എല്‍ദോസിനെതിരെ ഒരു നടപടിയും പ്രതീക്ഷിക്കേണ്ട; കോണ്‍ഗ്രസിനെതിരെ ഡിവൈഎഫ്‌ഐ

Spread the love


Thank you for reading this post, don't forget to subscribe!

Ernakulam

oi-Vaisakhan MK

കൊച്ചി: എല്‍ദോസ് കുന്നപ്പിള്ളിക്കെതിരായ ബലാത്സംഗ കേസില്‍ കോണ്‍ഗ്രസിനും യൂത്ത് കോണ്‍ഗ്രസിനുമെതിരെ ഡിവൈഎഫ്‌ഐ. എല്‍ദോസിനെതിരെ ഇവര്‍ ആരും ഒരു നിലപാടും സ്വീകരിക്കാന്‍ പോകുന്നില്ലെന്ന് ഡിവൈഎഫ്‌ഐ സംസ്ഥാന പ്രസിഡന്റ് വി വസീഫ് ആരോപിച്ചു. അക്രമം ഏതായാലും ന്യായീകരിക്കുന്നവരാണ് കോണ്‍ഗ്രസുകാര്‍. കോണ്‍ഗ്രസ് സംസ്‌കാരത്തിന്റെ ഭാഗമാണ് ഇതെല്ലാമെന്നും വസീഫ് പറഞ്ഞു.

എംഎല്‍എ ആ വീട്ടിലെ സ്ത്രീ വാതില്‍ തുറക്കുന്നില്ല. തൊട്ടടുത്ത വീട്ടില്‍ പോയി ബഹളം വെക്കുന്നു. ഇത് പോലെ മദ്യപിച്ച് പല പരിപാടികളില്‍ ഡാന്‍സ് ചെയ്യുന്നു. ഇയാളൊരു എംഎല്‍എയല്ലേ. കോണ്‍ഗ്രസ് നടപടിയെടുക്കാന്‍ ഇപ്പോഴും കാത്തിരിക്കുകയാണെന്നും വസീഫ് പറഞ്ഞു.

ഏത് അക്രമത്തെയും ന്യയായീകരിക്കുന്നവരാണ് കോണ്‍ഗ്രസുകാര്‍. എകെജി സെന്റര്‍ ആക്രമണ കേസിലെ പ്രതിയെ പിടിച്ചു. ആ സമയത്തും അവര്‍ ന്യായീകരിച്ചു. എല്ലാ ആക്രമണത്തെയും തോന്ന്യാസത്തെയും ന്യായീകരിക്കുന്നവരാണ് കേരളത്തിലെ കോണ്‍ഗ്രസുകാരെന്നും വസീഫ് ആരോപിച്ചു. അതേസമയം എല്‍ദോസ് കുന്നപ്പിള്ളിക്കെതിരെ ആരോപണം കടുപ്പിച്ച് പരാതിക്കാരി രംഗത്തെത്തി.

ഈ മലനിരകളില്‍ ഒരു പുരുഷനുണ്ട്: കണ്ടെത്തുന്നവര്‍ ജീനിയസ്; 10 സെക്കന്‍ഡ് തരാം

പെരുമ്പാവൂരിലെ വീട്ടില്‍ കൊണ്ടുപോയും എംഎല്‍എ പീഡിപ്പിച്ചെന്നാണ് പരാതിക്കാരിയുടെ മൊഴി. എംഎല്‍എ ഹോസ്റ്റലിലേക്ക് വിളിച്ചെങ്കില്‍ താന്‍ പോയില്ല. കോവളം ഗസ്റ്റ് ഹൗസ് അടക്കമുള്ള സ്ഥലങ്ങളില്‍ കൊണ്ടുപോയി പീഡിപ്പിച്ചുവെന്നാണ് യുവതിയുടെ മൊഴി.

ഈ മലനിരകളില്‍ ഒരു പുരുഷനുണ്ട്: കണ്ടെത്തുന്നവര്‍ ജീനിയസ്; 10 സെക്കന്‍ഡ് തരാം

അതേസമയം യുവതിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ തെളിവുകള്‍ പോലീസ് ശേഖരിക്കാന്‍ തുടങ്ങി. എല്‍ദോസിന്റെ ജാമ്യാപേക്ഷ പരിഗണിക്കുമ്പോള്‍ പരമാവധി തെളിവുകള്‍ ശേഖരിക്കാനാണ് പോലിസിന്റെ ശ്രമം. തട്ടിക്കൊണ്ട് പോയി ദോഹോപ്രദവം എല്‍പ്പിച്ചെന്ന യുവതിയുടെ പരാതിയില്‍ എംഎല്‍എക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരമായിരുന്നു ആദ്യ കേസ്.

പരാതിക്കാരി കൈമാറിയ ഫോണുകള്‍ പോലീസ് സൈബര്‍ പരിശോധനയ്ക്ക് നല്‍കും. എംഎല്‍എ നിലവില്‍ ഒളിവിലാണ്. ഇയാളെ കണ്ടെത്തുന്നതിനുള്ള അന്വേഷണം തുടരുകയാണ്. ജാമ്യാപേക്ഷ തള്ളുകയാണെങ്കില്‍ എംഎല്‍എയെ ഉടന്‍ അറസ്റ്റ് ചെയ്യാനാണ് പോലീസിന്റെ നീക്കം.

പീഡന വിവരം നേരത്തെ യുവതി മജിസ്‌ട്രേറ്റിനും മൊഴിയായി നല്‍കിയിരുന്നു. എന്നാല്‍ എംഎല്‍എയുടെ ഫോണ്‍ തട്ടിയെടുത്ത് യുവതി ബ്ലാക് മെയില്‍ ചെയ്തുവെന്നാണ് എല്‍ദോസിന്റെ ഭാര്യ പോലീസിന് നല്‍കിയ പരാതിയില്‍ പറയുന്നത്.

ദീപാവലിക്കൊരു ടൂര്‍ ആയാലോ; സൗത്ത് ഇന്ത്യയിലെ ഈ ഡെസ്റ്റിനേഷുകള്‍ ഒന്ന് നോക്കിവെച്ചോളൂ, യാത്ര പൊളിക്കും

യുവതി കൈമാറുന്ന ഫോണുകളില്‍ എംഎല്‍എയുടെ ഫോണുമുണ്ടോ എന്നതും നിര്‍ണായകമാണ്. അതേസമയം എംഎല്‍എയുടെ പരാതിയില്‍ കേസെടുക്കാന്‍ വൈകിയത് ഗുരുതര വീഴ്ച്ചയാണെന്ന് വകുപ്പ് തല അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്. പരാതി നല്‍കി 14 ദിവസത്തിന് ശേഷമാണ് കേസെടുത്തത്.

Oneindia യില്‍ നിന്നും തല്‍സമയ വാര്‍ത്തകള്‍ക്ക് . ഉടനടി വാര്‍ത്തകള്‍ ദിവസം മുഴുവന്‍ ലഭിക്കാന്‍.

Allow Notifications

You have already subscribed

English summary

dyfi says congress never take action against eldos kunnappilly

Story first published: Friday, October 14, 2022, 3:20 [IST]



Source link

Facebook Comments Box
error: Content is protected !!