കുന്നപ്പിള്ളിയും ശോഭ സുബിനും ഒരേ തൂവൽപക്ഷികൾ; വനിതാ നേതാവിന്റെ ഫേസ്‌ബുക്ക്‌ പോസ്‌റ്റ്‌

Spread the loveThank you for reading this post, don't forget to subscribe!

തൃശൂർ > ഒരേ തൂവൽ പക്ഷികളാണ്…… ഒരു നടപടിയും പ്രതീക്ഷിക്കണ്ട.  സംരക്ഷിക്കാൻ നേതൃത്വമുണ്ട്’. സ്‌ത്രീപീഡനകേസുകളിൽ പ്രതികളായ എൽദോസ്‌ കുന്നപ്പിളളി എംഎൽഎക്കൊപ്പം യൂത്ത് കോൺഗ്രസ്  സംസ്ഥാന ജനറൽ സെക്രട്ടറി ശോഭ സുബിനുമെതിരെ വനിതാ നേതാവിന്റെ പരിഹാസ്യം. കുന്നപ്പിള്ളിയുടെയും ശോഭ സുബിന്റെയും ചിത്രങ്ങൾ സഹിതമുളള   വാർത്തകളുടെ ക്ലിപ്പിങ്ങ്‌ സഹിരമാണ്‌ വനിതാ നേതാവ്‌ പരസ്യപ്രതികരണം നടത്തിയത്‌.

അധ്യാപിക ബലാൽസംഘം ചെയ്‌തുവെന്ന കേസിൽ പ്രതിയായ  എൽദോസ്‌ കുന്നപ്പിളളി എംഎൽഎ ഒളിവിലാണ്‌.  ഇയാളെ സംരക്ഷിക്കുന്ന  നിലപാടാണ്‌ കെപിസിസി പ്രസിഡന്റ് കെ സുധാകരുനം പ്രതിപക്ഷ നേതാവ്‌  വി ഡി സതീശനും  സ്വീകരിക്കുന്നത്‌.   വനിതാ  യൂത്ത്‌ കോൺഗ്രസ്‌  നേതാവിന്റെ വീഡിയോ മോർഫ് ചെയ്‌ത അശ്ലീലമാക്കി പ്രചരിപ്പിച്ചെന്ന പരാതിയി ശോഭ സുബിനുൾപ്പടെ മൂന്നുപേർക്കെതിരെ  കേസുണ്ട്‌. ശോഭ സുബിനു പുറമെ നാട്ടിക നിയോജക മണ്ഡലം പ്രസിഡന്റ്‌ സുമേഷ് പാനാട്ടിൽ,  മണ്ഡലം ഭാരവാഹി  അഫ്‌സൽ  എന്നിവർക്കെതിരെയാണ്  മതിലകം പൊലീസാണ്‌  കേസെടുത്തത്.  ശോഭ സുബിനെതിരെ കൊൺഗ്രസ്‌ നേതൃത്വത്തിന്‌ പരാതി നൽകി. ഈ പരാതി പിൻവലിക്കണമെന്ന സമ്മദർദവുമായാണ്‌   ഉന്നത നേതാക്കൾ രംഗത്തിറങ്ങിയത്‌. ഈ അനുഭവം  നേരിട്ടറിഞ്ഞാണ്‌ വനിതാ നേതാവ്‌ ഫേസ്‌ബുക്കിൽ പോസ്‌റ്റിട്ടുള്ളത്‌.  

 ശോഭ സുബിൻ കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ കയ്‌പമംഗലമം മണ്ഡലം യുഡിഎഫ്‌ സ്ഥാനാർഥിയായിരുന്നു. കയ്‌പ‌മംഗലത്തെ യൂത്ത് കോൺഗ്രസ് വനിതാ നേതാവാണ് പരാതി നൽകിയിരിക്കുന്നത്.  ഇതുനസരിച്ച്‌  ഐപിസി സെക്ഷൻ 66 (ഇ)67 ഐടി ഏക്ടനുസരിച്ച്‌ ക്രൈം നമ്പർ 168–-22 യു–- എസ്‌ 354 (സി) ആയാണ്‌ എഫ്‌ഐആർ രജിസ്‌റ്റർ ചെയ്‌തിട്ടുള്ളത്‌.  കൊടുങ്ങല്ലുർ ഡിവൈഎസ്‌പി‌ക്ക് നൽകിയ പരാതിയിലാണ് മതിലകം പൊലീസ് കേസെടുത്തത്.ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

മറ്റു വാർത്തകൾ

Source link

Facebook Comments Box
error: Content is protected !!