ദുരൂഹതകൾ നിറഞ്ഞ ചിന്നമ്മയുടെ കൊലപാതകം, അതേ വീട്ടിൽ ജോർജും മരിച്ച നിലയിൽ, മൃതദേഹത്തിന് ദിവസങ്ങൾ പഴക്കം

Spread the love


Thank you for reading this post, don't forget to subscribe!
ഇടുക്കി: ഭാര്യ കൊലചെയ്യപ്പെട്ട ആതേ വീട്ടിൽ ഒരു വർഷത്തിന് ശേഷം ഭർത്താവും മരിച്ച നിലയിൽ. കട്ടപ്പന കൊച്ചുതോവാളയിൽ വീടിനുള്ളിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയ ചിന്നമ്മയുടെ ഭർത്താവ് ജോർജാണ് അതേ വീട്ടിൽ മരിച്ചതായി കാണപ്പെട്ടത്. ശനിയാഴ്ച ആലപ്പുഴയിലുള്ള ധ്യാന കേന്ദ്രത്തിൽ പോകുമെന്ന് ജോർജ്ജ് മകളോട് വിളിച്ചു പറഞ്ഞിരുന്നു. എന്നാൽ, തിരിച്ച് വരേണ്ട സമയം കഴിഞ്ഞിട്ടും കാണാത്തതിനെ തുടര്‍ന്ന് ബന്ധുക്കൾ പോലീസിൽ പരാതി നൽകുകയായിരുന്നു.

Also Read: ശിവൻ ബലി നൽകാൻ പറഞ്ഞു, 6 വയസുകാരനെ കഴുത്തറുത്ത് കൊന്നു, ദൈവ കല്പനപ്രകാരമെന്ന് കുടിയേറ്റ തൊഴിലാളി

പോലീസ് എത്തി വീട് തുറന്ന് പരിശോധിച്ചപ്പോഴാണ് മുകളിലത്തെ നിലയിലെ മുറിയിലെ കട്ടിലിലാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. മൃതദേഹത്തിന് ദിവസങ്ങൾ പഴക്കമുണ്ടെന്ന് പോലീസ് വ്യക്തമാക്കി. 2021 ഏപ്രിൽ 8 നാണ് ജോർജിന്റെ ഭാര്യ ചിന്നമ്മയെ വീട്ടിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. ഇതുമായി ബന്ധപ്പെട്ട് അന്വേഷണം നടന്നു വരുന്നതിനിടയിലാണ് ചിന്നമ്മയുടെ ഭര്‍ത്താവ് ജോര്‍ജ്ജിനെ അതേ വീട്ടിലെ കിടപ്പ് മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.

Also Read: പ്രണയാഭ്യർഥന നിരസിച്ച യുവതിയുടെ വീട്ടിൽ കയറി സ്കൂട്ടർ കത്തിച്ചു; 41കാരൻ അറസ്റ്റിൽ

ചിന്നമ്മയെ വീട്ടിൽ തലയ്ക്ക് അടിച്ചാണ് കൊലപ്പെടുത്തിയത്. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ ഇവര്‍ ഏറെ നേരം ചോര വാര്‍ന്നാണ് മരിച്ചത്. ഏറെ കോളിളക്കം സൃഷ്ടിച്ച കേസിൽ പ്രതിളെ കണ്ടെത്താൻ ഇതുവരെ പോലീസിന് സാധിച്ചിട്ടില്ല. സിസിടിവിയിൽ ഒരൈാളുടെ ദൃശ്യം പതിഞ്ഞിരുന്നു. സ്വര്‍ണ്ണാഭരണം നഷ്ടമായെന്ന വെളിപ്പെടുത്തലോടെ ഭര്‍ത്താവ് ജോര്‍ജ്ജിനെ നുണ പരിശോധനയ്ക്ക് വിധേയമാക്കിയെങ്കിലും കാര്യമായ വിവരമൊന്നും പോലീസിന് ലഭിച്ചതുമില്ല.

ഇടുക്കി ജില്ലയിലെ മുഴുവൻ വാ‍ര്‍ത്തകളും ഒറ്റ ക്ലിക്കിൽ ഇവിടെ വായിക്കാം

Read Latest Local News and Malayalam News



Source link

Facebook Comments Box
error: Content is protected !!