ഹൈദരാബാദിൽ മുസ്ലിംപള്ളിയിൽ അതിക്രമിച്ച്‌ കയറി വിഗ്രഹം സ്ഥാപിച്ചു

Spread the love



ഹൈദരാബാദ്‌ > മുസ്ലിംപള്ളിയിൽ അതിക്രമിച്ചുകയറിയ സംഘം വിഗ്രഹം സ്ഥാപിക്കുകയും പൂജ നടത്തുകയും ചെയ്‌തതിനെ തുടർന്ന്‌ സംഘർഷാവസ്ഥ. ഹൈദരാബാദിലെ റായിദുർഗം ഗ്രാമത്തിലാണ്‌ സംഭവം. മാൽകം ചെരുവിലെ 400 വർഷം പഴക്കമുള്ള കുത്തബ്‌ ഷാഹി പള്ളിയിലാണ്‌ ഒരുകൂട്ടം അതിക്രമിച്ചുകയറി ഹിന്ദു ആചാരപകാരം പൂജ നടത്തുകയും വിഗ്രഹം സ്ഥാപിക്കുകയും ആട്ടിൻകുട്ടിയെ ബലി നൽകുകയും ചെയ്‌തത്‌.

പള്ളിക്കുസമീപത്തെ കട്ട മൈസമ്മ ദേവി ക്ഷേത്രം റോഡ്‌ വികസനത്തിനായി സർക്കാർ ഏറ്റെടുത്തിരുന്നു. പകരം ഭൂമി അനുവദിച്ചത്‌ പള്ളിയുടെ പുറമ്പോക്കിലാണ്‌. എന്നാൽ അതിര്‌ വേർതിരിച്ചിരുന്നില്ല. ഇതിനിടെയാണ്‌ പള്ളിയിൽ അതിക്രമിച്ച്‌ കയറി വിഗ്രഹം സ്ഥാപിച്ചത്‌.

 



ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

മറ്റു വാർത്തകൾ





Source link

Facebook Comments Box

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!