റിസ്‌കെടുത്തില്ലെങ്കിലും ഉയര്‍ന്ന ആദായം ലഭിക്കും; പോസ്റ്റ് ഓഫീസിലെ ഈ 3 പദ്ധതികള്‍ക്ക് ബാങ്കിനേക്കാളും പലിശ

Spread the love


ഇവരിൽ ഭൂരിഭാ​ഗവും ബാങ്ക് നിക്ഷേപങ്ങളെയാണ് പൊതുവെ ആശ്രയിക്കാറുള്ളത്. എന്നാൽ ബാങ്ക് നിക്ഷേപങ്ങളേക്കാളും സുരക്ഷിതത്വത്തിൽ ഉയർന്ന പലിശ ലഭിക്കുന്ന നിക്ഷേപങ്ങൾ പോസ്റ്റ് ഓഫീസ് നൽകുന്നുണ്ട്. പോസ്റ്റ് ഓഫീസിൽ നിന്നോ ബാങ്കുകളിൽ നിന്നോ ചേരാവുന്ന ഈ നിക്ഷേപങ്ങളിൽ നിന്ന് ഉയർന്ന പലിശയ്ക്കൊപ്പം നികുതി ഇളവുകളും നേടാം. ഇത്തരത്തിലുള്ള 3 പോസ്റ്റ് ഓഫീസ് പദ്ധതികളെ വിശദമായി പരിചയപ്പെടുത്തുന്നതാണ് ഈ ലേഖനം.

പബ്ലിക്ക് പ്രൊവിഡന്റ് ഫണ്ട്

പോസ്റ്റ് ഓഫീസ് നിക്ഷേപങ്ങളിൽ ദീർഘകാല നിക്ഷേപത്തിന് ഉപകരിക്കുന്ന പദ്ധതികളിലൊന്നാണ് പബ്ലിക്ക് പ്രൊവിഡന്റ് ഫണ്ട്. യാതൊരു നഷ്ട സാധ്യതയുമില്ലാതെ നികുതി ബാധ്യതകളില്ലാതെ കോമ്പൗണ്ടിംഗ് ഗുണം ലഭിക്കുന്നൊരു പദ്ധതിയാണിത്. 15 വർഷമാണ് നിക്ഷേപത്തിന്റെ കാലാവധി. നിക്ഷേപികുന്ന തുകയ്ക്കും പലിശയ്ക്കും കാലാവധിയിൽ വാങ്ങുന്ന തുകയ്ക്കും നികുതി ബാധകമല്ലെന്നതാണ് മറ്റൊരു നേട്ടം. 

Also Read: പെൻഷൻ ഇല്ലാത്തവർക്ക് ടെൻഷൻ വേണ്ട; ജീവിത കാലം മുഴുവൻ മാസം 9,000 രൂപ പെൻഷൻ നേടാൻ എൽഐസിയിൽ വഴിയുണ്ട്

വർഷത്തിൽ 250 രൂപ മുതൽ 1.50 ലക്ഷം രൂപ വരെ നിക്ഷേപിക്കാം. തവണകളായോ ഒറ്റത്തവണയായോ നിക്ഷേപിക്കാം. നിലവിൽ 7.1 ശതമാനമാണ് പലിശ നൽകുന്നത്. ഇത് പ്രകാരം വർഷത്തിൽ 1.50 ലക്ഷം രൂപ 15 വർഷത്തേക്ക് നിക്ഷേപിക്കുന്നൊരാൾക്ക് കാലാവധിയിൽ 40.68 ലക്ഷം രൂപ ലഭിക്കും. 22.50 ലക്ഷം രൂപ നിക്ഷേപിക്കുമ്പോൾ 18.18 ലക്ഷം രൂപയും പലിശയായി ലഭിക്കും. 

