നിക്ഷേപകര്‍ക്ക് പ്രയോജനം ?
ഓഹരികളുടെ വില ഉയര്‍ന്നു നില്‍ക്കുകയും ചെറുകിട നിക്ഷേപകരുടെ പങ്കാളിത്തം കുറയുകയും ചെയ്യുമ്പോള്‍ സ്റ്റോക്ക് എക്‌സ്‌ചേഞ്ചില്‍ വ്യാപാര ഇടപാടുകള്‍ കുറയുകയും അത് ലിക്വിഡിറ്റിയെ ബാധിക്കുകയും ചെയ്യും. ഈ സാഹചര്യത്തിലാണ് ഓഹരി വിഭജനത്തെ കുറിച്ച് കമ്പനികള്‍ ആലോചിക്കുന്നത്. ഇങ്ങനെ ഓഹരികള്‍ വിഭജിക്കുമ്പോള്‍ ചെറുകിട നിക്ഷേപകരില്‍ താല്‍പര്യം വര്‍ധിക്കുകയും ഇടപാടുകള്‍ കൂടുകയും അതിലൂടെ ഓഹരി വിലയില്‍ വര്‍ധനയും ഉണ്ടായേക്കാം. അങ്ങനെ വരുമ്പോള്‍ വിപണി മൂല്യത്തില്‍ നിക്ഷേപകന് ലാഭം നേടാനായേക്കാം.
അതേസമയം ഈയാഴ്ച ഓഹരി വിഭജിക്കുന്ന 3 സ്മോള്‍ കാപ് കമ്പനികളുടെ വിശദാംശങ്ങള്‍ ചുവടെ ചേര്‍ക്കുന്നു.
എച്ച്എല്‍ഇ ഗ്ലാസ്‌കോട്ട്
വ്യാവസായിക മേഖലയിലേക്കുള്ള വിവിധതരം ഗ്ലാസ് ഉത്പന്നങ്ങളും ഫില്‍റ്ററുകളും നിര്‍മിക്കുന്ന മുന്‍നിര കമ്പനിയാണ് എച്ച്എല്‍ഇ ഗ്ലാസ്‌കോട്ട്. കെമിക്കല്‍, ഫാര്‍മസ്യൂട്ടിക്കല്‍ മേഖലയിലേക്ക് വേണ്ട ഉപകരണങ്ങളിലാണ് ശ്രദ്ധയൂന്നീയിരിക്കുന്നത്. നിലവില്‍ 4,900 കോടിയാണ് വിപണി മൂല്യം. കഴിഞ്ഞയാഴ്ച 3,591 രൂപയിലായിരുന്നു എച്ച്എല്‍ഇ ഗ്ലാസ്‌കോട്ട് ഓഹരിയുടെ ക്ലോസിങ്.
കമ്പനിയുടെ അറിയിപ്പ് പ്രകാരം 10:2 അനുപാതത്തിലാവും എച്ച്എല്‍ഇ ഗ്ലാസ്‌കോട്ട് (BSE: 522215, NSE : HLEGLAS) ഓഹരികള്‍ വിഭജിക്കുക. അതായത് 10 രൂപ മുഖവിലയുള്ള ഒരു ഓഹരി, 2 രൂപ മൂഖവിലയുള്ള 5 ഓഹരികളായി വിഭജിക്കുമെന്ന് ചുരുക്കം. ഇതിനുള്ള എക്‌സ് സ്പ്ലിറ്റ് തീയതിയായി ഒക്ടോബര്‍ 18 നിശ്ചയിച്ചു.
ടിപിഎല്‍ പ്ലാസ്റ്റെക്
ഡ്രം പോലെയുള്ള പോളിമര്‍ അധിഷ്ഠിത വ്യാവസായിക പാക്കേജിങ് ഉത്പന്നങ്ങള്‍ നിര്‍മിക്കുന്ന കമ്പനിയാണ് ടിപിഎല്‍ പ്ലാസ്റ്റെക് ലിമിറ്റഡ്. ബള്‍ക്ക് പാക്കേജിങ് ഉപയോഗിക്കുന്ന 210-250 ലിറ്റര്‍ ശേഷിയുള്ള ഡ്രം നിര്‍മിക്കുന്നതില്‍ രാജ്യത്ത് രണ്ടാം സ്ഥാനത്താണ്. നിലവില്‍ 302 കോടിയാണ് കമ്പനിയുടെ വിപണി മൂല്യം. കഴിഞ്ഞയാഴ്ച 194 രൂപയിലായിരുന്നു ടിപിഎല്‍ പ്ലാസ്റ്റെക് ഓഹരിയുടെ ക്ലോസിങ്.
