വിജിലൻസ്‌ ക്യാമ്പയിന്‌ തുടക്കം

Spread the loveതിരുവനന്തപുരം > അഴിമതിക്കും മയക്കുമരുന്നിനുമെതിരെ വിജിലൻസ് സംഘടിപ്പിക്കുന്ന ക്യാമ്പയിന് തുടക്കം. സംസ്ഥാനതല ഉദ്ഘാടനം തിരുവനന്തപുരം ഗിരിദീപം കൺവൻഷൻ സെന്ററിൽ മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിച്ചു.

ക്യാമ്പയിന്റെ ഭാഗമായി 31 മുതൽ നവംബർ അഞ്ചുവരെ സ്കൂൾ, റസിഡന്റ്സ് അസോസിയേഷൻ, സർക്കാർ സ്ഥാപനം എന്നിവിടങ്ങളിൽ ബോധവൽക്കരണം നടത്തും. കടകംപള്ളി സുരേന്ദ്രൻ എംഎൽഎ അധ്യക്ഷനായി. മേജർ ആർച്ച് ബിഷപ് കർദിനാൾ മാർ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവാ മുഖ്യപ്രഭാഷണം നടത്തി. അഴിമതിക്കെതിരെ മുഖ്യമന്ത്രി തെളിച്ച തിരിനാളം സംസ്ഥാനത്തുടനീളം ജ്വലിച്ച് നിൽക്കട്ടെയെന്ന് അദ്ദേഹം ആശംസിച്ചു. ചലച്ചിത്രതാരം നിവിൻ പോളി മുഖ്യാതിഥിയായി.

അഴിമതി വിരുദ്ധ സന്ദേശം പ്രചരിപ്പിക്കാനുള്ള നാടകത്തിന്റെ ഉദ്ഘാടനവും അദ്ദേഹം നിർവഹിച്ചു. വിജിലൻസ് മേധാവി മനോജ് എബ്രഹാം സ്വാഗതവും എസ്പി ഇ എസ് ബിജുമോൻ നന്ദിയും പറഞ്ഞു. തുടർന്ന് സിനോയി ദേവസിയുടെ ഡിജെ പാർടിയും അരങ്ങേറി.

സർക്കാരിനൊപ്പം അണിനിരക്കണം: നിവിൻ പോളി

അഴിമതിയില്ലാത്ത ലഹരിവിമുക്തമായ കേരളത്തിനായി വിദ്യാർഥികളും യുവജനങ്ങളും മുന്നോട്ടുവരണമെന്ന് സിനിമാതാരം നിവിൻ പോളി. വിജിലൻസ് സംഘടിപ്പിക്കുന്ന ലഹരിവിരുദ്ധ അഴിമതിവിരുദ്ധ പ്രചാരണ പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ലഹരിയും അഴിമതിയും നാടിന്റെ വികസനത്തെ ദോഷകരമായി ബാധിക്കും. ഇതിനെതിരെ സർക്കാർ വലിയ പ്രവർത്തനങ്ങളാണ് നടത്തുന്നത്. ഇതിനൊപ്പം അണിനിരക്കാൻ നമുക്കാകണം. നാടിന്റെ പ്രതീക്ഷയാണ് യുവജനങ്ങൾ. മയക്കുമരുന്ന് ഉപയോഗത്തിൽനിന്ന് പൂർണമായി മാറിനിൽക്കാൻ ഇവർക്കാകണം. ഇത്തരത്തിൽ മാതൃകാ സംസ്ഥാനമായി കേരളം മാറട്ടെയെന്നും നിവിൻ പോളി ആശംസിച്ചു.Source link

Facebook Comments Box

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!