1. ഫുഡ് ട്രക്ക് ബിസിനസ്
5-6 വര്‍ഷങ്ങളായി ‘ഫുഡ് ഓണ്‍ വീല്‍സ്’ എന്ന പേരില്‍ പുതിയ ബിസിനസ് ആശയം സജീവമാവുകയാണ്. വാഹനം ഉപയോഗിച്ച് തന്നെ ഭക്ഷണം പാകം ചെയ്യാനും വില്പന നടത്താനുമുള്ള സൗകര്യം ഫുഡ് ഓണ്‍ വീല്‍സില്‍ സാധ്യമാകും. ഒരു സ്ഥലത്ത് നിന്ന് മറ്റൊരിടത്തേക്ക് എളുപ്പത്തില്‍ മാറാന്‍ സാധിക്കുെന്നചിനാല്‍ വലിയൊരു വിപണി മുന്നിലുണ്ട്.
ഫാസ്റ്റ് ഫുഡ്, ബാര്‍ബിക്യൂ. സ്ട്രീറ്റ് ഫുഡ്, ബര്‍ഗര്‍, വാഫിള്‍സ, അമേരിക്കന്‍, ഇറ്റാലിയന്‍ എറ്റ് വിഭവങ്ങള്‍ ഫുഡ് ഓണ്‍ വീല്‍സ് വഴി വില്പന നടത്താം. വാഹന ലൈസന്‍സ്, ഭക്ഷ്യ സുരക്ഷാ വകുപ്പ് ലൈസന്‍സ്, ഫയര്‍ ഓഫീസില്‍ നിന്നുള്ള ലൈസന്‍സ്, തദ്ദേശ സ്ഥാപനങ്ങലില്‍ നിന്നുള്ള ലൈസന്‍സ് എന്നിവ ആവശ്യമാണ്.
പ്രവര്‍ത്തന രീതി അനുസരിച്ച് 1 -20 ലക്ഷം രൂപ വരെ നിക്ഷേപം ആവശ്യമാണ്. മാസത്തില്‍ 3 ലക്ഷത്തിനടുത്ത് വരുമാനം നേടാനും സാധിക്കും. ചെറിയ നിക്ഷേപത്തില്‍ കുറഞ്ഞ തൊഴിലാളികളുമായി ആരംഭിക്കാവുന്ന ബിനിസ് എന്നത് തന്നെയാണ് പ്രത്യേകത. എല്ലാ തരം ഉപഭോക്താക്കളെയും ആകര്‍ഷിക്കാന്‍ സാധിക്കുന്ന സമയബന്ധിതമായി നടത്താമെന്നതും എളുപ്പത്തില്‍ കൂടതല്‍ പേരിലേക്ക് എത്താമെന്നതും ഈ രീതിയുടെ ഗുണമാണ്.
2. കാറ്ററിംഗ് ബിസിനസ്
രാജ്യത്ത് 10 ദശലക്ഷം വിവാഹങ്ങളാണ് വര്‍ഷത്തില്‍ നടക്കുന്നതെന്നാണ് കണക്ക്. ഇതില്‍ നല്ലൊരു കണക്ക് കേരളത്തിലും നമ്മുടെ നാട്ടിലും നടക്കുന്നുണ്ട്. ഇതിനൊപ്പം ഇന്ന് ആഘോഷങ്ങള്‍ കൂടി വരുമ്പോള്‍ കാറ്ററിംഗ് സര്‍വീസ് വലിയ ലോകം തുറന്നിടുകയാണ. ഏത് ഭക്ഷ്യ ബിസിനസ് പോലെയും ഭക്ഷ്യ സുരക്ഷ (FSSAI) ലൈസന്‍സ് നിര്‍ബന്ധമാണ്.
ഇതോടൊപ്പം വലിയ രീതിയില്‍ നടത്തുന്നവര്‍ക്ക്, കോര്‍പ്പറേറ്റ് കാറ്റിംഗ് ചെയ്യുന്നവര്‍ക്ക് ആല്‍ക്കഹോള്‍ ലൈസന്‍സ് അടക്കം ആവശ്യമായി വന്നേക്കാം. തിരഞ്ഞെടുക്കുന്ന രീതി അനുസരിച്ച് 1 ലക്ഷം മുതല്‍ 20 ലക്ഷം രൂപ വരെ നിക്ഷേപം വ്യത്യാസപ്പെട്ടിരിക്കാം. ഇതിന് അനുസരിച്ച് 1-15 ലക്ഷം രൂപ വരെ മാസ വരുമാനവും നേടാം.
വീട്ടിലെ ഭക്ഷണം
സ്വന്തം വരുമാനത്തിനൊപ്പം അധികമായൊരു തുക കൂടി മാസത്തില്‍ നേടാന്‍ സാധിക്കുന്ന ബിസിനസാണ് വീട്ടിലെ ഊണ്. പാശ്ചാത്യ ഭക്ഷണ രീതികളുടെ കടന്നു കയറ്റം കാരണം വീട്ടിലെ ഭക്ഷണങ്ങള്‍ക്ക് വലിയ മാര്‍ക്കറ്റ് നിലവിലുണ്ട്. ഊണ്, ടിഫിന്‍, എണ്ണ പലഹാരങ്ങള്‍, അത്താഴം, ബേക്കറി ഉത്പ്പന്നങ്ങള്‍ എന്നിവ വീട്ടില്‍ തയ്യാറാക്കി വില്പന നടത്താവുന്നതാണ്. വീട്ടില്‍ തന്നെ ആരംഭിക്കാമെന്നതിനാല്‍ വളരെ കുറഞ്ഞ തുകയാണ് മുതല്‍ മുടക്ക്.
50,000 രൂപ മുതല്‍ 1 ലക്ഷം രൂപ വരെ മുതല്‍ മുടക്ക് വേണ്ടി വരാം. വലിയ രീതിയില്‍ വിപണി മുന്നോട്ട് കൊണ്ടുപോകാന്‍ സാധിക്കും.
ചെറുകിട് ഉപഭോക്താക്കളെയും കോര്‍പ്പറേറ്റ് പരിപാടികളും, മറ്റ് ചടങ്ങുകളുടെയും ഓര്‍ഡര്‍ നേടിയെടുക്കാം. ഫുഡ് ഡെലിവറി ആപ്പുകളില്‍ രജിസ്റ്റര്‍ ചെയ്യുന്നത് വഴി വലിയ ഉപഭോക്താക്കളിലേക്ക് എത്താം. ഇവിടെയും ഭക്ഷ്യ സുരക്ഷ ലൈസന്‍സും ജിഎസ്ടി രജിസ്‌ട്രേഷനും ആവശ്യമാണ്.