സെപ്റ്റംബറില്‍ കമ്പനിയുടെ വാര്‍ഷിക പൊതുയോഗത്തില്‍ ലഭിച്ച അനുമതിയുടെ അടിസ്ഥാനത്തില്‍ 10:2 അനുപാതത്തിലാവും ടിപിഎല്‍ പ്ലാസ്റ്റെക് (BSE: 526582, NSE : TPLPLASTEH) ഓഹരികള്‍ വിഭജിക്കുക. അതായത് 10 രൂപ മുഖവിലയുള്ള ഒരു ഓഹരി, 2 രൂപ മൂഖവിലയുള്ള 5 ഓഹരികളായി വിഭജിക്കുമെന്ന് സാരം. ഇതിനുള്ള എക്‌സ് സ്പ്ലിറ്റ് തീയതി ഒക്ടോബര്‍ 19-നും റെക്കോഡ് തീയതി 20-നുമായും നിശ്ചയിച്ചു.
ഗ്ലോബല്‍ എഡ്യൂക്കേഷന്‍
വിദ്യാഭ്യാസ മേഖലയിലെ കണ്‍സള്‍ട്ടന്‍സി സേവനങ്ങള്‍ നല്‍കുന്ന മൈക്രോ കാപ് കമ്പനിയാണ് ഗ്ലോബല്‍ എഡ്യൂക്കേഷന്‍ ലിമിറ്റഡ്. പ്രധാനമായും മുംബൈ, നാഗ്പൂര്‍ കേന്ദ്രീകരിച്ചാണ് കമ്പനിയുടെ പ്രവര്‍ത്തനം. നിലവില്‍ 416 കോടിയാണ് കമ്പനിയുടെ വിപണി മൂല്യം. കഴിഞ്ഞയാഴ്ച 408 രൂപയിലായിരുന്നു ഗ്ലോബല്‍ എഡ്യൂക്കേഷന്‍ ഓഹരിയുടെ ക്ലോസിങ്.
കമ്പനിയുടെ അറിയിപ്പ് പ്രകാരം 10:5 അനുപാതത്തിലാവും ഗ്ലോബല്‍ എഡ്യൂക്കേഷന്‍ (NSE : GLOBAL) ഓഹരികള്‍ വിഭജിക്കുക. അതായത് 10 രൂപ മുഖവിലയുള്ള ഒരു ഓഹരി, 5 രൂപ മൂഖവിലയുള്ള 2 ഓഹരികളായി വിഭജിക്കുമെന്ന് ചുരുക്കം. ഇതിനുള്ള എക്‌സ് സ്പ്ലിറ്റ് തീയതി ഒക്ടോബര്‍ 19 ആയിരിക്കും.
അക്ഷിത കോട്ടണ്‍
പരുത്തി ചെടിയില്‍ നിന്നും നാര് കടഞ്ഞെടുക്കുകയും പരുത്തിയുടെ വിത്തിനങ്ങളുടെ ഉത്പാദനത്തിലും വ്യാപാരത്തിലും ശ്രദ്ധയൂന്നീയിരിക്കുന്ന ചെറുകിട കമ്പനിയാണ് അക്ഷിത കോട്ടണ്‍ ലിമിറ്റഡ്. 2007-ല്‍ പരുത്തിക്കുരു എണ്ണ സംസ്‌കരണത്തിലൂടെയായിരുന്നു കമ്പനിയുടെ ആരംഭം. നിലവില്‍ 690 കോടിയാണ് കമ്പനിയുടെ വിപണി മൂല്യം. കഴിഞ്ഞയാഴ്ച 351 രൂപയിലായിരുന്നു അക്ഷിത കോട്ടണ്‍ ഓഹരിയുടെ ക്ലോസിങ്.
കമ്പനിയുടെ അറിയിപ്പ് പ്രകാരം 10:1 അനുപാതത്തിലാവും അക്ഷിത കോട്ടണ്‍ (BSE: 542285, NSE : AXITA) ഓഹരികള്‍ വിഭജിക്കുക. അതായത് 10 രൂപ മുഖവിലയുള്ള ഒരു ഓഹരി, 1 രൂപ മൂഖവിലയുള്ള 10 ഓഹരികളായി വിഭജിക്കുമെന്ന് സാരം. ഇതിനുള്ള എക്‌സ് സ്പ്ലിറ്റ് തീയതി ഒക്ടോബര്‍ 21 ആയിരിക്കും.
