അപകടമരണം; രക്തത്തിൽ മദ്യമുണ്ടെന്നപേരിൽ നഷ്‌ടപരിഹാരം നിഷേധിക്കരുത്‌: ഹൈക്കോടതി

Spread the loveThank you for reading this post, don't forget to subscribe!

കൊച്ചി > വാഹനാപകടത്തിൽ മരിച്ചയാളുടെ ശരീരത്തിൽ ലഹരിയുടെ സാന്നിധ്യമുണ്ടെന്ന കാരണത്താൽ നഷ്‌ടപരിഹാരം നിഷേധിക്കരുതെന്ന്‌ ഹൈക്കോടതി. വാഹനാപകടത്തിൽ മരിച്ചയാളുടെ ഭാര്യക്ക്‌ ഏഴുലക്ഷം രൂപ നഷ്‌ടപരിഹാരം നൽകണമെന്ന ഇൻഷുറൻസ്‌ ഓംബുഡ്‌സ്‌മാന്റെ ഉത്തരവിനെതിരെ നാഷണൽ ഇൻഷുറൻസ്‌ കമ്പനി നൽകിയ ഹർജിയിലാണ്‌ ജസ്‌റ്റിസ്‌ ഷാജി പി ചാലിയുടെ ഉത്തരവ്‌.

ഇറിഗേഷൻവകുപ്പിൽ ജോലിക്കാരനായ തൃശൂർ സ്വദേശി ഷിബു വാഹനാപകടത്തിൽ മരിച്ചതിനെ തുടർന്നാണ്‌ ഭാര്യ വാഹിദയ്‌ക്ക്‌ ഏഴുലക്ഷം രൂപ നഷ്‌ടപരിഹാരം നൽകാൻ ഓംബുഡ്‌സ്‌മാൻ ഉത്തരവിട്ടത്‌. 15 ദിവസത്തിനുള്ളിൽ തുക കൈമാറിയില്ലെങ്കിൽ ഒമ്പതുശതമാനം പലിശകൂടി നൽകണമെന്നായിരുന്നു 2012ലെ ഉത്തരവ്‌. അപകടമുണ്ടായത്‌ ബസ്‌ ഡ്രൈവറുടെ അശ്രദ്ധമൂലമാണെന്നാണ്‌ പൊലീസ്‌ റിപ്പോർട്ട്‌. ഷിബു  ഇടതുവശം ചേർന്നാണ്‌ വാഹനം ഓടിച്ചതെന്നും അപകടത്തിൽ ഇയാൾക്ക്‌ പങ്കില്ലെന്നും റിപ്പോർട്ടിൽ വ്യക്തമാണ്‌. അപകടസമയത്ത്‌ ഷിബുവിന്റെ 100 മില്ലി രക്തത്തിൽ 154.79 എംജിഎം ഈഥേൽ ആൽക്കഹോൾ അടങ്ങിയതായി പോസ്‌റ്റുമോർട്ടം റിപ്പോർട്ടിൽ പറഞ്ഞിരുന്നു.

എന്നാൽ ഇത്‌ അപകടത്തിന്‌ കാരണമായിട്ടില്ലെന്നും റിപ്പോർട്ടിൽ വ്യക്തമാണ്‌. മരിച്ചയാളുടെ ശരീരത്തിൽ അപകടസമയത്ത്‌ ആൽക്കഹോൾ സാന്നിധ്യമുണ്ടെങ്കിൽ നഷ്‌ടപരിഹാരം നൽകേണ്ടതില്ലെന്നാണ്‌ പോളിസിവ്യവസ്ഥ. ഇതനുസരിച്ച്‌ ഇൻഷുറൻസ്‌ കമ്പനി നഷ്‌ടപരിഹാരം നൽകേണ്ടെന്ന്‌ തീരുമാനിച്ചു. ഇതിനെതിരെയാണ്‌ വാഹിദ ഇൻഷുറൻസ്‌ ഓംബുഡ്‌മാനെ സമീപിച്ച്‌ അനുകൂലവിധി നേടിയത്‌. വിധിക്കെതിരെ ഇൻഷുറൻസ്‌ കമ്പനി ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. ഹർജി തീർപ്പാക്കിയ കോടതി നഷ്‌ടപരിഹാരം നൽകാനും ഉത്തരവിട്ടു.ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

മറ്റു വാർത്തകൾ

Source link

Facebook Comments Box
error: Content is protected !!