മേടക്കൂറ് (അശ്വതി, ഭരണി, കാര്‍ത്തിക 15 നാഴിക)– സാമ്പത്തികനിലയില്‍ പുരോഗതി യുണ്ടാകും. മനസ്സില്‍ വിചാരിക്കുന്ന രീതിയില്‍ കാര്യങ്ങള്‍ നടക്കുന്നതാണ്. പുതിയ സംരംഭങ്ങള്‍ തുടങ്ങുന്നതിന് അവസരങ്ങള്‍ ഉണ്ടാകുന്നതാണ്. അത് വിജയകരമാകുന്നതിലൂടെ സാമ്പത്തിക പുരോഗതി വന്നുചേരുന്നതുമാണ്. അപ്രതീക്ഷിതമായ സാമ്പത്തിക നേട്ടങ്ങള്‍ ലഭിക്കുന്നതിന് സാധ്യത കാണുന്നു.
ഇടവക്കൂറ് (കാര്‍ത്തിക മ്ല, രോഹിണി, മകയിരം മ്മ) – അവിചാരിതമായ ചില സാമ്പത്തിക പ്രതികൂലാവസ്ഥകള്‍ ഉണ്ടായേക്കാം. കച്ചവടക്കാര്‍ക്ക് ചില പ്രയാസങ്ങള്‍ ഉടലെടുത്തേക്കാം. ധനപരമായ ഇടപാടുകള്‍ വളരെ സൂക്ഷ്മതയോടെ നടത്തേണ്ട താണ്. പല കാര്യങ്ങളിലും തടസ്സങ്ങള്‍ ഉണ്ടാകുന്നതിനുള്ള സാധ്യത കാണുന്നു. പൊതുവെ ശ്രദ്ധ പാലിക്കുക.
മിഥുനക്കൂറ് (മകയിരം മ്മ, തിരുവാതിര, പുണര്‍തം മ്ല) – സാമ്പത്തികമായി പലവിധ നേട്ടങ്ങള്‍ ഉണ്ടാകുന്നതിനുള്ള സാധ്യതയുണ്ട്. കച്ചവടക്കാര്‍ക്ക് വളരെ ഗുണകരമായ മാറ്റങ്ങള്‍ അനുഭവപ്പെടും. പ്രവര്‍ത്തന രംഗത്ത് വളരെ നേട്ടങ്ങള്‍ ഉണ്ടാകുന്നതാണ്. പുതിയ സംരംഭങ്ങള്‍ തുടങ്ങുന്നതിന് സാധ്യത കാണുന്നുണ്ട്. ശ്രദ്ധാപൂര്‍വ്വം വളരെ ചിന്തിച്ച് കാര്യങ്ങള്‍ ചെയ്യേണ്ടതാണ്.
കര്‍ക്കടകക്കൂറ് (പുണര്‍തം മ്പ, പൂയം, ആയില്യം) – ഈയാഴ്ചയില്‍ സാമ്പത്തികമായി പ്രതികൂലാവസ്ഥ ഉണ്ടാകുന്നതിന് സാധ്യതയുണ്ട്. കച്ചവടക്കാര്‍ക്ക് ധനനഷ്ടം ഉണ്ടാകുന്നതിന് സാധ്യതയുള്ളതിനാല്‍ വളരെ ശ്രദ്ധിക്കുക. അവിചാരിതമായ സാമ്പത്തിക പ്രയാസങ്ങള്‍, കൃഷി നഷ്ടങ്ങള്‍ ഇവയ്ക്ക് സാധ്യതകള്‍ കാണുന്നുണ്ട്. കര്‍മ്മരംഗത്ത് വിചാരിക്കുന്നതുപോലെ കാര്യങ്ങള്‍ നടക്കണമെന്നില്ല. വിദ്രുമരത്‌നം ധരിക്കുക.
ചിങ്ങക്കൂറ് (മകം, പൂരം, ഉത്രം മ്പ) – പൊതുവെ ഗുണമുള്ള ആഴ്ചയായിരിക്കും. അപ്രതീക്ഷിതമായ നേട്ടങ്ങള്‍ പലതുമുണ്ടാകുന്നതാണ്. കര്‍മ്മരംഗത്ത് നേട്ടങ്ങളും പുരോഗതിയും ഉണ്ടാകും. പുതിയ പ്രവൃത്തി മേഖലയില്‍ പ്രവേശിക്കുന്നതിന് അവസരമുണ്ടാകുന്നതാണ്. നൂതന സംരംഭങ്ങളിലൂടെ നേട്ടങ്ങള്‍ കൈവരിക്കും. വെണ്‍പത്മരാഗം ധരിക്കുക.
കന്നിക്കൂറ് (ഉത്രം മ്ല, അത്തം, ചിത്തിര മ്മ) – ഗുണദോഷ സമ്മിശ്രമായ സാമ്പത്തികാവസ്ഥ ഉണ്ടാകുന്നതാണ്. അപ്രതീക്ഷിതമായ ചില ധനനഷ്ടങ്ങള്‍ ഉണ്ടാകാനിടയുണ്ട്. കച്ചവടക്കാര്‍ക്ക് നഷ്ടസാധ്യതകള്‍ കാണുന്നതിനാല്‍ വളരെ ശ്രദ്ധിച്ച് എല്ലാ കാര്യങ്ങളും ചെയ്യുക. സാമ്പത്തിക ബിസിനസ്സ് ചെയ്യുന്ന മേഖലകള്‍ക്ക് പ്രതികൂല സാഹചര്യങ്ങള്‍ ഉണ്ടായേക്കാം.
