അഴിമതി തുടച്ചുനീക്കാൻ ഡിജിറ്റൽ ഓഫീസ്‌ ; നിർദേശവുമായി വിജിലൻസ്‌

Spread the love
തിരുവനന്തപുരം  

സംസ്ഥാനത്ത്‌ അഴിമതി പൂർണമായി തുടച്ചുനീക്കാൻ സർക്കാർ ഓഫീസുകൾ ഡിജിറ്റലായി മാറണമെന്ന നിർദേശവുമായി വിജിലൻസ്‌. വിവിധ വകുപ്പുകളുടെ സേവനവും  പണമിടപാടുകളും ഓൺലൈനിലേക്ക്‌ മാറ്റണമെന്നും വിജിലൻസ്‌ ശുപാർശ ചെയ്‌തു. സംസ്ഥാന സർക്കാർ ആവിഷ്‌കരിച്ച അഴിമതിരഹിത കേരളം പദ്ധതിയുടെ ഭാഗമായാണ്‌ ശുപാർശകൾ.

സർക്കാർ സംവിധാനത്തിൽ വരുത്തേണ്ട മാറ്റങ്ങളും പൊതുജനാവബോധത്തിന്‌ ആവശ്യമായ നിർദേശങ്ങളുമാണ്‌ പ്രധാനമായുള്ളത്‌. എല്ലാ ഫയലുകളും ഡിജിറ്റലാക്കുക. ഫയലുകളിൽ തീരുമാനമെടുക്കുന്നതിൽ അനാവശ്യ  കാലതാമസം ഉണ്ടാക്കുന്നവർക്കെതിരെ നടപടി എടുക്കുക, സേവന കൈമാറ്റത്തിൽ ജീവനക്കാരുടെ ഇടപെടൽ കുറയ്‌ക്കുക, കംപ്യൂട്ടർവൽക്കരണം ശക്തമാക്കുക എന്നിവയും നിർദേശങ്ങളിലുണ്ട്‌.

പണം നൽകിയുള്ള സേവനങ്ങളിൽ ഡിജിറ്റൽ ഇടപാട്‌ പ്രോത്സാഹിപ്പിച്ചാൽ അഴിമതി സാധ്യത കുറയുമെന്ന്‌ വിജിലൻസ്‌ കരുതുന്നു. ഡിജിറ്റൽ ഓഫീസുകളുടെ പ്രവർത്തനങ്ങൾ കൃത്യമായി നടക്കുന്നുവെന്ന്‌ ഉറപ്പാക്കാനും മേൽനോട്ടം വഹിക്കാനും വകുപ്പ്‌ മേധാവികൾക്ക്‌ പരിശീലനം നൽകണം. കൈക്കൂലി നൽകില്ലെന്ന അവബോധം ജനങ്ങളിലുണ്ടാക്കാൻ ജനകീയ ക്യാമ്പയിനും തുടക്കമിടണം. സത്യസന്ധരായ ഓഫീസർമാർക്കും ജനപ്രതിനിധികൾക്കും പുരസ്കാരം ഏർപ്പെടുത്തുക, അഴിമതി വിരുദ്ധ പ്രവർത്തനങ്ങളിൽ മികവ്‌ പുലർത്തുന്ന ഉദ്യോഗസ്ഥർക്ക്‌ വിജിലൻസ്‌ അവാർഡ്‌ നൽകുക, ജില്ലകളിൽ വിജിലൻസ്‌ അദാലത്തുകൾ ശക്തമാക്കുക,  എസ്‌പിസി, എൻസിസി കേഡറ്റുകളുടെ സഹായത്തോടെ താഴെത്തട്ടിലേക്ക്‌ അഴിമതി വിരുദ്ധ സന്ദേശമെത്തിക്കുക, നൈതികത സംബന്ധിച്ച്‌ സ്കൂളുകളിൽ ക്ലാസുകൾ സംഘടിപ്പിക്കുക തുടങ്ങിയ നിർദേശങ്ങളുമുണ്ട്‌. 

അഴിമതിക്ക്‌ കൂട്ടുനിൽക്കാതിരിക്കുക, അറിയുന്നവ റിപ്പോർട്ട്‌ ചെയ്യുക തുടങ്ങിയ സന്ദേശമുൾക്കൊള്ളുന്ന വീഡിയോകൾ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കാനും വിജിലൻസ്‌ ഹെൽപ്‌ലൈൻ കൂടുതൽ ശക്തിപ്പെടുത്താനും ശുപാർശയുണ്ട്‌.ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

മറ്റു വാർത്തകൾ

Source link

Facebook Comments Box

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!