പണമായി നല്‍കുന്ന ലാഭവിഹിതത്തിലെ പോലെയുള്ള നികുതി ബാധ്യതകള്‍ ബോണസ് ഓഹരി നല്‍കുന്ന പ്രവര്‍ത്തനങ്ങള്‍ക്ക് കമ്പനി നേരിടേണ്ടതില്ല. കൂടാതെ അധിക ഓഹരി ലഭ്യമാകുന്നതോടെ കമ്പനിയുടെ ഓഹരികളിലെ വാങ്ങല്‍ വില്‍പ്പനകള്‍ താരതമ്യേന എളുപ്പത്തിലാകും എന്ന അധിക നേട്ടവും കമ്പനിക്കുണ്ട്. അതേസമയം ഒക്ടോബര്‍ രണ്ടാം ആഴ്ചയില്‍ നിക്ഷേപകര്‍ക്ക് ബോണസ് ഓഹരി വിതരണം ചെയ്യുന്ന 3 കമ്പനികളുടെ വിശദാംശങ്ങളാണ് ചുവടെ ചേര്‍ക്കുന്നത്.
യുഎച്ച് സവേരി
ഗുജറാത്തിലെ അഹമ്മദാബാദ് കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ആഭരണ വില്‍പനശാലയാണ് യുഎച്ച് സവേരി. 1999-ലായിരുന്നു തുടക്കം. എല്ലാ വിഭാഗത്തിലുമുള്ള ആഭരണങ്ങളും വിപണനത്തിന് എത്തിക്കുന്നുണ്ട്. നിലവില്‍ 33.7 കോടിയാണ് കമ്പനിയുടെ വിപണി മൂല്യം. കഴിഞ്ഞയാഴ്ച യുഎച്ച് സവേരി ഓഹരികള്‍ 55 രൂപയിലായിരുന്നു വ്യാപാരം അവസാനിപ്പിച്ചത്.
അതേസമയം സെപ്റ്റംബറിലായിരുന്നു 2:3 അനുപാതത്തില്‍ ബോണസ് ഓഹരി നല്‍കുമെന്ന് യുഎച്ച് സവേരി (BSE : 541338) അറിയിച്ചത്. അതായത്, കൈവശമുള്ള 3 ഓഹരിക്ക് വീതം അധികമായി രണ്ട് ഓഹരി കൂടി ലഭിക്കുമെന്ന് സാരം. ഇതിനായുള്ള എക്സ് ബോണസ് തീയതി ഒക്ടോബര്‍ 19-ന് നിശ്ചയിച്ചു.
റീജന്‍സി ഫിന്‍കോര്‍പ്
സൂക്ഷ്മ/ ചെറുകിട വ്യവസായ സ്ഥാപനങ്ങള്‍ക്ക് ആവശ്യമായ പ്രവര്‍ത്തന മൂലധനം വായ്പയായി നല്‍കുന്ന ബാങ്ക് ഇതര ധനകാര്യ സ്ഥാപനമാണ് റീജന്‍സി ഫിന്‍കോര്‍പ്. 1993-ലാണ് തുടക്കം. നേരത്തെ റീജന്‍സി ഇന്‍വെസ്റ്റ്‌മെന്റ്‌സ് എന്നായിരുന്നു അറിയപ്പെട്ടിരുന്നത്. നിലവില്‍ 6.88 കോടിയാണ് കമ്പനിയുടെ വിപണി മൂല്യം. കഴിഞ്ഞയാഴ്ച 12.9 രൂപയിലായിരുന്നു റീജന്‍സി ഫിന്‍കോര്‍പ് ഓഹരിയുടെ ക്ലോസിങ്.