തുലാക്കൂറ് (ചിത്തിര മ്മ, ചോതി, വിശാഖം മ്ല) – ഈയാഴ്ച സാമ്പത്തിക നേട്ടങ്ങള്‍ പലതും വന്നുചേരുന്നതാണ്. സ്വന്തം ബിസിനസ്സ് ചെയ്യുന്നവര്‍ ശ്രദ്ധാപൂര്‍വ്വം കാര്യങ്ങള്‍ ചെയ്യേണ്ടതാണ്. യുവാക്കള്‍ക്ക് കച്ചവട രംഗത്ത് വളരെ നേട്ടങ്ങള്‍ക്ക് സാധ്യത കാണുന്നു. പുതിയ പ്രവര്‍ത്തനരംഗത്ത് പ്രവേശിക്കുമ്പോള്‍ വളരെ സശ്രദ്ധം കാര്യങ്ങള്‍ ചെയ്യേണ്ടതാണ്. അശ്രദ്ധ ഒഴിവാക്കേണ്ടതാണ്.
വൃശ്ചികക്കൂറ് (വിശാഖം മ്പ, അനിഴം, കേട്ട) – സാമ്പത്തിക പുരോഗതി ഉണ്ടാകുന്നതാണ്. പുതിയ പ്രവര്‍ത്തി മേഖലയില്‍ പ്രവേശിക്കുന്നതിന് സാധിക്കും. ഇതിലൂടെ കൂടുതല്‍ നേട്ടങ്ങള്‍ ഉണ്ടാകുന്നതായി കാണുന്നു. നൂതന സംരംഭങ്ങളുടെ പ്രയോജനം ലഭിക്കുന്നതാണ്. കാര്‍ഷികരംഗത്ത് നിന്നും ആദായം ലഭിക്കുന്നതാണ്. വെണ്‍പവിഴം ധരിക്കുന്നത് ഉത്തമം.
ധനുക്കൂറ് (മൂലം, പൂരാടം, ഉത്രാടം മ്പ) – നൂതനസംരംഭങ്ങളില്‍ പ്രവേശിക്കുന്നവര്‍ ശ്രദ്ധിക്കുക. അപ്രതീക്ഷിതമായ ചില പ്രതികൂല സാഹചര്യങ്ങള്‍ ഉണ്ടായേക്കാം. അശ്രദ്ധ കാരണം വളരെ വിഷമാവസ്ഥകള്‍ ഉണ്ടാകാതെ നോക്കണം. ധനമിടപാടുകള്‍ ശ്രദ്ധിച്ചു നടത്തുക. ഈയാഴ്ചയില്‍ വളരെയധികം സാമ്പത്തിക സൂക്ഷ്മത പാലിക്കുക.
മകരക്കൂറ് (ഉത്രാടം മ്ല, തിരുവോണം, അവിട്ടം മ്മ) – സാമ്പത്തിക നില പൊതുവെ അനുകൂലമായിരിക്കും. കച്ചവടക്കാര്‍ക്ക് നേട്ടങ്ങള്‍ ലഭിക്കും. പുതിയ ബിസിനസ്സ് സംരംഭങ്ങള്‍ തുടങ്ങുവാന്‍ അവസരമുണ്ടാകും. ഏതു കാര്യത്തിലും അനുകൂലമായ മാറ്റങ്ങള്‍ ഉണ്ടാകുന്നതാണ്. ധനമിടപാടുകള്‍ സൂക്ഷ്മതയോടെ ചെയ്യേണ്ടത് ആവശ്യമായി കാണുന്നു.
കുംഭക്കൂറ് (അവിട്ടം മ്മ, ചതയം, പൂരുരുട്ടാതി മ്ല) – സാമ്പത്തികനില പൊതുവെ ഗുണദോഷ സമ്മിശ്രമായി തുടരുന്നതാണ്. നൂതനമായ സംരംഭങ്ങള്‍ തുടങ്ങുന്നതിന് അവസരമുണ്ടാകും. പുതിയ പ്രവര്‍ത്തന മേഖലയില്‍ പ്രവേശിക്കുവാന്‍ ശ്രമം നടത്തും. കച്ചവടക്കാര്‍ക്ക് അപ്രതീക്ഷിതമായ ചില പ്രതികൂലാവസ്ഥകളെ നേരിടേണ്ടതായി വന്നേക്കാം. ശ്രദ്ധിക്കുക.
മീനക്കൂറ് (പൂരുരുട്ടാതി മ്പ, ഉതൃട്ടാതി, രേവതി) – സാമ്പത്തിക നിലയില്‍ ഗുണകരമായ മാറ്റങ്ങള്‍ ഉണ്ടാകുന്നതാണ്. പുതിയ വരുമാന സ്രോതസ്സുകള്‍ക്കായി അന്വേഷണം നടത്തും. നൂതന സംരംഭം തുടങ്ങുന്നതിന് സാധിക്കും. പൊതുവെ ശ്രദ്ധാപൂര്‍വ്വം എല്ലാ കാര്യങ്ങളും ചെയ്യേണ്ടതാണ്. സ്ഥല കച്ചവടം നടത്തുമ്പോള്‍ വളരെ ശ്രദ്ധിക്കണം. വെണ്‍പത്മരാഗം ധരിക്കുക.