സഹപാഠി നൽകിയ ശീതളപാനീയം കുടിച്ച് ചികിത്സയിലായിരുന്ന കുട്ടി മരിച്ചു

Spread the love


Thank you for reading this post, don't forget to subscribe!
  • Last Updated :
സഹപാഠി നൽകിയ ശീതളപാനീയം കുടിച്ച് ചികിത്സയിലായിരുന്ന കുട്ടി മരിച്ചു. കന്യാകുമാരി കളിയിക്കാവിളയ്ക്ക് സമീപം മെതുകുമ്മൽ സ്വദേശിയായ ആറാം ക്ലാസ് വിദ്യാർത്ഥി അശ്വിൻ (11) ആണ് മരിച്ചത്. നെയ്യാറ്റിൻകരയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു അശ്വിൻ. വൃക്കകൾ തകരാറിലായതിനെ തുടർന്ന് കുട്ടി ഡയാലിസിസിന് വിധേയനായിരുന്നു.

ആശുപത്രി അധികൃതർ അറിയിച്ചതിനെ തുടർന്ന് കേസ് രജിസ്റ്റർ ചെയ്തു.

Also read: സഹപാഠി നൽകിയ ശീതളപാനീയം കുടിച്ച് ആറാം ക്ലാസ് വിദ്യാർത്ഥി ഗുരുതരനിലയിൽ

കഴിഞ്ഞ മാസം 24ന് പരീക്ഷ കഴിഞ്ഞ് മടങ്ങുന്നതിനിടെയാണ് സഹപാഠി ശീതള പാനീയം നൽകിയത്. വീട്ടിലേക്കു മടങ്ങിയ കുട്ടിക്ക് ഛർദ്ദിയും ദേഹാസ്വാസ്ഥ്യവും ഉണ്ടായി. തുടർന്ന് കളിയിക്കാവിളയിലെ ആശുപത്രിയിലും മർത്താണ്ഡത്തെ സ്വകാര്യ ആശുപത്രിയിലും ചികിത്സ തേടി. വായിലും നാവിലും വ്രണങ്ങൾ ഉണ്ടായതിനെത്തുടർന്ന് നെയ്യാറ്റിൻകരയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആസിഡ് പോലുള്ള ദ്രാവകം ശരീരത്തിൽ കലർന്നിട്ടുണ്ടെന്ന് പരിശോധനയിൽ കണ്ടെത്തി.

സ്കൂളിലെ മറ്റൊരു വിദ്യാർത്ഥി ശീതളപാനീയം നൽകി എന്ന് കുട്ടി പൊലീസിന് മൊഴികൊടുത്തിരുന്നു. എന്നാൽ ആ വിദ്യാർത്ഥി ആരെന്നു വ്യക്തമല്ല.

Published by:user_57

First published:



Source link

Facebook Comments Box
error: Content is protected !!