Kottayam
oi-Jithin Tp
കോട്ടയം: കോട്ടയം പൊന്‍കുന്നത്ത് അജ്ഞാത സംഘം വീട്ട് പരിസരത്ത് അതിക്രമിച്ച് കയറി. വീടിന്റെ ജനലിലൂടെ വീടിന് ഉള്ളിലെ ചിത്രങ്ങള്‍ അജ്ഞാത സംഘം പകര്‍ത്തി എന്ന പരാതിയുമായി വീട്ടുകാര്‍ രംഗത്തെത്തി.
പൊന്‍കുന്നം കെ വി എം എസ് റോഡില്‍ സ്ഥിതി ചെയ്യുന്ന അമീന സജിയുടെ വീട്ടിലാണ് അജ്ഞാത സംഘം എത്തി ദൃശ്യങ്ങള്‍ പകര്‍ത്തിയത്. അജ്ഞാത സംഘം വീട്ട് പരിസരത്ത് അതിക്രമിച്ച് കയറുന്നതിന്റേയും പരിശോധിക്കുന്നതിന്റേയും സി സി ടി വി ദൃശ്യങ്ങള്‍ പുറത്തായിട്ടുണ്ട്.
Image Credit: screengrab@CCTV
അമീന സജിയുടെ പരാതിയില്‍ പൊന്‍കുന്നം പൊലീസ് സംഭവത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. സംഭവത്തെ കുറിച്ച് പൊലീസ് അന്വേഷണവും ആരംഭിച്ചിട്ടുണ്ട്. ഗൃഹനാഥയും മകളും ആശുപത്രിയില്‍ പോയ സമയത്താണ് അജ്ഞാത സംഘമെത്തിയത്.
ഈ സമയത്ത് 90 വയസുള്ള അമ്മയും ജോലിക്കാരിയും മാത്രമാണ് വീട്ടില്‍ ഉണ്ടായിരുന്നത്. വീട്ട് പരിസരത്തേക്ക് എത്തിയ സംഘം ജനാലയിലൂടെ ചിത്രങ്ങള്‍ പകര്‍ത്തി. പ്രോജക്ട് വര്‍ക്കിന്റെ ഭാഗമായി എത്തിയതാണ് എന്നാണ് സംഘം ജോലിക്കാരിയോട് പറഞ്ഞത്.
ആറ് പേരുള്‍പ്പെടുന്ന സംഘമാണ് വീട്ടില്‍ അതിക്രമിച്ച് കയറിയത്. എല്ലാ മുറികളുടേയും ജനാലകളിലൂടെ ചിത്രം പകര്‍ത്തിയ സംഘം സ്റ്റെയര്‍കേസ് കയറി വീടിന്റെ മുകള്‍ ഭാഗത്ത് പരിശോധിക്കുകയും ചെയ്തതായി വീട്ടുകാര്‍ പറയുന്നു.
സി സി ടി വി ദൃശ്യങ്ങള്‍ ഉള്‍പ്പെടെയാണ് പൊന്‍കുന്നം പൊലീസില്‍ വീട്ടുകാര്‍ പരാതി നല്‍കിയിരിക്കുന്നത്. സംഭവം അറിഞ്ഞതോടെ പ്രദേശവാസികളും ഭീതിയിലാണ്. അതേസമയം പൊന്‍കുന്നം പൊലീസ് സ്ഥലത്ത് എത്തി അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Oneindia യില്‍ നിന്നും തല്‍സമയ വാര്‍ത്തകള്‍ക്ക് . ഉടനടി വാര്‍ത്തകള്‍ ദിവസം മുഴുവന്‍ ലഭിക്കാന്‍.
Allow Notifications
You have already subscribed
English summary
Kottayam: six men unknown group trespassed in the house premises