പെര്‍ഫെക്ട്പാക്
പാക്കേജിങ് മേഖലയില്‍ ഉത്തരേന്ത്യ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന പ്രമുഖ കമ്പനിയാണ് പെര്‍ഫെക്ട്പാക് ലിമിറ്റഡ്. കോറുഗേറ്റഡ് ഫൈബര്‍ബോര്‍ഡ് കണ്ടെയ്‌നറുകളാണ് പ്രധാന ഉത്പന്നം. ഫരീദാബാദിലാണ് കമ്പനിയുടെ നിര്‍മാണശാല പ്രവര്‍ത്തിക്കുന്നത്. നിലവില്‍ 70 കോടിയാണ് കമ്പനിയുടെ വിപണി മൂല്യം. കഴിഞ്ഞയാഴ്ച 521 രൂപയിലായിരുന്നു പെര്‍ഫെക്ട്പാക് ഓഹരിയുടെ ക്ലോസിങ്.
കമ്പനിയുടെ അറിയിപ്പ് പ്രകാരം 10:2 അനുപാതത്തിലാവും പെര്‍ഫെക്ട്പാക് (BSE : 526435) ഓഹരികള്‍ വിഭജിക്കുക. അതായത് 10 രൂപ മുഖവിലയുള്ള ഒരു ഓഹരി, 2 രൂപ മൂഖവിലയുള്ള 5 ഓഹരികളായി വിഭജിക്കുമെന്ന് ചുരുക്കം. ഇതിനുള്ള എക്‌സ് സ്പ്ലിറ്റ് തീയതി ഒക്ടോബര്‍ 21 ആയിരിക്കും.
അജ്ഞാനി ഫൂഡ്‌സ്
ആന്ധ്രാപ്രദേശ് കേന്ദ്രീകരിച്ച് ഭക്ഷ്യസംസ്‌കരണ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന മുന്‍നിര കമ്പനിയാണ് അജ്ഞാനി ഫൂഡ്‌സ്. വിവിധയിനം ബേക്കറി ഉത്പന്നങ്ങളുടെ നിര്‍മാണത്തിലും റീട്ടെയില്‍ കടകളിലെ വിതരണത്തിലുമാണ് ശ്രദ്ധയൂന്നീയിരിക്കുന്നത്. നിലവില്‍ 79 കോടിയാണ് കമ്പനിയുടെ വിപണി മൂല്യം. കഴിഞ്ഞയാഴ്ച 142 രൂപയിലായിരുന്നു അജ്ഞാനി ഫൂഡ്‌സ് ഓഹരിയുടെ ക്ലോസിങ്.
കമ്പനിയുടെ അറിയിപ്പ് പ്രകാരം 10:2 അനുപാതത്തിലാവും അജ്ഞാനി ഫൂഡ്‌സ് (BSE : 511153) ഓഹരികള്‍ വിഭജിക്കുക. അതായത് 10 രൂപ മുഖവിലയുള്ള ഒരു ഓഹരി, 2 രൂപ മൂഖവിലയുള്ള 5 ഓഹരികളായി വിഭജിക്കുമെന്ന് സാരം. ഇതിനുള്ള എക്‌സ് സ്പ്ലിറ്റ് തീയതി ഒക്ടോബര്‍ 21 ആയിരിക്കും.
ഡിവിഡന്റ് കൂടുതല്‍ ലഭിക്കുമോ?
കയ്യിലുള്ള ആകെ ഓഹരികളുടെ എണ്ണം വിഭജനത്തിലൂടെ വര്‍ധിക്കുന്നതു കൊണ്ട് പിന്നീട് കമ്പനിയില്‍ നിന്നും ലഭിച്ചേക്കാവുന്ന ലാഭവിഹിതത്തിലും വര്‍ധനയുണ്ടാകുമോയെന്ന് ചിന്തിക്കുകയാണെങ്കില്‍ ഇല്ല എന്നാണ് ഉത്തരം. കാരണം, ഓഹരിയുടെ മുഖവിലയുടെ (Facevalue) അടിസ്ഥാനത്തിലാണ് ലാഭവിഹിതം കമ്പനികള്‍ പ്രഖ്യാപിക്കുന്നത്. അതിനാല്‍ വിഭജനം കാരണം ഓഹരിയുടെ മുഖവിലയും കുറയുന്നതിനാല്‍ ലാഭവിഹിതത്തില്‍ വര്‍ധനവ് ഉണ്ടാകുകയില്ല. ചുരുക്കത്തില്‍ കമ്പനിയുടെ മൊത്തം വിപണി മൂല്യത്തില്‍ മാറ്റം വരുന്നില്ല. എന്നാല്‍, ആകെ ഓഹരികളുടെ എണ്ണം മാത്രം വര്‍ധിക്കുകയും ചെയ്യും.
അറിയിപ്പ്
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിനു നല്‍കുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ സ്വീകരിക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.