അതേസമയം സെപ്റ്റംബറിലായിരുന്നു 1:1 അനുപാതത്തില്‍ ബോണസ് ഓഹരി നല്‍കുമെന്ന് റീജന്‍സി ഫിന്‍കോര്‍പ് (BSE : 540175) പ്രഖ്യാപിച്ചത്. അതായത്, കൈവശമുള്ള ഓരോ ഓഹരിക്കും അധികമായി ഒരു ഓഹരി വീതം ലഭിക്കുമെന്ന് ചുരുക്കം. ഇതിനായുള്ള എക്സ് ബോണസ് തീയതി ഒക്ടോബര്‍ 21 ആയിരിക്കും.
ആറ്റം വാല്‍വ്‌സ്
എല്ലാത്തരം വാല്‍വുകളും ബോയിലര്‍ മൗണ്ടിങ്, പൈപ്പ് ഫിറ്റിങ്‌സ്, സ്റ്റീല്‍ ഫാബ്രിക്കേഷന്‍, ഇരുമ്പ് ഉത്പന്നങ്ങളും നിര്‍മിക്കുന്ന പ്രമുഖ കമ്പനിയാണ് ആറ്റം വാല്‍വ്‌സ്. 1982-ല്‍ മാതൃകമ്പനിയായ ആംകോയില്‍ നിന്നും വൈവിധ്യവത്കരിച്ചാണ് തുടക്കം. നിലവില്‍ 147 കോടിയാണ് കമ്പനിയുടെ വിപണി മൂല്യം. കഴിഞ്ഞയാഴ്ച ആറ്റം വാല്‍വ്‌സ് ഓഹരികള്‍ 356 രൂപയിലായിരുന്നു വ്യാപാരം അവസാനിപ്പിച്ചത്.
അതേസമയം സെപ്റ്റംബറിലായിരുന്നു 1:1 അനുപാതത്തില്‍ ബോണസ് ഓഹരി നല്‍കുമെന്ന് ആറ്റം വാല്‍വ്‌സ് (BSE : 543236) അറിയിച്ചത്. അതായത്, കൈവശമുള്ള ഓരോ ഓഹരിക്കും അധികമായി ഒരു ഓഹരി വീതം ലഭിക്കുമെന്ന് സാരം. ഇതിനായുള്ള എക്സ് ബോണസ് തീയതി ഒക്ടോബര്‍ 21-നും റെക്കോഡ് തീയതി 24-നുമായി തീരുമാനിച്ചു.
എങ്ങനെ പ്രതിഫലിക്കും ?
ബോണസ് ഇഷ്യൂ ചെയ്യുമ്പോള്‍ ഓഹരിയുടെ വില നിശ്ചിത അനുപാതത്തില്‍ കുറയുകയും ആകെ ഓഹരികളുടെ എണ്ണം വര്‍ധിക്കുകയും ചെയ്യും. എന്നാല്‍ സ്റ്റോക്ക് സ്പ്ലിറ്റില്‍ സംഭവിക്കുന്നതു പോലെ ഓഹരിയുടെ മുഖ വിലയില്‍ മാറ്റമുണ്ടാകില്ല എന്നതാണ് പ്രത്യേകത.
ഡിവിഡന്റ് വര്‍ധിക്കുമോ ?
കമ്പനികള്‍ ലാഭവിഹിതം പ്രഖ്യാപിക്കുന്നത് ഓഹരിയുടെ മുഖവിലയുടെ അടിസ്ഥാനത്തിലാണ്. അതിനാല്‍ ബോണസ് ഇഷ്യൂ വഴി കിട്ടുന്ന അധിക ഓഹരികള്‍ വഴി ഭാവിയില്‍ ലഭിക്കുന്ന ഡിവിഡന്റിലും വര്‍ധനയുണ്ടാകും. കാരണം ബോണസ് ഓഹരികള്‍ അനുവദിക്കുമ്പോള്‍ ഓഹരിയുടെ മുഖവിലയില്‍ കുറവ് സംഭവിച്ചിട്ടില്ല എന്നതു കൊണ്ടാണിത്.
അറിയിപ്പ്
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നല്‍കുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ സ്വീകരിക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.