ബിൽക്കിസ്‌ ബാനു കേസ്‌ ; ജസ്റ്റിസ്‌ ബേല 
ത്രിവേദി പിന്മാറി

Spread the love



Thank you for reading this post, don't forget to subscribe!


ന്യൂഡൽഹി

ബിൽക്കിസ്‌ ബാനു കൂട്ടബലാത്സംഗ കേസിൽ പ്രതികളെ വിട്ടയച്ച ഗുജറാത്ത്‌ സർക്കാർ നടപടിക്കെതിരായ ഹർജി പരിഗണിക്കുന്ന സുപ്രീംകോടതി ബെഞ്ചിൽനിന്ന്‌ ജസ്റ്റിസ്‌ ബേല എം ത്രിവേദി പിന്മാറി. ഗുജറാത്ത്‌ സർക്കാർ നടപടിക്കെതിരെ ബിൽക്കിസ്‌ ബാനു നൽകിയ ഹർജി ജസ്റ്റിസുമാരായ അജയ്‌ റസ്‌തോഗി, ബേല എം ത്രിവേദി എന്നിവർ അംഗങ്ങളായ ബെഞ്ചാണ്‌ പരിഗണിച്ചത്‌.

ചൊവ്വാഴ്‌ച കേസെടുത്തപ്പോൾ ജസ്റ്റിസ്‌ ബേല ത്രിവേദി കേസ്‌ പരിഗണിക്കുന്നതിൽനിന്ന്‌ പിന്മാറുകയാണെന്നു പറഞ്ഞു. ഇതേത്തുടർന്ന്‌, അവർ അംഗമല്ലാത്ത മറ്റൊരു ബെഞ്ച്‌ കേസ്‌ പരിഗണിക്കുമെന്ന്‌ ജസ്റ്റിസ്‌ അജയ്‌ റസ്‌തോഗി അറിയിച്ചു. ബെഞ്ചിൽനിന്ന്‌ പിന്മാറാനുള്ള കാരണം ജസ്റ്റിസ്‌ ബേല ത്രിവേദി വ്യക്തമാക്കിയിട്ടില്ല.

അതേസമയം, 2004–-2006 കാലയളവിൽ അവർ ഗുജറാത്ത്‌ സർക്കാരിന്റെ ലോ സെക്രട്ടറിയായി ഡെപ്യൂട്ടേഷനിൽ ജോലി ചെയ്‌തിരുന്നു. ഇതാകാം പിന്മാറ്റത്തിനുള്ള കാരണമെന്നാണ്‌ സൂചന.



ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

മറ്റു വാർത്തകൾ





Source link

Facebook Comments Box
error: Content is protected !!