അതേസമയം ആഭ്യന്തര ഓഹരി വിപണിയിലെ ഏറ്റവും വലിയ നിക്ഷേപകരിലൊന്നാണ് മ്യൂച്ചല്‍ ഫണ്ടുകള്‍. വലിയ അളവില്‍ ഓഹരി വാങ്ങാനും വില്‍ക്കാനും ശേഷിയുള്ളതു കൊണ്ട് മ്യൂച്ചല്‍ ഫണ്ടുകളുടെ ഇടപാടുകള്‍ അതാത് ഓഹരികളില്‍ പ്രതിഫലിക്കാറുമുണ്ട്. ഒരു ഓഹരിയിലുള്ള മ്യൂച്ചല്‍ ഫണ്ട് നിക്ഷേപത്തിന്റെ തോത് പരിശോധിക്കുന്നത് റീട്ടെയില്‍ നിക്ഷേപകര്‍ക്കും ആ ഓഹരിയെ കുറിച്ചുള്ള ചിത്രം വ്യക്തമാകുന്നതിന് സഹായിക്കും.
ഇതിനിടെ പുറത്തുവന്ന റിപ്പോര്‍ട്ടുകള്‍ പ്രകാരം പ്രധാനപ്പെട്ട 10 ഓഹരികളിലായി മാത്രം വിവിധ മ്യൂച്ചല്‍ ഫണ്ടുകളുടെ നിക്ഷപം 4.75 ലക്ഷം കോടിയെന്നാണ് വിവരം. രാജ്യത്തെ മ്യൂച്ചല്‍ ഫണ്ടുകള്‍ കൈകാര്യം ചെയ്യുന്ന ആകെ ഓഹരി ആസ്തിയുടെ 35 ശതമാനം മൂല്യത്തിന് തുല്യമാണിത്. അതേസമയം ഐസിഐസിഐ ബാങ്ക്, എച്ച്ഡിഎഫ്‌സി ബാങ്ക്, ഇന്‍ഫോസിസ്, റിലയന്‍സ് ഇന്‍ഡസ്ട്രീസ് എന്നിവയാണ് രാജ്യത്തെ ഏറ്റവും കൂടുതല്‍ മ്യൂച്ചല്‍ ഫണ്ട് മാനേജര്‍മാര്‍ വിശ്വാസം അര്‍പ്പിക്കുന്ന 4 നിഫ്റ്റി ഹെവിവെയിറ്റ് ഓഹരികള്‍.
അതേസമയം ഐസിഐസിഐ ബാങ്ക് ഓഹരിയിലേക്കാണ് മ്യൂച്ചല്‍ ഫണ്ടുകൡ നിന്നും ഏറ്റവും കൂടുതല്‍ നിക്ഷേപം ഒഴുകിയെത്തിയത്. ആകെ 1.4 ലക്ഷം കോടി രൂപയാണ് വിവിധ മ്യൂച്ചല്‍ ഫണ്ട് സ്‌കീമുകളിലൂടെ ഐസിഐസിഐ ബാങ്ക് ഓഹരിയില്‍ നിക്ഷേപിച്ചിരിക്കുന്നത്. ഇത് രാജ്യത്തെ മ്യൂച്ചല്‍ ഫണ്ടുകള്‍ കൈകാര്യം ചെയ്യുന്ന ആകെ ഓഹരി ആസ്തിയുടെ 6.7 ശതമാനം മൂല്യത്തിന് തുല്യമാണിത്.
അതുപോലെ കൂടുതല്‍ മ്യൂച്ചല്‍ ഫണ്ട് നിക്ഷേപം ലഭിച്ച ഓഹരികളില്‍ രണ്ടാം സ്ഥാനത്ത് നില്‍ക്കുന്നത് എച്ച്ഡിഎഫ്‌സി ബാങ്ക് ആണ്. വിവിധ സ്‌കീമുകളിലൂടെ 1.16 ലക്ഷം കോടിയാണ് രാജ്യത്തെ ഏറ്റവും വലിയ സ്വകാര്യ ബാങ്കിംഗ് സ്ഥാപനത്തിന്റെ ഓഹരികളില്‍ നിക്ഷേപിച്ചിരിക്കുന്നത്.
ഏറ്റവും കൂടുതല്‍ മ്യൂച്ചല്‍ ഫണ്ട് നിക്ഷേപം ലഭിച്ച ഓഹരികളില്‍ മൂന്നാം സ്ഥാനത്ത് നില്‍ക്കുന്നതും ആദ്യ പത്തിനുള്ളില്‍ സ്ഥാനം പിടിച്ചതുമായ ഏക ഐടി ഓഹരിയുമാണ് ഇന്‍ഫോസിസ്. വിവിധ മ്യൂച്ചല്‍ ഫണ്ട് സ്‌കീമുകളിലൂടെ 90,557 ലക്ഷം കോടിയാണ് ഈ ബ്ലൂചിപ് ഓഹരിയിലേക്കെത്തിയത്. മേല്‍സൂചിപ്പിച്ച ഈ 3 ഓഹരികളിലേയും നിക്ഷേപം എല്ലാ മ്യൂച്ചല്‍ ഫണ്ടുകളും കൂടി കൈകാര്യം ചെയ്യുന്ന ആകെ ഓഹരി ആസ്തിയുടെ 16.5 ശതമാനം മൂല്യത്തിന് തുല്യമാകുമെന്നും സിസ്റ്റെമാറ്റിക്‌സ് ഗ്രൂപ്പ് പുറത്തിറക്കിയ റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടി.
റിലയന്‍സ് ഇന്‍ഡസ്ട്രീസ്, എസ്ബിഐ, ആക്‌സിസ് ബാങ്ക്, എച്ച്ഡിഎഫ്‌സി, ഭാരതി എയര്‍ടെല്‍, എല്‍ & ടി, ഐടിസി തുടങ്ങിയവയാണ് കൂടുതല്‍ മ്യൂച്ചല്‍ ഫണ്ട് നിക്ഷേപം ലഭിച്ച ആദ്യ 10 പ്രധാന ഓഹരികള്‍ ഉള്‍പ്പെടുന്നത്. അതേസമയം ഐസിഐസിഐ ബാങ്ക്, എച്ച്ഡിഎഫ്‌സി ബാങ്ക്, ഇന്‍ഫോസിസ്, റിലയന്‍സ് ഇന്‍ഡസ്ട്രീസ്, ഭാരതി എയര്‍ടെല്‍ തുടങ്ങിയ ഓഹരികള്‍ കഴിഞ്ഞ 27 മാസമായി മ്യൂച്ചല്‍ ഫണ്ടുകള്‍ സ്ഥിരമായി കൈവശം വെയ്ക്കുന്ന പ്രധാന 10 ഓഹരികളുടെ കൂട്ടത്തില്‍ ഇടംപിടിച്ചിട്ടുണ്ട്.
അറിയിപ്പ്
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം സിസ്റ്റെമാറ്റിക്‌സ് ഗ്രൂപ്പ് പുറത്തിറക്കിയ റിപ്പോര്‍ട്ടിനെ ആധാരമാക്കിയും പഠനാവശ്യത്തിനു നല്‍കുന്നതുമാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ സ്വീകരിക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജീസും ലേഖകനും ഉത്തരവാദികളല്ല.