1,000 രൂപ * 50 മാസം
1000 രൂപ മാസ അടവുള്ള 50 മാസ കാലയളവുള്ള 50,000 രൂപയുടെ കുഞ്ഞൻ ചിട്ടിയാണിത്. പരമാവധി 30 ശതമാനം വരെ കിഴിവില്‍ ചിട്ടി ലേലത്തിൽ പോകും.
പരമാവധി കിഴിവില്‍ പോകുമ്പോല്‍ 12,500 രൂപ കുറച്ച് 37,500 രൂപ ലഭിക്കും. ഈ മാസങ്ങളിൽ 750 രൂപയാണ് മാസത്തില്‍ അടക്കേണ്ടി വരുന്നത്. 15 മാസം വരെ പരമാവധിയിൽ ചിട്ടി ലേലത്തിൽ പോകാനുള്ള സാധ്യതയുണ്ട്. 2 വർഷവും 4 മാസവുമാണ് കാലാവധി.
1,000 രൂപ * 100 മാസം
1000 രൂപ മാസ അടവും 100 മാസത്തേക്കുള്ള 1 ലക്ഷം രൂപയുടെ ചിട്ടിയും സാധാരണക്കാർക്ക് എളുപ്പത്തിൽ അടച്ച് മുന്നോട്ട് കൊണ്ടു പോകാൻ സാധിക്കുന്നവയാണ്. 30 ശതമാനമാണ് പരമാവധി ലേല കിഴിവ്. 48 മാസത്തോളം പരമാവധി ലേല കിഴിവ് ലഭിക്കും.
ഈ സാഹചര്യത്തിൽ 70,000 രൂപയ്ക്ക് ചിട്ടി ലഭിക്കും. പരമാവധി ലേലത്തിൽ ചിട്ടി പോകുന്ന മാസങ്ങളിൽ 750 രൂപയാണ് മാസതവണയായി വരുന്നത്. ചിട്ടി കാലയളവിൽ കുറഞ്ഞത് 20,000 രൂപ ലാഭ വിഹിതമായി ലഭിക്കും.
2,000 രൂപ * 100 മാസം
2,000 രൂപ മാസ അടവും 100 മാസ കാലവധിയുമുള്ള 2 ലക്ഷത്തിന്റെ ചിട്ടി.30 ശതമാനം വരെ കുറഞ്ഞു പോകുന്നത്. 1.40 ലക്ഷം രൂപ വരെ ചിട്ടി ലേലത്തിൽ വിളിച്ചെടുക്കാൻ സാധിക്കും. ഈ മാസങ്ങളിൽ ചിട്ടിയിൽ അടയ്ക്കേണ്ട തുക 1,500 രൂപയാണ്.
ഇത്തരം ചിട്ടികളിൽ നിത്യ പിരിവ് സൗകര്യം ഉപയോഗിച്ചാൽ ചെറിയ തുക മാത്രമാണ് ദിവസത്തിൽ അടയ്ക്കേണ്ടി വരുന്നത്. ദിവസം 60 രൂപ മുതൽ 80 രൂപ കരുതിയാൽ ചിട്ടി അടവ് നടക്കും.
3,000 രൂപ * 100 മാസം
എളുപ്പത്തിൽ അടച്ചു തീർക്കാൻ സാധിക്കുന്ന 3 ലക്ഷത്തിന്റെ ചിട്ടിയാണിത്. 100 മാസത്തേക്ക് പരമാവധി 3,000 രൂപയാണ് ചിട്ടിയിൽ അടയ്ക്കേണ്ടി വരുന്നത്. പരമാവധി ലേല കിഴിവിൽ പോകുന്ന മാസത്തിൽ 2,250 രൂപ അടയ്ക്കണം. 45-48 മാസ വരെ പരമാവധി കിഴിവിൽ ലേലം പോകാൻ സാധ്യതയുള്ള ചിട്ടിയാണിത്. പരമാവധി കിഴിവിൽ ലേലം വിളിച്ചാലും ഏകേശം 2.10 ലക്ഷം രൂപ വരെ ലഭിക്കും.
എളുപ്പത്തിൽ ജാമ്യം
ചിട്ടി വിളിച്ചെടുത്താല്‍ മേല്‍ ബാധ്യതയ്ക്കാണ് ജാമ്യം നൽകേണ്ടത്. ചെറിയ തുകയുടെ ചിട്ടികളിൽ ജാമ്യമായി നൽകേണ്ട തുകയും വളരെ കുറവായിരിക്കും. ചിട്ടി ലഭിച്ചവർക്ക് എല്‍ഐസി സറണ്ടര്‍ വാല്യു, സ്വര്‍ണം, സാലറി സര്‍ട്ടിഫിക്കറ്റ് എന്നിവ ഉപയോഗിച്ച് ചിട്ടി പണം വാങ്ങാൻ സാധിക്കും.
എവിടെ കിട്ടും ചിട്ടി
കേരളത്തിലെ ഏത് കെഎസ്എഫ്ഇ ശാഖയിലും ചിട്ടി ചേരാൻ സാധിക്കും. ksfeonline.com എന്ന വെബ്സൈറ്റ് വഴി കേരളത്തിലെ ഓരോ ശാഖയിലുമുള്ള ചിട്ടികളിൽ പുതുതായി ആരംഭിക്കുന്ന ചിട്ടികളെ പറ്റി അറിയാൻ പറ്റും. ന്യൂ ചിട്സ് എന്ന സെക്ഷനിൽ ജില്ലയും ശാഖയും തിരഞ്ഞെടുത്ത് പുതിയി ചിട്ടികളെ അറിയാം. ശാഖയുടെ വിവരങ്ങൾ ശേഖരിച്ച് ചിട്ടിയിൽ ചേരാൻ സാധിക്കും.