പ്രതികരിക്കരുത്‌, കൈകാര്യം ചെയ്യും ; സുധാകരന്റെ വിലക്ക്‌

Spread the love



Thank you for reading this post, don't forget to subscribe!

തിരുവനന്തപുരം
ശശി തരൂർ വിഷയവുമായി ബന്ധപ്പെട്ട് ആരും ഇനി പ്രതികരിക്കരുതെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന്റെ കൽപ്പന. മുഖ്യമന്ത്രിക്കസേര മോഹിക്കുന്ന ചിലരാണ് ശശി തരൂരിനെതിരായ നീക്കത്തിനു പിന്നിലെന്ന് കെ മുരളീധരനും ആരാണ് വിലക്കിയതെന്നത് അന്വേഷിക്കണമെന്ന് തരൂരും എം കെ രാഘവനും പ്രതികരിച്ചതിനു പിന്നാലെയാണ് സുധാകരന്റെ വിലക്ക്. ഐക്യത്തിന് തുരങ്കംവയ്ക്കുകയാണ് ചിലരെന്നും അവരെ അർഹിക്കുന്ന ഗൗരവത്തോടെ കൈകാര്യം ചെയ്യുമെന്നും സുധാകരൻ പ്രസ്താവനയിൽ ഭീഷണിമുഴക്കി.

കോൺഗ്രസ് പാർടിയുടെ ഐക്യത്തെയും കെട്ടുറപ്പിനെയും ബാധിക്കുന്ന പ്രവർത്തനങ്ങളും പരസ്യ പ്രതികരണങ്ങളും ഉണ്ടാകരുത്.
ശശി തരൂർ വിഷയവുമായി ബന്ധപ്പെട്ട് പൊതുജന മധ്യത്തിൽ കോൺഗ്രസിന് അവമതിപ്പ് ഉണ്ടാക്കുന്ന പ്രവൃത്തികളിൽനിന്ന് നേതാക്കൾ പിന്തിരിയണം. തരൂരിന് ജില്ലാ കോൺഗ്രസ് കമ്മിറ്റികളുമായി കൂടിയാലോചിച്ച് പരിപാടികളിൽ പങ്കെടുക്കാൻ തടസ്സമില്ല.

എന്നാൽ, ഒരു വിഭാഗം നേതാക്കൾ മോശക്കാരാണെന്ന രീതിയിൽ സമൂഹമാധ്യമങ്ങളിലും മറ്റും നടക്കുന്ന പ്രചാരണങ്ങളുടെ പിന്നിലെ ദുരുദ്ദേശ്യത്തെ വച്ചുപൊറുപ്പിക്കില്ലെന്നും സുധാകരൻ പറഞ്ഞു.



Source link

Facebook Comments Box
error: Content is protected !!