ചെമ്പതാക ഉയർന്നു; ആവേശം തുളുമ്പി, കർഷകസംഘം സംസ്ഥാന സമ്മേളനം ഇന്ന് തുടങ്ങും

Spread the loveകോട്ടയം > മണ്ണിൽ പൊന്നുവിളയിക്കുന്ന കർഷകരുടെ മഹാസംഗമത്തിന്‌ തുടക്കംകുറിച്ച്  അക്ഷരനഗരിയിൽ ചെമ്പതാക ഉയർന്നു. കേരള കർഷകസംഘം 27–-ാം സംസ്ഥാന സമ്മേളനത്തിന്‌ ആഥിത്യമരുളുന്ന കോട്ടയം നഗരത്തെ ആവേശഭരിതമാക്കി ചൊവ്വാഴ്ച വെെകിട്ട്‌ പൊതുസമ്മേളന നഗരിയായ അയ്മനം ബാബു നഗറിൽ(തിരുനക്കര മെെതാനം) സ്വാഗതസംഘം ചെയർമാൻ എ വി റസൽ പതാക ഉയർത്തി.

ചൊവ്വാഴ്‌ച വൈകിട്ട്‌ അഞ്ചിന്‌ സമ്മേളന നഗറിലേക്കുള്ള പതാകകളും കൊടിമരങ്ങളും കെകെ റോഡിലെ കലക്ടറേറ്റ്‌ ജങ്‌ഷനിൽ സംഗമിച്ചു. തുടർന്ന്‌ തിരുനക്കരയിലേക്ക്‌ നീങ്ങി. പ്രതിനിധി സമ്മേളനം ചേരുന്ന മാമ്മൻമാപ്പിള ഹാളിലെ സ. കെ വി വിജയദാസ്‌ നഗറിലേക്കുള്ള ദീപശിഖ അയ്‌മനം ബാബുവിന്റെ സ്‌മൃതിമണ്ഡപത്തിൽനിന്ന്‌ ബുധനാഴ്‌ച എത്തിക്കും. രാവിലെ എട്ടിന്‌ ദേശാഭിമാനി ജനറൽ മാനേജർ കെ ജെ തോമസ്‌ ഉദ്‌ഘാടനംചെയ്യും. കിസാൻ സഭ നേതാവും എൽഡിഎഫ്‌ കൺവീനറുമായ ഇ പി ജയരാജൻ സമ്മേളന നഗറിൽ ദീപശിഖ തെളിക്കും.

രാവിലെ ഒമ്പതിന്‌ പ്രതിനിധി സമ്മേളന നഗറിൽ  പ്രസിഡന്റ്‌ എം വിജയകുമാർ പതാക ഉയർത്തും. 620 പ്രതിനിധികൾ പങ്കെടുക്കും. കിസാൻസഭ ജനറൽ സെക്രട്ടറി -ഹന്നൻമൊള്ള ഉദ്‌ഘാടനംചെയ്യും. 11 ന്‌ ‘കേരളത്തിന്റെ കാർഷികമേഖലയിലെ കടമകൾ’ എന്ന വിഷയം -എസ് രാമചന്ദ്രൻപിള്ള അവതരിപ്പിക്കും. സംസ്ഥാന സെക്രട്ടറി -വത്സൻ പനോളി പ്രവർത്തനറിപ്പോർട്ട് അവതരിപ്പിക്കും.

വൈകിട്ട്‌ അഞ്ചിന്‌ തിരുനക്കര മൈതാനത്തെ സെമിനാർ ഡോ. അശോക് ധാവ്ളെ ഉദ്‌ഘാടനംചെയ്യും. മന്ത്രി കെ എൻ ബാലഗോപാൽ അധ്യക്ഷനാകും. വ്യാഴാഴ്‌ച സെമിനാർ മന്ത്രി -വി എൻ വാസവൻ ഉദ്‌ഘാടനംചെയ്യും. അഡ്വ. കെ സുരേഷ്‌കുറുപ്പ്‌ അധ്യക്ഷനാകും. വെള്ളി വൈകിട്ട്‌ നാലിന്‌ തിരുനക്കര മൈതാനത്തെ പൊതുസമ്മേളനം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്‌ഘാടനംചെയ്യും.ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

മറ്റു വാർത്തകൾ

Source link

Facebook Comments Box

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!