എൽദോസ് കുന്നപ്പിള്ളിയെ കണ്ടെത്തുന്നവർക്ക് 101 രൂപ ഇനാം പ്രഖ്യാപിച്ച് ഡിവൈഎഫ്ഐ

Spread the love


Ernakulam

oi-Alaka KV

Google Oneindia Malayalam News

എറണാകുളം: എൽദോസ് കുന്നപ്പിള്ളി എം.എൽ.എയെ കണ്ടെത്തുന്നവർക്ക് ഇനാം നൽകും എന്ന് പ്രഖ്യാപിച്ച് ഡിവൈഎഫ്ഐ. എംഎൽഎയെ കണ്ടെത്താൻ തെരുവിൽ പ്രതീകാത്മക അന്വേഷണം നടത്തുകയും ചെയ്തു. പെരുമ്പാവൂർ എം.എൽ.എയെ തേടി നാടും നഗരവും ചുറ്റി. എൽദോസ് എം.എൽ.എയെ കണ്ടെത്താത്ത സ്ഥിതിക്ക് കണ്ടെത്തി നൽകുന്നവർക്ക് 101 രൂപ ഇനാം എന്നാണ് പ്രഖ്യാപിച്ചത്.

പെരുമ്പാവൂർ ബ്ലോക്ക് കമ്മിറ്റിയാണ് ഇത്തരത്തിൽ ഒരു പ്രതിഷേധം നടത്തിയത്. അതേസമയം എൽദോസ് കുന്നപ്പിള്ളിയെ കാണാനില്ലെന്ന് കാണിച്ച് ഡിവൈഎഫ്ഐ നേരത്തെ പോലീസിൽ പരാതി നൽകിയിരുന്നു. ഡിവൈഎഫ്‌ഐ പെരുമ്പാവൂർ ബ്ലോക്ക് കമ്മിറ്റിയാണ് ഇത്തരത്തിൽ ഒരു നീക്കം നടത്തിയത്. എൽദോസ് കുന്നപ്പിള്ളിയെ കാണാനില്ലെന്ന് പറഞ്ഞ് പ്രസിഡന്റ് പിഎ അഷ്‌കറാണ് പൊലീസിൽ പരാതി നൽകിയത്.

' 3 കുഞ്ഞുങ്ങള്‍ പെട്ടി ഓട്ടോയില്‍ കിടക്കും, ഞാന്‍ താഴെ, ഉറക്കം വരില്ല'; ജീവിതം പറഞ്ഞ് നസീര്‍‘ 3 കുഞ്ഞുങ്ങള്‍ പെട്ടി ഓട്ടോയില്‍ കിടക്കും, ഞാന്‍ താഴെ, ഉറക്കം വരില്ല’; ജീവിതം പറഞ്ഞ് നസീര്‍

പരാതിയ്ക്ക് പെരുമ്പാവൂർ പോലീസ് റെസീപ്റ്റ് നൽകുകയും ചെയ്തു. മണ്ഡലത്തിലെ ജനപ്രതിനിധിയായ എൽദോസ് പി കുന്നപ്പിള്ളിയെ കാണാനില്ല. എംഎൽഎ ഓഫീസ് അടച്ചിട്ടിരിക്കുകയാണ്. ഫോണും സ്വിച്ച് ഓഫാണ്. അതിനാൽ താനുൾപ്പെടെ മണ്ഡലത്തിലുള്ള പൊതുജനങ്ങൾക്ക് എംഎൽഎയുമായി ബന്ധപ്പെട്ട് നടത്തേണ്ട ആവശ്യങ്ങൾ സാധിക്കുന്നില്ലെന്നും എംഎൽഎയെ കണ്ടെത്തി നൽകണമെന്നും ആണ് പരാതിയിൽ പറഞ്ഞത്.

അതേസമയം, എൽദോസ് കുന്നപ്പിള്ളിയുടെ ജാമ്യാപേക്ഷയിൽ ഇന്നലെ വാദം പൂർത്തിയായെങ്കിലും വിധി പറയാൻ 20 ലേക്ക് മാറ്റിയിരിക്കുകയാണ്. വിധി വരുന്നത് വരെ അറസ്റ്റ് തടയുന്നതായി കോടതി പറഞ്ഞിട്ടില്ല. അതുകൊണ്ട് തന്നെ നിയമപരമായി അറസ്റ്റിന് തടസമില്ല. എംഎൽഎ ഒളിച്ചിരിക്കുന്ന സ്ഥലം കണ്ടെത്താൻ‌ അന്വേളണം ആരംഭിച്ചു. മൊബൈൽ നമ്പർ കേന്ദ്രീകരിച്ചാണ് അന്വേഷണം.

ഭാര്യയുടെ കാല് വേദന കാണിക്കാനെത്തിയ ഭര്‍ത്താവിനോട് ബാറില്‍ പോയി രണ്ടെണ്ണം അടിക്കെന്ന് ഡോക്ടര്‍ഭാര്യയുടെ കാല് വേദന കാണിക്കാനെത്തിയ ഭര്‍ത്താവിനോട് ബാറില്‍ പോയി രണ്ടെണ്ണം അടിക്കെന്ന് ഡോക്ടര്‍

യുവതിയുടെ പരാതിയിൽ ബലാത്സം​ഗ പരാതി എടുത്തതിന് പിന്നാലെയാണ് എൽദോസ് കുന്നപ്പിള്ളി ഒളിവിൽ പോയത്. എന്നാൽ സോഷ്യൽമീഡു വഴി തന്റെ ഭാ​ഗം എൽദോസ് പറഞ്ഞിരുന്നു. അതുപോലെ തന്നെ പരാതിക്കാരിയുടെ സുഹൃത്തും കേസിലെ സാക്ഷിയുമായ വ്യക്തിക്ക് വാട്സ്ആപ്പ് വഴു സന്ദേശം അയച്ചിരുന്നു.

‘ഒരു കുറ്റവും ചെയ്യാത്ത എന്നെ ചതിച്ച നീയും നിന്റെ കുടുംബവും ഞാൻ വിശ്വസിക്കുന്ന കർത്താവായ യേശുക്രിസ്തു പകരം തക്കതായ മറുപടി നൽകും. എനിക്ക് നല്ല വിശ്വാസമുണ്ട്. പണത്തിന് വേണ്ടിയുള്ള കൊതി തീരുമ്പോൾ സ്വയം ചിന്തിക്കുക. ഞാൻ അതിജീവിക്കും. കർത്താവെന്റെ കൂടെയുണ്ടാകും’ എന്നാണ് എൽദോസ് കുന്നപ്പിള്ളി വാട്സാപ്പ് സന്ദേശത്തിൽ പറയുന്നത്.

English summary

DYFI has announced a reward of Rs 101 for those who find Eldhose Kunnappilly



Source link

Facebook Comments Box

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!