Also Read: പണം പെരുകാൻ റിസർവ് ബാങ്കിൽ അക്കൗണ്ടെടുകാം; നിക്ഷേപത്തിന് സുരക്ഷിതത്വവും ആദായവും ഉറപ്പ്

നാഷണൽ സേവിം​ഗ്സ് സർട്ടിഫിക്കറ്റ്

നാഷണൽ സേവിംഗ്‌സ് സർട്ടിഫിക്കറ്റ് നഷ്ട സാധ്യതയില്ലാത്ത മറ്റൊരു പോസ്റ്റ് ഓഫീസ് നിക്ഷേപ പദ്ധതിയാണ്. പ്രായ പരിധിയില്ലാതെ ഏതൊരാൾക്കും നിക്ഷേപിക്കാൻ സാധിക്കും. നിക്ഷേപത്തിന് ആദായ നികുതി നിയമത്തിലെ 80സി സെക്ഷൻ പ്രകാരമുള്ള നികുതിയിളവ് ലഭിക്കും. 5 വർഷം ലോക്ഇൻപിരിയഡുള്ള നിക്ഷേപമാണ് നാഷണൽ സേവിംഗ്‌സ് സർട്ടിഫിക്കറ്റ്. ഈ നിക്ഷേപം ബാങ്കുകളിൽ ഈട് നൽകി വായ്പയെടുക്കാൻ സാഝിക്കും. 6.8 ശതമാനമാണ് പലിശ നിരക്ക്. വർഷത്തിൽ കോമ്പൗണ്ടിംഗ് രീതിയിലാണ് പലിശ കണക്കാക്കുന്നത്. 

സീനിയർ സിറ്റിസൺ സേവിംഗ്‌സ് സ്‌കീം

60 വയസ് കഴിഞ്ഞവർക്കുള്ള മികച്ചൊരു പദ്ധതിയാണ് സീനിയർ സിറ്റിസൺ സേവിംഗ്‌സ് സ്‌കീം. 5 വർഷമാണ് പദ്ധതിയുടെ കാലാവധി. ആവശ്യമെങ്കിൽ മൂന്ന് വർഷം കൂടി കാലാവധി ഉയർത്താൻ സാധിക്കും. പരമാവധി 15 ലക്ഷം രൂപ വരെ സീനിയർ സിറ്റിസൺ സേവിംഗ്‌സ് സ്‌കീമിൽ നിക്ഷേപിക്കാം. പദ്ധതിക്ക് ആദായ നികുതി നിയമത്തിലെ സെക്ഷൻ 80സി പ്രകാരം നികുതിയിളവ് ലഭിക്കും. 

Also Read: ആദ്യ ലേലത്തിന് ശേഷം 5 ലക്ഷം നേടാം; ചിട്ടി കാലാവധിയിൽ ലാഭം 2 ലക്ഷം രൂപ; ലാഭമെന്നാൽ 100 മാസ ചിട്ടി

7.6 ശതമാനമാണ് നിലവിൽ സീനിയർ സിറ്റിസൺ സേവിംഗ്‌സ് സ്‌കീം പദ്ധതിക്ക് ലഭിക്കുന്ന പലിശ നിരക്ക്. ത്രൈമാസത്തിൽ നിക്ഷേപകന് പലിശ വരുമാനം ലഭിക്കും. പലിശ സേവിംഗ്‌സ് അക്കൗണ്ടിലേക്ക് ക്രെഡിറ്റ് ചെയ്യപ്പെടും. 15 ലക്ഷം രൂപ നിക്ഷേപിക്കുന്നൊരാൾക്ക് 5 വർഷം കൊണ്ട് ആകെ 5.55 ലക്ഷം രൂപ പലിശ വരുമാനം ലഭിക്കും. ത്രൈമാസത്തിൽ 27,750 രൂപ വീതമാണ് ലഭിക്കുക. കാലാവധിയെത്തുമ്പോൾ നിക്ഷേപിച്ച തുകയും ലഭിക്കും.Source link

Facebook Comments Box

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!