നിപാ ; വവ്വാലുകളിൽ
 ആന്റിബോഡി സാന്നിധ്യം
 സ്ഥിരീകരിച്ചു

Spread the love



Thank you for reading this post, don't forget to subscribe!


കോഴിക്കോട്‌

നിപാ വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ കോഴിക്കോട്‌ മരുതോങ്കരയിൽനിന്ന്‌ ശേഖരിച്ച വവ്വാലുകളുടെ 12 സാമ്പിളുകളിൽ ആന്റിബോഡി സാന്നിധ്യം സ്ഥിരീകരിച്ചു. വവ്വാലുകളിലെ നിപാ വൈറസ്‌ സാന്നിധ്യത്തിനുള്ള പ്രകടമായ തെളിവായാണ്‌ രോഗത്തെ പ്രതിരോധിക്കുന്ന ആന്റിബോഡിയെ കണക്കാക്കുന്നത്‌. വൈറസുകളോട്‌ പോരാടുന്നതിന്‌ ശരീരം ഉൽപ്പാദിപ്പിക്കുന്ന രോഗപ്രതിരോധശേഷിയുള്ള പ്രോട്ടീനുകളാണ്‌ ആന്റിബോഡി. ഇതോടെ വവ്വാലുകളിൽനിന്നാണ്‌ നിപാബാധ ആവർത്തിച്ചത്‌ എന്നത്‌ സംശയാതീതമായി തെളിയുകയാണ്‌. 12 സാമ്പിളിൽ ആന്റിബോഡി സാന്നിധ്യം കണ്ടെത്തിയതായി  ഇന്ത്യൻ കൗൺസിൽ ഓഫ്‌ മെഡിക്കൽ റിസർച്ചിന്റെ  ഇ മെയിൽ ലഭിച്ചതായി ആരോഗ്യമന്ത്രി വീണാ ജോർജ് പറഞ്ഞു.  മരുതോങ്കരയിൽനിന്ന്‌ സെപ്‌തംബറിൽ 57 സാമ്പിളാണ്‌ ശേഖരിച്ചത്‌. ഇതിൽനിന്നാണ്‌ 12ൽ ആന്റിബോഡി കണ്ടെത്തിയത്. ആന്റിബോഡി സ്ഥിരീകരിക്കാനായത്‌ നിപാ ആവർത്തിക്കുന്നതിന്റെ കാരണങ്ങൾ കണ്ടെത്തുന്നതിൽ നിർണായകമാവും. നാലുവട്ടമാണ്‌ സംസ്ഥാനത്ത്‌ നിപാ രോഗബാധയുണ്ടായത്‌.

 



ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

മറ്റു വാർത്തകൾ





Source link

Facebook Comments Box
error: Content is protected !!