റിസള്‍ട്ട് പൊളിച്ചു! ഈ കേരളാ ഓഹരി പുതിയ ഉയരങ്ങളിലേക്ക്; ഇപ്പോള്‍ പിടിച്ചാല്‍ ചെറിയ റിസ്‌കില്‍ ലാഭം നേടാം

Spread the love


ഫെഡറല്‍ ബാങ്ക്

സ്വകാര്യ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന പ്രമുഖ ധനകാര്യ സ്ഥാപനമാണ് ഫെഡറല്‍ ബാങ്ക്. 1931-ല്‍ തിരുവല്ലയില്‍ രജിസ്റ്റര്‍ ചെയ്യപ്പെട്ട ട്രാവന്‍കൂര്‍ ഫെഡറല്‍ ബാങ്ക് എന്ന സ്ഥാപനം 1945-ലാണ് ആലുവ കേന്ദ്രമാക്കി മാറ്റി സ്ഥാപിച്ചത്. ഗള്‍ഫ് രാജ്യങ്ങളിലും നേരിട്ട് ഓഫീസുള്ള ഫെഡറല്‍ ബാങ്കിന് മലയാളി പ്രവാസികളുടെ സ്ഥിര നിക്ഷേപത്തില്‍ ഭൂരിഭാഗവും കൈയടക്കാന്‍ സാധിച്ചിട്ടുണ്ട്. ഐഡിബിഐ ബാങ്കുമായി ചേര്‍ന്ന് ഇന്‍ഷൂറന്‍സ് മേഖലയില്‍ സംയുക്ത സംരംഭവും ഫെഡ്ഫിന എന്ന ബ്രാന്‍ഡില്‍ എന്‍ബിഎഫ്സി മേഖലയില്‍ സ്വന്തം ഉപകമ്പനിയും നടത്തുന്നു.

Also Read: ജുന്‍ജുന്‍വാലയുടെ നിക്ഷേപ വഴിയേ ഭാര്യയും; ഈ ടാറ്റ ഗ്രൂപ്പ് ഓഹരിയില്‍ വിഹിതം വര്‍ധിപ്പിച്ചു

രണ്ടാം പാദഫലം

ഫെഡറല്‍ ബാങ്കിന്റെ ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന ത്രൈമാസ അറ്റാദായമാണ് സെപ്റ്റംബര്‍ പാദത്തില്‍ രേഖപ്പെടുത്തിയത്. 704 കോടി രൂപ. മുന്‍ വര്‍ഷം സമാന പാദത്തില്‍ 460 കോടിയായിരുന്നു അറ്റാദായം. അതുപോലെ ബാങ്കിന്റെ പ്രവര്‍ത്തന വരുമാനം 33 % വളര്‍ച്ചയോടെ 1212 കോടിയിലെത്തി. മുന്‍ വര്‍ഷം ഇത് 912 കോടി രൂപയായിരുന്നു.

ബാങ്കിന്റെ മൊത്ത നിഷ്‌ക്രിയ ആസ്തി 2.46 ശതമാനവും അറ്റ നിഷ്‌ക്രിയ ആസ്തി 0.78 ശതമാനം മാത്രവുമാണ്. ഫെഡറല്‍ ബാങ്കിന്റെ മൊത്തം ബിസിനസ് 14 ശതമാനത്തിലധികം വര്‍ധനയോടെ 3,50,386 കോടിയിലുമെത്തി.

അനുകൂല ഘടകം- ഫണ്ടമെന്റല്‍

റീട്ടെയില്‍ വായ്പകളില്‍ ശ്രദ്ധയൂന്നീയിരിക്കുന്നതും ഫീസ് ഇനങ്ങളില്‍ നിന്നുള്ള വരുമാനം ഉയരുന്നതും തൃപ്തികരമായ മൂലധന പര്യാപ്തതയും ശക്തമായ നീക്കിയിരിപ്പും ഫെഡറല്‍ ബാങ്ക് ഓഹരിക്ക് അടിസ്ഥാനപരമായ അനുകൂല ഘടകങ്ങളാണ്. തുടര്‍ച്ചയായി മികച്ച പ്രവര്‍ത്തന ഫലം പുറത്തുവിടുന്നു. ബാങ്കിന്റെ ആകെ ശാഖകളില്‍ കേരളത്തിലെ ശാഖകളുടെ അനുപാതം 2011-ലെ 60 ശതമാനത്തില്‍ നിന്നും സമീപകാലത്ത് 46 ശതമാനമായി താഴ്ത്തി കൊണ്ടുവന്ന് ഭൂമിശാസ്ത്രപരമായ വൈവിധ്യവത്കരണത്തിനും ഫെഡറല്‍ ബാങ്ക് ശ്രമിക്കുന്നു.

ഈ സാമ്പത്തിക വര്‍ഷം 25 പുതിയ ബ്രാഞ്ചുകളാണ് ഫെഡറല്‍ ബാങ്ക് ഇതുവരെയായി ആരംഭിച്ചത്. 30-40 ബ്രാഞ്ചുകള്‍ കൂടി ഈ സാമ്പത്തിക വര്‍ഷം തന്നെ ആരംഭിക്കാനാണ് ബാങ്ക് ലക്ഷ്യമിടുന്നത്.

