തിരുവനന്തപുരത്ത് വ്യാപക ലഹരിമരുന്ന് പരിശോധന; എംഡിഎംഎ പിടികൂടി

Spread the love



Thank you for reading this post, don't forget to subscribe!

തിരുവനന്തപുരം> ലഹരിമരുന്ന് പിടികൂടാനായി തിരുവനന്തപുരത്ത് എക്സൈസിന്റെയും പോലീസിന്റെയും വ്യാപക പരിശോധന. ജില്ലയുടെ വിവിധഭാഗങ്ങളിലും അമരവിള ചെക്ക്പോസ്റ്റിലും ഉള്‍പ്പെടെ പരിശോധന ഇപ്പോഴും തുടരുകയാണ്.

തിരുവനന്തപുരം നഗരത്തില്‍ മൂന്ന് യുവാക്കളില്‍നിന്നായി 125 ഗ്രാം എം.ഡി.എം.എ. ലഹരിമരുന്ന് പിടിച്ചെടുത്തു. അരുവിക്കരയില്‍ വാടകവീട്ടില്‍നിന്ന് അഞ്ചുകിലോ കഞ്ചാവും പിടികൂടി.ശാസ്തമംഗലത്ത് പിടിയിലായവരില്‍നിന്ന് 109 ഗ്രാം എം.ഡി.എം.എ.യും പ്രാവച്ചമ്പലം സ്വദേശിയില്‍നിന്ന് 15 ഗ്രാം എം.ഡി.എം.എ.യുമാണ് കണ്ടെടുത്തത്. അരുവിക്കരയിലെ വാടകവീട്ടില്‍നിന്നാണ് അഞ്ചുകിലോ കഞ്ചാവ് പിടിച്ചെടുത്തത്.

പെരിങ്ങമല സ്വദേശി മുഹമ്മദ് ആദിലിനെ അരഗ്രാം എം.ഡി.എം.എയുമായി പിടികൂടി. യുവാക്കള്‍ എം.ഡി.എം.എ. കടത്താന്‍ ഉപയോഗിച്ച രണ്ട് ബൈക്കുകളും സ്‌കൂട്ടറും കസ്റ്റഡിയിലെടുത്തിട്ടുണ്ട്. പിടിയിലായവര്‍ ബെംഗളൂരുവില്‍നിന്നാണ് എം.ഡി.എം.എ. എത്തിച്ചതെന്നാണ് വിവരം.

തിരുവനന്തപുരം ശാസ്തമംഗലം ശ്രീജിത്ത്, രാഹുല്‍, പ്രാവച്ചമ്പലം സ്വദേശി വിഷ്ണു എന്നിവരില്‍നിന്നാണ് എം.ഡി.എം.എ. പിടികൂടിയത്.

സംഭവവുമായി ബന്ധപ്പെട്ട് നെടുമങ്ങാട് സ്വദേശി മഹേഷിനെ കസ്റ്റഡിയിലെടുത്തു.

 



ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

മറ്റു വാർത്തകൾ





Source link

Facebook Comments Box
error: Content is protected !!