‘ അവര്‍ കുറച്ച് മോശമായി പെരുമാറി, ഞാന്‍ അവിടെ ഇരുന്ന് കരയുകയായിരുന്നു..’ അന്ന രാജന്‍

Spread the love


Thank you for reading this post, don't forget to subscribe!

‘സിമ്മിന്റെ പ്രോബ്ലം ആയിട്ടാണ് ഷോറുമില്‍ പോയത്. അവര്‍ കുറച്ച് മോശമായി പെരുമാറി, ഷട്ടറൊക്കെ അടച്ചിട്ടു, വളരെ പ്രയാസമായി. ഞാന്‍ അവിടെ നിന്നു കരയുകയായിരുന്നു. അപ്പോള്‍ ആരെയാണ് വിളിക്കേണ്ടതെന്ന് അറിയില്ല. എന്റെ അച്ഛന്റെ സ്ഥാനത്ത് ഞാന്‍ ചെറുപ്പം മുതലേ കണ്ട ആള്‍ക്കാരാണ് ഇവരൊക്കെ.. അച്ഛന്‍ രാഷ്ട്രീയക്കാരനാണല്ലോ..ഞാന്‍ ഇവരെയൊക്കെ വിളിച്ചു

സിനിമാ നടി അന്ന രാജനെ സ്വകാര്യ ടെലികോം സ്ഥാപനത്തിൽ പൂട്ടിയിട്ടതായി പരാതി

ഞാന്‍ മാസ്‌കും ഷാളുമൊക്കെ ഇട്ടിട്ടാണ് പോയത്. ഒരു സാധാരണകുട്ടിയായിട്ടാണ് പോയത്. അപ്പോള്‍ ഒരു പെണ്‍കുട്ടി ഇങ്ങനെ ഷട്ടറൊക്കെ ഇട്ട് ഇരിക്കുന്ന അവസ്ഥ ഓര്‍ത്ത് ടെന്‍ഷനായിപ്പോയി.. അവര് വന്ന് മാപ്പ് പറഞ്ഞു.. ആര്‍ക്കും ഇങ്ങനെയുള്ള അവസ്ഥ വരരുത്..എല്ലാവരും തുല്യരാണ്..അതൊരു 25 വയസ്സായ കുട്ടിയാണ്…ഞാന്‍ പ്രശ്‌നമാക്കാന്‍ ഉദ്ദേശിക്കുന്നില്ല. പിടിച്ച് വലിച്ചപ്പോള്‍ കൈയിലൊരു സ്‌ക്രാച്ച് വന്നു..ഇത് അറിയാതെ പറ്റിയാതാവും,

Hair Care: മുടിയില്‍ ഷാംപൂവും എണ്ണയും തേച്ചോളൂ…പക്ഷേ ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കാന്‍ വിട്ടുപോകരുത്‌

അവര്‍ ഐഡി കാര്‍ഡ് വേണം എന്ന് പറഞ്ഞു. എനിക്കത് മനസ്സിലായി..ഞാന്‍ മെയില്‍ അയക്കാം എന്ന് പറഞ്ഞു. അപ്പോള്‍ ഐഡി കാര്‍ഡ് നിര്‍ബന്ധമായി വേണം എന്നു പറഞ്ഞു. വളരെ ഇന്‍സള്‍ട്ടിംഗ് ആയി എന്നോട് പെരുമാറി അതുകൊണ്ട് മാനേജരുടെ ഫോട്ടോ എടുത്തു. അവര്‍ക്കത് ഇഷ്ടമായില്ല. അത് ഡിലീറ്റ് ചെയ്യാന്‍ പറഞ്ഞു. ശരിയാണ് ഒരാളുടെ പേവ്‌സണല്‍ സ്‌പേയ്‌സില്‍ കയറി ഫോട്ടോ എടുക്കുന്നത് തെറ്റാണ്..നാളെ ഒരു പരാതി ഉന്നയിക്കുമ്പോള്‍ എനിക്ക് തെളിവ് കാണിക്കാന്‍ എടുത്തതാണ്. അതിന്റെ പേരില്‍ ഷട്ടറടച്ച് ഗുണ്ടായിസം പോലെ ഫോട്ടോ ഡിലീറ്റ് ചെയ്ത് ഇറങ്ങിക്കോ എന്നൊക്കെ പറയുന്നത്.

ഇന്ന് വൈകുന്നേരം ആണ് ആലുവ മുനിസിപ്പൽ ഓഫീസിന് സമീപമുള്ള ടെലികോം സ്ഥാപനത്തിൽ നടി ഡ്യൂപ്ലിക്കേറ്റ് സിം എടുക്കുന്നതിനായി അന്ന എത്തിയത്. സിം എടുക്കുന്നതുമായി ബന്ധപ്പെട്ട് തർക്കം ഉണ്ടായി. ഇതേ തുടർന്നാണ് നടിയെ പൂട്ടിയിട്ടത്. ഇന്ന് വൈകുന്നേരം 4 മണി കഴിഞ്ഞായിരുന്നു സംഭവം നടന്നത്. ആലുവ മുനിസിപ്പല്‍ റോഡില്‍ പ്രവര്‍ത്തിക്കുന്ന സ്വകാര്യ ടെലികോം സ്ഥാപനത്തിലാണ് അന്ന രാജന്‍ സിം എടുക്കാന്‍ എത്തിയത്. തുടര്‍ന്ന് സിം എടുക്കുന്നതുമായി ബന്ധപ്പെട്ട് അന്ന രാജനും സ്ഥാപനത്തിലെ ജീവനക്കാരും തര്‍ക്കമുണ്ടായി.

ഈ തര്‍ക്കം ആണ് താരത്തെ പൂട്ടിയിടുന്ന സംഭവത്തിലേക്ക് എത്തിയത്. മിനുട്ടുകളോളമാണ് അന്ന രാജനെ പൂട്ടിയിട്ടത്. തുടര്‍ന്ന് വാര്‍ഡ് കൗണ്‍സിലറെ അടക്കം വിളിച്ചുവരുത്തിയ ശേഷമാണ് താരത്തെ ഇവിടെ നിന്ന് വിട്ടയച്ചത്. വാര്‍ഡ് കൗണ്‍സിലറും പോലീസും എത്തിയതിന് പിന്നാലെയാണ് കടയുടെ ഷട്ടര്‍ തുറന്ന് താരത്തെ പുറത്ത് വിട്ടത്.Source link

Facebook Comments Box
error: Content is protected !!