ജൂഡ്‌ ആന്റണിയുടെ ‘2018 എവരിവണ്‍ ഈസ് എ ഹീറോ’ ടീസർ

Spread the love


Thank you for reading this post, don't forget to subscribe!

ജൂഡ് ആന്റണി ജോസഫ് സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രം 2018 എവരിവണ് ഈസ് എ ഹീറോയുടെ ടീസര് പുറത്തിറങ്ങി. 2018ല് കേരളം കണ്ട ഏറ്റവും വലിയ പ്രളയമാണ് സിനിമയുടെ പശ്ചാത്തലം. 2018ലെ പ്രളയത്തില് സംഭവിച്ച യഥാര്ത്ഥ സംഭവ കഥകളും ചിത്രത്തിന്റെ ഭാഗമാണ്. ഉദ്വേഗമുണര്ത്തുന്ന ടീസര് പ്രേക്ഷകരില് അമ്പരപ്പ് നിറക്കുന്നതാണ്.

വന് താരനിര അണിനിരന്ന ചിത്രം ഏറെ നീണ്ട ചിത്രീകരണത്തിന് ശേഷമാണ് പ്രേക്ഷകരില് എത്തുന്നത്. ടോവിനോ തോമസ്, കുഞ്ചാക്കോ ബോബന്, ആസിഫ് അലി, ഇന്ദ്രന്സ്, വിനീത് ശ്രീനിവാസന്, ലാല്, നരേന്, സുധീഷ്, ജൂഡ് ആന്റണി ജോസഫ്, അജു വര്ഗീസ്, ജിബിന് ഗോപിനാഥ്, ജോക്ടര് റോണി, അപര്ണ ബാലമുരളി, ശിവദ, വിനീതാ കോശി, തന്വി റാം, ഗൗതമി നായർ തുടങ്ങിയവരാണ് ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. വേണു കുന്നപ്പള്ളി, ആന്റോ ജോസഫ്, സി.കെ. പത്മകുമാർ എന്നിവർ ചേർന്നാണ് ബിഗ് ബജറ്റ് ചിത്രം നിർമിച്ചിരിക്കുന്നത്.



Source link

Facebook Comments Box
error: Content is protected !!