അനുകൂല ഘടകം- ടെക്‌നിക്കല്‍

2017 ഒക്ടോബറിന് ശേഷമുള്ള കാലയളവിലെ ചാര്‍ട്ടില്‍ ഫെഡറല്‍ ബാങ്ക് ഓഹരി, ‘കപ്പ് & ഹാന്‍ഡില്‍’ പാറ്റേണില്‍ സ്ഥിരതയാര്‍ജിക്കുന്നത് ദൃശ്യമാണ്. 128 രൂപയില്‍ നിന്നും പ്രതിരോധവും 80 നിലവാരത്തില്‍ സപ്പോര്‍ട്ടും തെളിഞ്ഞിട്ടുണ്ട്. സമീപകാലത്ത് ഓഹരി ഇടപാടുകളുടെ എണ്ണം വര്‍ധിച്ചതും 128 നിലവാരം ഭേദിച്ചതും മുകളിലേക്കുള്ള ബ്രേക്കൗട്ടിനുള്ള സൂചനയാണ്. കൂടാതെ പ്രധാനപ്പെട്ട എല്ലാ ഹ്രസ്വ/ ഇടക്കാല/ ദീര്‍ഘകാല മൂവിങ് ആവറേജ് നിലവാരങ്ങള്‍ക്കും മുകളിലാണ് ഫെഡറല്‍ ബാങ്ക് ഓഹരി ഇപ്പോള്‍ തുടരുന്നത്. ബുള്ളിഷ് സൂചനയാണിത്.

Also Read: ഉടനടി വാങ്ങാവുന്ന കുഞ്ഞന്‍ ബ്രേക്കൗട്ട് ഓഹരി; ഒന്നര മാസത്തിനുള്ളില്‍ 85-ലെത്തും; നോക്കുന്നോ?

ലക്ഷ്യവില 145/ 160

തിങ്കളാഴ്ച 131 രൂപ നിലവാരത്തിലാണ് ഫെഡറല്‍ ബാങ്ക് (BSE: 500469, NSE : FEDERALBNK) ഓഹരിയുടെ ക്ലോസിങ്. ഇപ്പോഴത്തെ നിലവാരത്തില്‍ നിന്നും ഭാഗികമായും 120 രൂപ നിലവാരത്തിലേക്ക് എത്തിയാല്‍ കൂടിയ തോതിലും ഓഹരി വാങ്ങാമെന്ന് കൊട്ടക് സെക്യൂരിറ്റീസ് വ്യക്തമാക്കി.

ഇവിടെ നിന്നും ഇടക്കാലയളവിലേക്ക് ഫെഡറല്‍ ബാങ്ക് ഓഹരികള്‍ 145 മുതല്‍ 160 രൂപ വരെ മുന്നേറാം. ഇതിലൂടെ 11 മുതല്‍ 23 ശതമാനം നേട്ടമാണ് പ്രതീക്ഷിക്കുന്നത്. ഈ ട്രേഡിനുള്ള സ്റ്റോപ് ലോസ് 115 രൂപയില്‍ ക്രമീകരിക്കണമെന്നും ബ്രോക്കറേജ് സ്ഥാപനം നിര്‍ദേശിച്ചു. 

ഓഹരി വിശദാംശം

ഫെഡറല്‍ ബാങ്കിന്റെ ആകെ ഓഹരികളില്‍ വിദേശ നിക്ഷേപകര്‍ക്ക് 26.01 ശതമാനവും ആഭ്യന്തര ധനകാര്യ സ്ഥാപനങ്ങള്‍ക്ക് 43.25 ശതമാനവും റീട്ടെയില്‍ നിക്ഷേപകര്‍ക്ക് 30.74 ശതമാനം വീതവും ഓഹരി പങ്കാളിത്തമുണ്ട്.

മുടങ്ങാതെ ഡിവിഡന്റ് നല്‍കുന്ന ഓഹരിയുടെ ഡിവിഡന്റ് യീല്‍ഡ് 1.37 ശതമാനവും പ്രതിയോഹരി ബുക്ക് വാല്യൂ 91.60 രൂപ നിരക്കിലുമാണുള്ളത്. സ്വകാര്യ ബാങ്ക് ഓഹരികളുടെ ശരാശരി പിഇ അനുപാതം 25 നിലവാരത്തില്‍ ആയിരിക്കുമ്പോള്‍ ഫെഡറല്‍ ബാങ്കിന്റേത് 12 മടങ്ങിലേ ഉള്ളൂവെന്നതും ശ്രദ്ധേയം. നിലവില്‍ ബാങ്കിന്റെ വിപണി മൂല്യം 27,741 കോടിയാണ്.

അറിയിപ്പ്

മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം കൊട്ടക് സെക്യൂരിറ്റീസിന്റെ റിപ്പോര്‍ട്ടിനെ അടിസ്ഥാനമാക്കിയും പഠനാവശ്യത്തിന് നല്‍കുന്നതുമാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ സ്വീകരിക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജീസും ലേഖകനും ഉത്തരവാദികളല്ല.Source link

Facebook Comments Box

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!