സംസ്ഥാന സ്‌കൂൾ കായികോത്സവം ; ചരിത്രംകുറിച്ച്‌ ഐഡിയൽ

Spread the love



Thank you for reading this post, don't forget to subscribe!


തിരുവനന്തപുരം

സംസ്ഥാന സ്‌കൂൾ കായികമേളയിൽ മലപ്പുറം കടകശേരി ഐഡിയൽ ഇംഗ്ലീഷ്‌ ഹയർ സെക്കൻഡറി സ്‌കൂളിന്റെ തേരോട്ടം. കുത്തക തകർത്തെറിഞ്ഞ ഐഡിയൽ സ്‌കൂൾ 66 പോയിന്റുമായി കായികോത്സവത്തിലെ ചാമ്പ്യൻമാരായി. സംസ്ഥാന സ്‌കൂൾ കായികോത്സവത്തിന്റെ 64 പതിപ്പിൽ ഒരിക്കൽപ്പോലും ചാമ്പ്യൻപട്ടത്തിനടുത്ത്‌ ഐഡിയലിന്റെ പേരില്ലായിരുന്നു. 25 പേരുമായാണ്‌ ഇക്കുറി എത്തിയത്‌. 2019ൽ കണ്ണൂരിൽ നടന്ന മേളയിൽ ആദ്യ അഞ്ചിൽപ്പോലും ഇടമില്ലാതിരുന്ന ടീം ഇവിടെ ഏഴ്‌ സ്വർണവും ഒമ്പത്‌ വെള്ളിയും നാല്‌ വെങ്കലവും സ്വന്തമാക്കി. കോതമംഗലം മാർ ബേസിലും കല്ലടിയും പുല്ലൂരാംപാറയും പറളിയും മുണ്ടൂരും അടക്കമുള്ള  വമ്പൻമാർക്കാണ്‌ അടിപതറിയത്‌.

കല്ലടി എച്ച്‌എസ്‌ കുമരംപുത്തൂർ ഏഴ്‌ സ്വർണവും ആറ്‌ വെള്ളിയും ഒരു സ്വർണവുമടക്കം 54 പോയിന്റ്‌ നേടി രണ്ടാമതെത്തി. മൂന്ന്‌ സ്വർണവും ആറ്‌ വെള്ളിയും ഒമ്പത്‌ വെങ്കലവും കൈപ്പിടിയിലാക്കി പുല്ലൂരാംപാറ (42) മൂന്നാമതായി. നാല്‌ സ്വർണവും ആറ്‌ വെള്ളിയും മൂന്ന്‌ വെങ്കലവുമായി പറളി എച്ച്‌എസ്‌ (41) നാലാമതും നാല്‌ സ്വർണവും മൂന്നുവീതം വെള്ളിയും വെങ്കലവും നേടി കോതമംഗലം മാർ ബേസിൽ (32) അഞ്ചാമതായി. നാല്‌ സ്വർണവും രണ്ട്‌ വെള്ളിയുമായി നാട്ടിക ഗവ. ഫീഷറീസ്‌ സ്‌കൂൾ ആറാമതായി.

ഐശ്വര്യ സുരേഷ് (സീനിയർ പെൺ ജാവലിൻ–- മീറ്റ്‌ റെക്കോഡ്‌), ഫെബിൻ കെ ബാബു (സീനിയർ ആൺ 110 മീറ്റർ ഹർഡിൽസ്), മുഹമ്മദ് മുഹ്‌സിൻ (സീനിയർ ആൺ ഹൈജമ്പ്‌), അലൻ മാത്യു (ജൂനിയർ 100 മീറ്റർ), റബീഹ് അഹമ്മദ് (ജൂനിയർ 400 മീറ്റർ ഹർഡിൽസ്), എം എസ് ശീതൾ (മൂന്ന്‌ കിലോമീറ്റർ നടത്തം), ടി സി ആസിഫ് (സീനിയർ ജാവലിൻ ത്രോ) എന്നിവരാണ്‌ ഐഡിയലിന്റെ തങ്കത്താരങ്ങൾ.

മെഡൽ പട്ടിക

പാലക്കാട്‌ 269, മലപ്പുറം 149, കോഴിക്കോട്‌ 122, കോട്ടയം 89, എറണാകുളം 81, തൃശൂർ 74

മികച്ച സ്‌കൂൾ

ഐഡിയൽ 66, കല്ലടി 54, പുല്ലൂരാംപാറ 42, പറളി 41, മാർബേസിൽ 32, നാട്ടിക 26



ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

മറ്റു വാർത്തകൾ





Source link

Facebook Comments Box
error: Content is protected !!