കോൾ സെന്റർ ജോലിയിൽ നിന്ന് സെറോദയിലേക്ക് വളർന്ന നിതിൻ കാമത്ത്; വിജയത്തിന് പിന്നിൽ ട്രേഡിം​ഗ് നൽകിയ പാഠം

Spread the love


Thank you for reading this post, don't forget to subscribe!

കോൾ സെന്ററും ട്രേഡിം​ഗും

17ാം വയസിൽ ഓഹരി വിപണിയിലെത്തിയ നിതിൻ കാമത്ത് ട്രേഡിം​ഗിലാണ് ഭാ​ഗ്യം പരീക്ഷിച്ചത്. അക്കാലത്ത് രാത്രികളില്‍ ബംഗളൂരുവിലെ കോള്‍ സെന്ററില്‍ ജോലി ചെയ്ത് പകൽ സമയം ട്രേഡിംഗിനായി മാറ്റിവെയ്ക്കുക എന്നതായിരുന്നു നിതിൻ ആദ്യ കാലത്ത് ചെയ്തിരുന്നത്. 1998 കാലത്ത് ആരംഭിച്ച ട്രേഡിം​ഗിലൂടെ ഉണ്ടാക്കിയ സമ്പാദ്യത്തിൽ നല്ലൊരു തുക 2001-2002 കാലഘട്ടത്തിലെ മാർക്കറ്റ് തകർച്ചയിൽ നിതിന് നഷ്ടമായി.

ഇക്കാലത്ത് റിയലന്‍സ് മണിയില്‍ സബ് ബ്രോക്കറായി ചേര്‍ന്ന നിതിന്‍ കാമത്ത് വലിയ ഇടപാടുകരെ ചേര്‍ത്ത് നല്ലൊരു സംഖ്യയുണ്ടാക്കി. ട്രേഡിം​ഗിലൂടെ വീണ്ടും സമ്പത്തുണ്ടാക്കിയെങ്കിലും 2008-09തിലെ ഇടിവിലും നഷ്ടം നേരിട്ടു. 

സ്റ്റോക്ക് ബ്രോക്കറിം​ഗ് കമ്പനികളുടെ തകർച്ച

ഓഹരി വിപണിയുടെ ഇടിവിനൊപ്പം സ്റ്റോക്ക് ബ്രോക്കറിം​ഗ് കമ്പനികളുടെ തകർച്ചയും നേരിട്ട കാലമായിരുന്നു 2008. പഴയ സാങ്കേതിക വിദ്യയും ഉയർന്ന കമ്മീഷനും കാരണം ഔട്ട്ഡേറ്റഡ് ആയ സ്ഥിതിയിലായിരുന്നു അക്കാലത്തെ സ്റ്റോക്ക് ബ്രോക്കറിം​ഗ് കമ്പനികൾ. ഇക്കാരണത്തിലാണ് പുതിയ തലമുറ ഓഹരി വിപണിയിലേക്ക് എത്താത്ത് എന്ന് മനസിലാക്കിയ നിതിൻ കാമത്തിന്റെ ആശയമായിരുന്നു സെറോദ.

ഡിജിറ്റലൈസേനും ഓണ്‍ലൈന്‍ ഉപഭോഗ സൗഹൃദ, ചെലവ് ചുരുങ്ങിയ ബ്രോക്കറിം​ഗ് സ്ഥാപനം എന്നതായിരുന്നു സെറോദ മുന്നോട്ട് വെച്ചത്. സഹോദരൻ നിതിൻ കമാത്തുമായി ചേർന്ന് 2010 ഓഗസ്റ്റിലാണ് 5 ജീവനക്കാരുമായി സെറോദ ആരംഭിക്കുന്നത്.

തടസങ്ങളില്ലാത്ത സെറോദ

തടസങ്ങള്‍ എന്നര്‍ഥം വരുന്ന രോധ (rodha) എന്ന സംസ്കൃത വാക്കില്‍ നന്നാണ് സെറോദ എന്ന പേരു വരുന്നത്. തടസങ്ങളൊന്നുമില്ല എന്നാണ് സെറോദ എന്ന വാക്കിന്റെ അര്‍ഥം. പേരിനോട് നീതി പുലർത്തി തടസങ്ങളില്ലാതെ കുറഞ്ഞ ബ്രോക്കറേജോടെ ഇടപാട് നടത്തുന്ന സ്ഥാപനമായി സെറോദ മാറി. യുവാക്കളെയും സാങ്കേതിത വിദ്യാ തത്പരരെയും ആകർഷിക്കുന്ന ഗൂഗിൾ പോലൊ ലളിതമായി ഉപയോഗിക്കാവുന്ന പ്ലാറ്റഫോമാണ് നിതിൻ കമാത്ത് മുന്നോട്ട് വെച്ചത്. 

