കുമാരസംഭവം എന്ന ചിത്രത്തില്‍ സുബ്രഹ്മണ്യനായി അഭിനയിച്ചുകൊണ്ടായിരുന്നു ശ്രീദേവിയുടെ മലയാളത്തിലേക്കുള്ള അരങ്ങേറ്റം. തമിഴില്‍ അരങ്ങേറ്റം കുറിച്ച 1969ല്‍ തന്നെയായിരുന്നു ശ്രീദേവിയുടെ മലയാളത്തിലേക്കുള്ള കാലുവെപ്പും.
തൊട്ടടുത്ത വര്‍ഷം സ്വപ്നങ്ങള്‍ എന്ന ചിത്രത്തില്‍ രാമ്മന്ന എന്ന ബാലകഥാപത്രത്തെയും അവര്‍ അവതരിപ്പിച്ചു. 1976ല്‍ അഭിനന്ദനം തുടര്‍ന്ന് കുറ്റവും ശിക്ഷയും, ആലിംഗനം, തുലാവര്‍ഷം എന്നിങ്ങനെ മൂന്ന് ചിത്രങ്ങള്‍കൂടി ആ വര്‍ഷം അവര്‍ അഭിനയിച്ചു.
Also Read: ‘മോഹൻലാലിന്റെ ആ സിനിമ ചെയ്യരുതെന്ന് തുടക്കത്തിലേ പറഞ്ഞിരുന്നു; പരാജയം വലിയ വീഴ്ചയായി’
1977ല്‍ ആശിര്‍വാദം, ആദ്യപാഠം, ആ നിമിഷം, അന്തര്‍ദാഹം, അകലെ ആകാശം,അമ്മേ അനുപമേ, നിറകുടം, ഊഞ്ഞാല്‍, വേഴാമ്പല്‍, സത്യവാന്‍ സാവിത്രി, അംഗീകാരം എന്നീ ചിത്രങ്ങളും താരം ചെയ്തു. ദുബായിൽ ഒരു വിവാഹ ചടങ്ങില്‍ കുടുംബത്തോടൊപ്പം പങ്കെടുക്കാനെത്തിയതായിരുന്നു ശ്രീദേവി.
ദുബൈയിലെ ഹോട്ടലിലെ കുളിമുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. അപാര റേഞ്ച് ഉള്ള നടിയായാണ് ശ്രീദേവി അറിയപ്പെട്ടിരുന്നത്. ആ പറഞ്ഞതിൽ ഒട്ടും അതിശയോക്തി ഇല്ലെന്ന് അവരുടെ ചുരുക്കം സിനിമകൾ മാത്രം കണ്ടിട്ടുള്ള ആര്‍ക്കും എളുപ്പത്തിൽ മനസിലാക്കാം.
ഇപ്പോഴിത ശ്രീദേവിയെ കുറിച്ച് ഒരു നിർമാതാവ് നടത്തിയ വെളിപ്പെടുത്തലാണ് വൈറലാകുന്നത്. വൈജയന്തി മൂവീസിന്റെ ബാനറിൽ ജഗദേക വീരുഡു അതിലോക സുന്ദരി നിർമ്മിച്ച അശ്വിനി ദത്താണ് ആ സിനിമയ്ക്ക് വേണ്ടി മെഗാസ്റ്റാർ ചിരഞ്ജീവിയും അന്തരിച്ച നടി ശ്രീദേവിയും കൈപ്പറ്റിയ പ്രതിഫലത്തിന്റെ വിവരങ്ങൾ വെളിപ്പെടുത്തിയത്.
ജഗദേക വീരുഡു അതിലോക സുന്ദരി ഒരു ഫാന്റസി ചിത്രമായിരുന്നു. ഇന്ദ്രന്റെ മകളായ ഇന്ദ്രജയുമായി പ്രണയത്തിലാകുന്ന നാല് യുവക്കളെ ചുറ്റിപ്പറ്റിയുള്ളതായിരുന്നു സിനിമയുടെ കഥ.
കെ.രാഘവേന്ദ്ര റാവു സംവിധാനം ചെയ്ത ചിത്രം 1990 മെയ് ഒമ്പതിനാണ് റിലീസ് ചെയ്തത്. ബോക്സ് ഓഫീസിൽ 7 കോടി ഗ്രോസ് കലക്ഷൻ സിനിമ നേടി. തെലുങ്ക് സിനിമാ വ്യവസായത്തിലെ കൾട്ട് ക്ലാസിക്കുകളിൽ ഒന്നായി പിന്നീട് ഈ സിനിമ മാറി.
സിനിമയുടെ മുപ്പതാം വാർഷികാഘോഷ വേളയിലാണ് ചിത്രത്തിൽ പ്രധാന വേഷങ്ങൾ ചെയ്ത ശ്രീദേവിയുടേയും ചിരഞ്ജീവിയുടേയും പ്രതിഫലം നിർമാതാവ് വെളിപ്പെടുത്തിയത്.
‘ഞാൻ ചിരഞ്ജീവി ഗാരുവിന് 35 ലക്ഷം രൂപ നൽകിയിരുന്നു. ശ്രീദേവിയുടെ പ്രതിഫലം അന്നത്തെ മുൻനിര ഹീറോകൾക്ക് തുല്യമായിരുന്നു. അതിനാൽ ഞാൻ അവർക്ക് 25 ലക്ഷം രൂപ നൽകി. ചെലവും പ്രതിഫലവും എല്ലാം കഴിച്ച് എനിക്ക് 35 ലക്ഷം രൂപ ലാഭം ലഭിച്ചു’, നിർമാതാവ് അശ്വിനി ദത്ത് പറഞ്ഞു.