മൂന്നാറിനെ വിറപ്പിച്ച കടുവയെ വനത്തിൽ തുറന്നുവിട്ടു, നിരീക്ഷണത്തിന് റേഡിയോ കോളർ

Spread the love


ഇടുക്കി (Idukki): മൂന്നാർ നയമക്കാട് എസ്‌റ്റേറ്റിൽ വനം വകുപ്പിന്റെ കെണിയിൽ കുടുങ്ങിയ കടുവയെ പെരിയാർ കടുവ സങ്കേതത്തിൽ എത്തിച്ച് തുറന്നുവിട്ടു. നിരീക്ഷണത്തിനായി റേഡിയോ കോളർ ഘടിപ്പിച്ചാണ് കടുവയെ വനത്തിലെത്തിച്ചു തുറന്നുവിട്ടത്. കെണിയിൽ കുടുങ്ങിയ കടുവയെ വനത്തിൽ തുറന്നു വിടുന്നതുമായി ബന്ധപ്പെട്ട് വനം വകുപ്പ് പ്രത്യേക യോഗം ചേർന്നിരുന്നു.

വസ്ത്രം മാറുന്നത് പലതവണ ഒളിഞ്ഞുനോക്കി, കടന്നുപിടിച്ചു, ലൈംഗിക ചുവയോടെ സംസാരം; റിമാന്‍ഡിലായ അധ്യാപകനെതിരായ ആരോപണങ്ങള്‍ ഇങ്ങനെ

തുറന്നു വിട്ടത് വിദഗ്ധാഭിപ്രായം തേടിയ ശേഷം

കാഴ്ചയ്ക്ക് തകരാറും ആരോഗ്യക്കുറവുമുള്ള കടുവയെ വനത്തിൽ തുറന്നുവിടാൻ കഴിയുമോ എന്ന കാര്യത്തിൽ വനം വകുപ്പ് വിദഗ്ധാഭിപ്രായവും തേടിയിരുന്നു. ചെറുമൃഗങ്ങളും മറ്റുമുള്ള പ്രദേശത്ത് കടുവയ്ക്ക് ഇര തേടാൻ കഴിയുമെന്ന കണക്കൂകൂട്ടലിലാണ് ഇവിടെ തുറന്നുവിടാൻ തീരുമാനിച്ചത്. ഏതാനും ദിവസം മുമ്പാണ് നയമക്കാട് എസ്റ്റേറ്റിൽ ഭീതി പരത്തിയ കടുവ പത്തോളം പശുക്കളെ കൊന്നത്. തുടർന്ന് വനം വകുപ്പ് സ്ഥലത്ത് മൂന്നു കൂടുകൾ സ്ഥാപിച്ചു. ഇതിലൊന്നിലാണ് കടുവ കുടുങ്ങിയത്.

മൂന്നാറിലെ കടുവയുടെ ഇടത് കണ്ണിന് തിമിരം; സ്വാഭാവിക ഇരതേടൽ അസാധ്യം, വിദ​ഗ്ധ സംഘം പരിശോധിക്കുന്നു
ഇടതു കണ്ണിന് തിമിരം

പരിശോധനയിലാണ് പ്രായാധിക്യത്തെ തുടർന്ന് കടുവയുടെ ഇടതു കണ്ണിന് തിമിരം ബാധിച്ചതായി കണ്ടെത്തിയത്. എന്നാൽ ആരോഗ്യം ക്ഷയിച്ചു തുടങ്ങിയ കടുവയെ സംരക്ഷിക്കാതെ വീണ്ടും കാട്ടിൽ തുറന്നുവിട്ടതിനെ സംബന്ധിച്ച് ആശങ്ക ഉയരുന്നുണ്ട്. നേരത്തെ വനത്തിൽ നിന്നും പരിക്കുകളോടെ ലഭിച്ച മംഗള എന്ന കടുവക്കുട്ടിയെ പെരിയാർ കടുവ സംരക്ഷണ കേന്ദ്രത്തിൽ പ്രത്യേക സംവിധാനമൊരുക്കി സംരക്ഷിച്ചു വരുന്നുണ്ട്.

ഇടുക്കി ജില്ലയിലെ മുഴുവൻ വാ‍ര്‍ത്തകളും ഒറ്റ ക്ലിക്കിൽ ഇവിടെ വായിക്കാം

സ്വാഭാവിക വനത്തിന്റെ മാതൃകയിൽ കൂടു സ്ഥാപിച്ചാണ് മംഗളയെ സംരക്ഷിക്കുന്നത്. ഇതുപോലെ തന്നെ ഈ കടുവയെയും സംരക്ഷിക്കുകയോ മൃഗശാലയിലേക്കു മാറ്റുകയോ ചെയ്യേണ്ടിയിരുന്നെന്ന് നാട്ടുകാർ പറയുന്നു. സ്വാഭാവിക ഇരതേടൽ സാധ്യമാകാതെ വന്നാൽ കടുവ വീണ്ടും കാടിറങ്ങുമോയെന്ന ആശങ്കയും നിലനിൽക്കുന്നുണ്ട്.

Read Latest Local News and Malayalam News

നിയമം ലംഘിച്ച് ഇനി ആരും നിരത്തിലിറങ്ങണ്ട



Source link

Facebook Comments Box

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!