ബൈക്കും സ്കൂട്ടറും കൂട്ടിയിടിച്ച്‌ സ്കൂട്ടര്‍ യാത്രികനായ യുവാവ് മരിച്ചു

Spread the love


 

പാലക്കാട് -കോഴിക്കോട് ദേശീയപാതയില്‍ മുണ്ടൂര്‍ ജങഷന് സമീപം കപ്ളി പാറയിലാണ് സംഭവം. ഇന്ന് വൈകുന്നേരം ആറിനാണ് അപകടം ബൈക്കും സ്കൂട്ടറും കൂട്ടിയിടിച്ച്‌ സ്കൂട്ടര്‍ യാത്രികനായ യുവാവ് മരിച്ചു.കൊട്ടെക്കാട് കിഴക്കേത്തറ ഷാമന്‍സിലില്‍ ഷാജഹാന്‍ – സലീന ദമ്ബതികളുടെ മകന്‍ ഷഫ്റീദ് (21) ആണ് മരിച്ചത്.മുണ്ടൂര്‍ ഭാഗത്തെ ബന്ധുവീട് സന്ദര്‍ശിച്ച്‌ വീട്ടിലേക്ക് മടങ്ങുന്ന യുവാവ് സഞ്ചരിച്ച സ്കൂട്ടറില്‍ ബൈക്കിടിച്ചാണ് അപകടം.

. അപകടത്തില്‍ സാരമായി പരിക്കേറ്റ യുവാവിനെ ആദ്യം ഒലവക്കോട്ട് സ്വകാര്യ ആശുപത്രിയിലും പിന്നീട് പാലക്കാട് ജില്ല ആശുപത്രിയിലും എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. 

മരിച്ച യുവാവ് എഞ്ചിനിയറിങ് ബിരുദദാരിയാണ്. സഫാ ദ് ഏക സഹോദരനാണ്. പിതാവ് ഷാജഹാന്‍ ഓട്ടോ ഡ്രൈവറാണ്. മൃതദേഹം പാലക്കാട് ജില്ല ആശുപുത്രിയില്‍.





Source link

Facebook Comments Box

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!