കെ സുധാകരന്റെ ലീഗ്‌ വിരുദ്ധ പ്രസ്‌താവന യുഡിഎഫ്‌ യോഗത്തിൽ ലീഗ്‌ ഉന്നയിക്കും

Spread the loveThank you for reading this post, don't forget to subscribe!

മലപ്പുറം   

മുസ്ലിംലീഗ്‌ പോയാലും പ്രശ്‌നമില്ലെന്ന കെപിസിസി പ്രസിഡന്റ്‌ കെ സുധാകരന്റെ പ്രസ്‌താവന യുഡിഎഫ്‌ യോഗത്തിൽ ലീഗ്‌ ഉന്നയിക്കും. ചൊവ്വാഴ്‌ച തിരുവനന്തപുരത്ത്‌ നടക്കുന്ന യോഗത്തിൽ പി കെ കുഞ്ഞാലിക്കുട്ടി തന്നെ വിഷയം അവതരിപ്പിക്കാനാണ്‌ സാധ്യത. കെ സുധാകരനെതിരെ ലീഗിൽ ശക്തമായ പ്രതിഷേധം ഉയരുകയാണ്‌. എന്നാൽ ഇതുവരെ ലീഗ്‌ നേതൃത്വം പരസ്യമായി പ്രതികരിച്ചിട്ടില്ല.  

ദേശീയതലത്തിൽ കോൺഗ്രസ്‌ ദുർബലമാകുകയും നേതാക്കളുടെ ബിജെപിയിലേക്കുള്ള ഒഴുക്ക്‌ തുടരുകയും ചെയ്യുമ്പോൾ  യുഡിഎഫിൽ തുടരുന്നതിൽ അർഥമില്ലെന്ന്‌ കരുതുന്ന നിരവധിപ്പേർ മുസ്ലിംലീഗിലുണ്ട്‌. കോൺഗ്രസിനൊപ്പം നിന്നാൽ അണികൾ കൈയൊഴിയുമെന്ന ആശങ്കയുമുണ്ട്‌.  നേരത്തെ, ലീഗിന്‌ ലഭിച്ച പരിഗണന കെ സുധാകരൻ കെപിസിസി പ്രസിഡന്റായതുമുതൽ ഇല്ല. കൂടിയാലോചനകൾ കുറഞ്ഞെന്നും നേതാക്കൾക്ക്‌ പരാതിയുണ്ട്‌. യോഗത്തിൽ പി എം എ സലാം, കെ പി എ മജീദ്‌, എം കെ മുനീർ ഉൾപ്പെടെയുള്ള നേതാക്കളും പങ്കെടുക്കും.ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

മറ്റു വാർത്തകൾ

Source link

Facebook Comments Box
error: Content is protected !!