2023-ലേക്ക് തീര്‍ച്ചയായും പരീക്ഷിക്കാവുന്ന 5 പെന്നി ഓഹരികള്‍; നോക്കുന്നോ?

Spread the love


Thank you for reading this post, don't forget to subscribe!

ഗുജറാത്ത് ഇന്‍ഡസ്ട്രീസ് പവര്‍

ഗുജറാത്ത് സര്‍ക്കാരിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന ഊര്‍ജോല്‍പാദന കമ്പനിയാണ് ഗുജറാത്ത് ഇന്‍ഡസ്ട്രീസ് പവര്‍. 1985-ലാണ് തുടക്കം. സംസ്ഥാന പൊതുമേഖലാ സ്ഥാപനങ്ങളായ ഊര്‍ജ വികാസ് നിഗം (GUVNL), ഗുജറാത്ത് ആല്‍ക്കലീസ് & കെമിക്കല്‍സ് (GACL), ഗുജറാത്ത് സ്റ്റേറ്റ് ഫെര്‍ട്ടിലൈസേര്‍സ് (GSFC) എന്നിവയുടെ പങ്കാളിത്തത്തിലൂടെയാണ് കമ്പനിയെ ഗുജറാത്ത് സര്‍ക്കാര്‍ പരോക്ഷമായി നിയന്ത്രിക്കുന്നത്. പുനരുപയോഗ വിഭവങ്ങളിലൂടെയും (സൗരോര്‍ജം, കാറ്റ്) ലിഗ്‌നൈറ്റ്, ഗ്യാസ് അധിഷ്ഠിത താപ നിലയങ്ങളിലൂടെയുമാണ് വൈദ്യുതി ഉല്‍പാദിപ്പിക്കുന്നത്.

നിലവില്‍ 1,200 മെഗാവാട്ട് ഉത്പാദന ശേഷിയുണ്ട്. പുതിയ നിക്ഷേപങ്ങളില്‍ സൗരോജ പദ്ധതികള്‍ക്ക് പരിഗണന കൊടുക്കുന്നതും താഴ്ന്ന കടബാധ്യതയും ഗുജറാത്ത് ഇന്‍ഡസ്ട്രീസ് പവറിനെ (BSE: 517300, NSE : GIPCL) ആകര്‍ഷമാക്കുന്നു. 1997 മുതല്‍ മുടങ്ങാതെ ഡിവിഡന്റും നല്‍കുന്നുണ്ട്. 86 രൂപ നിലവാരത്തിലാണ് ഓഹരി ഇപ്പോഴുള്ളത്.

ട്രാന്‍സ്‌ഫോര്‍മര്‍സ് & റെക്ടിഫൈയേര്‍സ് ഇന്ത്യ

വിവിധതരം വൈദ്യുത ട്രാന്‍സ്‌ഫോര്‍മറുകള്‍ നിര്‍മിക്കുന്ന മുന്‍നിര കമ്പനിയാണ് ട്രാന്‍സ്‌ഫോര്‍മര്‍സ് & റെക്ടിഫൈയേര്‍സ് ഇന്ത്യ ലിമിറ്റഡ്. 1994-ലാണ് തുടക്കം. പവര്‍ ടാന്‍സ്‌ഫോര്‍മര്‍, ഡിസ്ട്രിബ്യൂഷന്‍ ടാന്‍സ്‌ഫോര്‍മര്‍, ഫര്‍ണസ് ടാന്‍സ്‌ഫോര്‍മര്‍, റെക്ടിഫയര്‍ ടാന്‍സ്‌ഫോര്‍മര്‍, ഷന്റ് റിയാക്ടേര്‍സ് എന്നിവയാണ് പ്രധാന ഉത്പന്നങ്ങള്‍. അഹമ്മദാബാദില്‍ കമ്പനിക്ക് 3 നിര്‍മാണ ശാലകളുള്ള കമ്പനി കാനഡ, ബ്രിട്ടണ്‍ എന്നിവടങ്ങളിലേക്ക് കയറ്റുമതിയുമുണ്ട്. നിലവില്‍ കമ്പനിയുടെ കടം-ഓഹരി അനുപാതം 0.91 മടങ്ങിലാണുള്ളത്.

അതേസമയം 2015-2020-നും ഇടയില്‍ നല്‍കിയില്ലെങ്കിലും 2021 മുതല്‍ ലാഭവിഹിതം നല്‍കുന്നു. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തെ വരുമാനം 1,158 കോടിയാണ്. നിലവില്‍ 1,520 കോടിയുടെ കരാറുകള്‍ ട്രാന്‍സ്‌ഫോര്‍മര്‍സ് & റെക്ടിഫൈയേര്‍സ് ഇന്ത്യയുടെ (BSE: 532928, NSE : TRIL) കൈവശമുണ്ട്. ഇന്നു 57.20 രൂപയിലായിരുന്നു ഈ മൈക്രോ കാപ് ഓഹരിയുടെ ക്ലോസിങ്.