Also Read: അലോപ്പതി ഡോക്ടറുടെ ആയുർവേദ പരിചരണം; ത്വക്ക് രോ​ഗം മാറ്റിയ ആയുർവേദ എണ്ണ മെഡിമിക്സ് സോപ്പായത് ഇങ്ങനെ

പരസ്യമാണ് വിജയം; പരസ്യമില്ലാത്ത വിജയം

വിജയത്തിന് എവിടെയും കുറുക്കു വഴികളില്ല. നിഖില്‍ കാമത്തിന്റെയും സെറോദയുടെയും വിജയത്തിലും കുറുക്കുവഴികളുണ്ടായിരുന്നില്ല. 2010 ൽ ആവശ്യമായ സാങ്കേതി വിദ്യയിലൂന്നിയ ചെലവ് കുറഞ്ഞ സേവനങ്ങള്‍ നല്‍കാനായതാണ് സെറോദയുട വിജയം. ഡിസ്‌ക്കൗണ്ട് ബ്രോക്കറിംഗ് സ്ഥാപനത്തില്‍ പരസ്യത്തിനായി വലിയ തുകയൊന്നും ചെലവാക്കിയിരുന്നില്ല എന്നതാണ് മറ്റൊരു ശ്രദ്ധേയമായ കാര്യം. ഉപഭോക്താക്കള്‍ പറഞ്ഞറിയിച്ചുള്ള മാർക്കറ്റിം​ഗ് സെറോദയ്ക്ക് വലിയ രീതിയില്‍ ഗുണം ചെയ്തു. കുറഞ്ഞ ചെലവിൽ കൂടുതൽ ഉപഭോക്താക്കളെ സെറോദയ്ക്ക് ലഭിച്ചു. 

Also Read: രാജസ്ഥാനിൽ നിന്നെത്തി ഇന്ത്യൻ ബിസിനസ് രം​ഗത്തെ ചലിപ്പിക്കുന്നവർ; ആരാണ് മാർവാടികൾ; വിജയത്തിന് പിന്നിലെന്ത്

1 ദിവസത്തിൽ കൂടുതല്‍ ഓഹരികള്‍ കയ്യില്‍ വെയ്ക്കുന്നവര്‍ക്ക് സൗജന്യ നിരക്കിലാണ് സൊറോദ സേവനങ്ങൾ നല്‍കിയത്. ഇന്‍ട്രാഡേ, ഓപ്ഷന്‍, ഫ്യൂച്വര്‍ ട്രേഡുകള്‍ക്ക് 20 രൂപയാണ് ചാർജ് ഈടാക്കിയാണ്. ഇതിനൊപ്പം വർഷത്തിൽ അക്കൗണ്ട് മെയിന്റൻസിനായി 300 രൂപയും സെറോദ ഈടാക്കുന്നു. 

Also Read: ഫെയ്സ്ബുക്ക് പേജും 20,000 രൂപയും; ഇ-കോമേഴ്സ് ബിസിനസ് വളർന്നെത്തിയത് 3.75 കോടിയിലേക്ക്; ഇതാ നല്ലൊരു മാതൃക

മാർക്കറ്റിൽ മുന്നിൽ

സ്‌റ്റോക്ക് ബ്രോക്കറിംഗ് കമ്പനികളിൽ മുന്നിൽ സെറോദ തന്നെയാണ് 62.77 ലക്ഷം സജീവ ഉപഭോക്താക്കളുള്ള സെറോദയ്ക്ക് 17.42 ശതമാനം വിപണി വിഹിതമാണുള്ളത്. 52 ലക്ഷം ഉപഭോക്തക്കളും 14.47 ശതമാനം വിപണ വിഹിതവുമാണ് അപ്സ്റ്റോക്കാണ് രണ്ടാമത്. 2021 ലെ കണക്ക് പ്രകാരം 3.1 ബില്യൺ ഡോളർ ആസ്തിയുമായി സമ്പത്തതയിൽ രാജ്യത്ത് 64ാം സ്ഥാനത്താണ് കാമത്ത് കുടുംബം.

ചിത്രത്തിന് കടപ്പാട്- tradebrainSource link

Facebook Comments Box
error: Content is protected !!