കോവളം ഗസ്റ്റ് ഹൗസിൽ എംഎൽഎ എൽദോസ് കുന്നപ്പിള്ളിൽ റൂം ബുക്ക് ചെയ്തു; രേഖകൾ കണ്ടെത്തി

Spread the love


Thank you for reading this post, don't forget to subscribe!
തിരുവനന്തപുരം: കോവളം ഗസ്റ്റ് ഹൗസിൽ എംഎൽഎ എൽദോസ് കുന്നപ്പിള്ളിൽ റൂം ബുക്ക് ചെയ്തതിന്റെ രേഖകൾ തെളിവെടുപ്പിൽ ക്രൈംബ്രാഞ്ച് കണ്ടെത്തി. കഴിഞ്ഞ മാസം 14, 15 തീയതികളിലേക്കാണ് റൂം ബുക്ക് ചെയ്തിരുന്നത്. 14 ന് കോവളത്ത് എംഎൽഎ മർദ്ദിച്ചെന്നാണ് പരാതി. സൂയിസൈഡ് പോയിന്റിൽ എത്തിച്ച് അപായപ്പെടുത്താൻ എൽദോസ് ശ്രമിച്ചെന്ന മൊഴിയുടെ അടിസ്ഥാനത്തിൽ ക്രൈംബ്രാഞ്ച്, എംഎൽഎയ്ക്കെതിരെ വധശ്രമത്തിന് കൂടി കേസെടുത്തു.

Also Read- എൽദോസ് കുന്നപ്പിള്ളിലിന്റെ കേസെടുക്കാൻ വൈകിയതിന് SHOയ്ക്കെതിരെ പ്രോസിക്യുഷൻ; മുൻകൂർ ജാമ്യാപേക്ഷയിൽ വിധി 20ന്

കേസ് ആസ്പദമായ സംഭവം നടന്ന ദിവസം കോവളം പിഡബ്ല്യുഡി ഗസ്റ്റ് ഹൗസിൽ എംഎൽഎ എൽദോസ് കുന്നപ്പിള്ളിൽ രണ്ടു റൂമുകൾ ബുക്ക് ചെയ്തിരുന്നതിന്റെ സുപ്രധാന വിവരങ്ങളാണ് ക്രൈംബ്രാഞ്ച്  ശേഖരിച്ചത്. ഒമ്പതാം നമ്പർ മുറിയും പത്താം നമ്പർ മുറിയുമായിരുന്നു എംഎൽഎ സ്വന്തം പേരിൽ ബുക്ക് ചെയ്തത്. ഗസ്റ്റ്ഹൗസിനു മുന്നിലിട്ടും തന്നെ മർദ്ദിച്ചുവെന്ന് യുവതി ക്രൈംബ്രാഞ്ചിനോട് തെളിവെടുപ്പ് സമയത്ത് വിശദീകരിച്ചു.

Also Read- ‘സമൂഹ മാധ്യമങ്ങളിലൂടെ അപമാനിച്ചു’; എൽദോസ് കുന്നപ്പിള്ളിൽ എംഎൽഎയ്ക്കെതിരെ വീണ്ടും പരാതി

ഓഗസ്റ്റ് 5, 6 തീയതികളിലും എംഎൽഎയ്ക്കൊപ്പം ഗസ്റ്റ് ഹൗസിൽ എത്തിയിരുന്നു. മർദ്ദനമേറ്റ ദിവസം സൂയിസൈഡ് പോയിന്റിലേക്ക് കൊണ്ടുപോയി കൊക്കയിൽ തള്ളിയിട്ട് തന്നെ അപായപ്പെടുത്താൻ എംഎൽഎ ശ്രമിച്ചുവെന്ന യുവതിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ ക്രൈംബ്രാഞ്ച് എൽദോസിനെതിരെ വധശ്രമത്തിനു കൂടി കേസെടുത്തു. ഐ പി സി 307, 354 (b) വകുപ്പുകൾ പ്രകാരമാണ് കേസ്.

ബലാൽസംഗം കുറ്റത്തിന് പുറമെയാണ് പുതിയ വകുപ്പ് കൂടി ചേർത്തത്. ചില ഓൺലൈൻ മാധ്യമങ്ങൾ തന്നെ അപകീർത്തിപ്പെടുത്തുന്നുവെന്ന് കാട്ടി സൈബർ പോലീസിന് യുവതി പരാതി നൽകി. യുവതിയെ നാളെ പെരുമ്പാവൂരിൽ തെളിവെടുപ്പിന് എത്തിച്ചേക്കും.

ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ‍്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.Source link

Facebook Comments Box
error: Content is protected !!