ജാഗ്രണ്‍ പ്രകാശന്‍

ഇന്ത്യയിലെ മുന്‍നിര മാധ്യമ സ്ഥാപനമാണ് ജാഗ്രണ്‍ പ്രകാശന്‍. 70 വര്‍ഷത്തിലേറെയുള്ള പ്രവര്‍ത്തന പാരമ്പര്യം. അച്ചടി പ്രസിദ്ധീകരണ മേഖലയില്‍ ശക്തമായ സാന്നിധ്യം. കമ്പനിയുടെ ‘ദൈനിക് ജാഗ്രണ്‍’ ദിനപത്രം ദേശീയ തലത്തില്‍ പ്രശസ്തമാണ്. നിലവില്‍ 1,733 കോടിയാണ് കമ്പനിയുടെ വിപണി മൂല്യം. അതേസമയം 2016-ല്‍ 2,304 കോടിയായിരുന്ന ജാഗ്രണ്‍ പ്രകാശന്റെ വരുമാനം 2022 സാമ്പത്തിക വര്‍ഷത്തില്‍ 1,636 കോടിയായി.

കോവിഡ് പ്രതിസന്ധിയില്‍ നിന്നും കമ്പനി പുറത്തുകടക്കുന്നതേയുള്ളൂ. സമാനമായി ജാഗ്രണ്‍ പ്രകാശന്‍ (BSE: 532705, NSE : JAGRAN) കമ്പനിയുടെ അറ്റാദായം 310 കോടിയില്‍ നിന്നും 216 കോടിയായി. ഇന്നു 70 രൂപയിലായിരുന്നു ഓഹരിയുടെ ക്ലോസിങ്.

Also Read: 20,000 രൂപയിലധികം ഇനി കടം കൊടുക്കും മുന്‍പ് സൂക്ഷിക്കണം; പിഴ വരും; അറിഞ്ഞില്ലേ

ഇര്‍കോണ്‍ ഇന്റര്‍നാഷണല്‍

റെയില്‍വേ നിര്‍മാണ കമ്പനിയായാണ് 1976-ല്‍ ഇര്‍കോണ്‍ ഇന്റര്‍നാഷണലിന്റെ തുടക്കം. 1985 മുതല്‍ ശക്തമായ വൈവിധ്യവത്കരണത്തിന്റെ പാതയിലൂടെ മുന്നേറിയ ഈ പൊതുമേഖലാ സ്ഥാപനം ഇന്ന് അതിസങ്കീര്‍ണമായ വമ്പന്‍ അടിസ്ഥാന സൗകര്യവികസന പദ്ധതികളുടെ നിര്‍മാണം വഹിക്കുന്ന സംയോജിത എന്‍ജിനീയറിങ് & കണ്‍സ്ട്രക്ഷന്‍ കമ്പനിയായി വളര്‍ന്നു. റെയില്‍വേയുമായി ബന്ധപ്പെട്ട പദ്ധതികളിലൂടെയാണ് വരുമാനത്തിന്റെ സിംഹഭാഗവും ഇര്‍കോണിന് ലഭിക്കുന്നത്.

കേന്ദ്രസര്‍ക്കാര്‍ അടിസ്ഥാന സൗകര്യ വികസന മേഖലയ്ക്ക് നല്‍കുന്ന പരിഗണന കമ്പനിക്ക് നേട്ടമാകും. ഇതിനിടെ റെയില്‍ വികാസ് നിഗവുമായി ഇര്‍കോണിനെ (BSE: 541956, NSE : IRCON) ലയിപ്പിച്ചേക്കുമെന്ന സൂചനകളുമുണ്ട്. അതേസമയം 61.60 രൂപയിലായിരുന്നു ഓഹരിയുടെ ഇന്നത്തെ ക്ലോസിങ്.

നാല്‍കോ

ചെലവു കുറഞ്ഞ മാര്‍ഗങ്ങളിലൂടെ അലുമിനീയവും അതിന്റെ അയിരുകളും ഉത്പാദിപ്പിക്കുന്നതില്‍ പ്രശസ്തരായ പൊതുമേഖല സ്ഥാപനമാണ് നാല്‍കോ. 1981ലാണ് പ്രവര്‍ത്തനം ആരംഭിച്ചത്. ഖനനം, ലോഹം, ഊര്‍ജ്ജം തുടങ്ങിയ മേഖലകളിലാണ് നവരത്ന പദവിയുള്ള ഈ വന്‍കിട സ്ഥാപനം ശ്രദ്ധയൂന്നിയിരിക്കുന്നത്. രാജ്യത്തെ ഏറ്റവും വലിയ ബോക്‌സൈറ്റ് ഉല്‍പാദകരും ആഗോള തലത്തില്‍ ഏറ്റവും ചെലവ് ചുരുങ്ങിയ മാര്‍ഗ്ഗത്തിലൂടെ ഉന്നത നിലവാരമുള്ള അലൂമിനിയം നിര്‍മിക്കുന്ന സ്ഥാപനം കൂടിയാണിത്.

മുടക്കമില്ലാതെ ലാഭവിഹിതം നല്‍കുന്ന നാല്‍കോ (BSE: 532234, NSE : NATIONALUM) ഓഹരിയുടെ ഡിവിഡന്റ് യീല്‍ഡ് 8.74 ശതമാനമാണ്. ഇന്നു 74.70 രൂപയിലായിരുന്നു ഓഹരിയുടെ ക്ലോസിങ്.

അറിയിപ്പ്

മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിനു നല്‍കുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ സ്വീകരിക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജീസും ലേഖകനും ഉത്തരവാദികളല്ല.



Source link

Facebook Comments Box
error: Content is protected !!