തന്റെ കരുത്ത് ഷമി തെളിയിച്ചു കഴിഞ്ഞു. ലോകകപ്പില്‍ ഇന്ത്യയുടെ ബൗളിംഗുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ക്കുള്ള ഉത്തരമായി മാറാന്‍ ഷമിയ്ക്ക് സാധിക്കുമെന്നാണ് കരുതുന്നത്. ഷമിയെ അങ്ങനെയാക്കി തീര്‍ക്കുന്ന ചില കാരണങ്ങള്‍ എതൊക്കെയെന്ന് പരിശോധിക്കാം തുടര്‍ന്ന്.
കഴിഞ്ഞ രണ്ട് ഐപിഎല്ലുകളിലേയും ഷമിയുടെ പ്രകടനം ശ്രദ്ധേയമായിരുന്നു. കഴിഞ്ഞ സീസണിലെ ഗുജറാത്ത് ടൈറ്റന്‍സിന്റെ കിരീട വിജയത്തിന് പിന്നിലെ കരുത്തുകളിലൊന്ന് ഷമിയായിരുന്നു. 20 വിക്കറ്റുകളാണ് ഷമി നേടിയത്. 2021ല്‍ നേടിയത് 19 വിക്കറ്റുകളായിരുന്നു. അന്ന് പക്ഷെ പഞ്ചാബിന്റെ താരമായിരുന്നു ഷമി. പഞ്ചാബിന് വേണ്ടി ഒരു സൂപ്പര്‍ ഓവറില്‍ ആറ് റണ്‍സ് പ്രതിരോധിച്ചും ഷമി കയ്യടി നേടിയിരുന്നു.
ഇന്ത്യന്‍ ബൗളിംഗ് നിരയിലേക്ക് വലിയൊരു അനുഭവ സമ്പത്താണ് ഷമി കൊണ്ടു വരുന്നത്. ഇന്ത്യയ്ക്കായി 17 ട്വന്റി-20യിലും 93 ഐപിഎല്‍ മത്സരങ്ങളും കളിച്ചതിന്റെ അനുഭവമുണ്ട് ഷമിയ്ക്ക്. അതില്‍ തന്നെ ഡെത്ത് ഓവറുകൡും കളിയുടെ ഗതി മാറ്റിയ നിര്‍ണായക ഓവറുകളിലും പന്തെറിഞ്ഞതിന്റെ അനുഭവം ഒരുപാടുണ്ട് ഷമിയ്ക്ക്. ഇന്നിംഗ്‌സിന്റെ തുടക്കത്തിലും ഡെത്ത് ഓവറുളിലുമെല്ലാം ഷമിയ്്ക്ക് ഒരുപോലെ അപകടം വിതയ്ക്കാനാകും. സമ്മര്‍ദ്ദത്തെ നേരിടാനുള്ള മികവും ഷമിയെ വ്യത്യസ്തനാക്കുന്നു.
കുറച്ച് നാളുകളായി കളിയില്‍ നിന്നും വിട്ടു നില്‍ക്കേണ്ടി വന്നിരുന്നു ഷമിയ്ക്ക്. ദക്ഷിണാഫ്രിക്കയ്‌ക്കെതിരേയും ന്യൂസിലാന്‍ഡിന് എതിരേയും കളിക്കാന്‍ സാധിച്ചിരുന്നില്ല. പക്ഷെ അതൊന്നും ബാധിക്കാതെയാണ് ഷമി സന്നാഹ മത്സരത്തില്‍ കൡച്ചത്. വരാനിരിക്കുന്ന മത്സരങ്ങളില്‍ താന്‍ അപകടകാരിയായിരിക്കുമെന്ന് ഷമി വ്യക്തമാക്കിക്കഴിഞ്ഞിരിക്കുന്നു. ഓസീസിനെതിരെ ഷമി എറിഞ്ഞത് ഇന്നിംഗ്‌സിലെ അവസാന ഓവര്‍ ആയിരുന്നുവെങ്കിലും താരത്തിന്റെ ആദ്യത്തെ ഓവറായിരുന്നു. പക്ഷെ അതൊന്നും ഷമിയുടെ പ്രകടനത്തെ ബാധിച്ചിട്ടില്ല.
പാക്കിസ്ഥാനാണ് ലോകകപ്പിലെ ഇന്ത്യയുടെ ആദ്യ എതിരാളി. ഒക്ടോബര്‍ 23 നാണ് ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ള മത്സരം. ആദ്യ സന്നാഹ മത്സരത്തില്‍ ഓസ്ട്രേലിയയെ ആറ് റണ്‍സിനാണ് ഇന്ത്യ പരാജയപ്പെടുത്തിയത്. അര്‍ധ സെഞ്ചുറി നേടിയ കെഎല്‍ രാഹുലിന്റേയും സൂര്യ കുമാര്‍ യാദവിന്റേയും പ്രകടനത്തില്‍ 186 റണ്‍സാണ് ഇന്ത്യ നേടിയത്. ഇന്ത്യയ്ക്കായി അവസാന ഓവര്‍ എറിഞ്ഞ ഷമി മൂന്ന് വിക്കറ്റ് നേടിയതോടെയാണ് ഇന്ത്യ വിജയം സ്വന്തമാക്കിയത്. അതേസമയം ഇന്ത്യയ്ക്ക് മുന്നില്‍ ഒരു സന്നാഹ മത്സരം കൂടിയുണ്ട്. ന്യൂസിലാന്‍ഡാണ് ഇന്ത്യയുടെ അടുത്ത എതിരാളികള്‍.