രഭാഷണം നടത്തി. തൃത്താല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് വി പി റജീന, കില ഡയറക്ടർ ജോയ് ഇളമൺ, തൃത്താല

പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ പി ശ്രീനിവാസൻ, ബ്ലോക്ക് പഞ്ചായത്തംഗം എ കൃഷ്ണ കുമാർ, കുടുംബശ്രീ സംസ്ഥാന മിഷൻ എക്‌സിക്യൂട്ടീവ് ഡയറക്ടർ ജാഫർ മാലിക്, കുടുംബശ്രീ ജില്ലാ മിഷൻ കോ കോഡിനേറ്റർ കെ കെ  ചന്ദ്രദാസ് എന്നിവർ സംസാരിച്ചു.

 



ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

മറ്റു വാർത്തകൾ





Source link

Facebook Comments Box

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!