മനുഷ്യാവകാശം സംരക്ഷിക്കണം ; ഇന്ത്യയെ വിമർശിച്ച്‌ യുഎൻ സെക്രട്ടറി ജനറൽ

Spread the love



മുംബൈ

തുടർച്ചയായി മനുഷ്യാവകാശ ലംഘനങ്ങളുണ്ടാകുന്നതിൽ ഇന്ത്യയെ വിമർശിച്ച്‌ യുഎൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസ്‌. രാജ്യത്ത്‌ ത്രിദിന സന്ദർശനം നടത്തുന്ന ഗുട്ടെറസ്‌ മുംബൈയിൽ പ്രസംഗിക്കവെയാണ്‌ നരേന്ദ്ര മോദി സർക്കാർ അധികാരമേറ്റശേഷമുള്ള സംഭവങ്ങളിൽ വിമർശം ഉന്നയിച്ചത്‌.

മനുഷ്യാവകാശ കൗൺസിൽ അംഗമെന്ന നിലയിൽ എല്ലാ വ്യക്തികളുടെയും പ്രത്യേകിച്ച്‌ ന്യൂനപക്ഷങ്ങളുടെ അവകാശങ്ങൾ സംരക്ഷിക്കാൻ ഇന്ത്യക്ക്‌ ഉത്തരവാദിത്വമുണ്ടെന്ന്‌ അദ്ദേഹം പറഞ്ഞു. വിദ്വേഷ പ്രസംഗങ്ങളെ പ്രോത്സാഹിപ്പിക്കരുത്‌. മഹാത്മാഗാന്ധിയുടെയും ജവാഹർലാൽ നെഹ്‌റുവിന്റെയും മൂല്യങ്ങൾ സംരക്ഷിക്കണം. മാധ്യമ പ്രവർത്തകരുടെയും സാമൂഹ്യ പ്രവർത്തകരുടെയും വിദ്യാർഥികളുടെയും അവകാശം സംരക്ഷിക്കണം.

ലിംഗസമത്വത്തിലും സ്‌ത്രീസ്വാതന്ത്ര്യത്തിലും ഇന്ത്യ ഇനിയും മുന്നേറാനുണ്ടെന്നും ഐക്യരാഷ്‌ട്ര സംഘടന തലവൻ പറഞ്ഞു.  മുംബൈ ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ടവർക്ക്‌ താജ്‌ ഹോട്ടലിലെ സ്‌മാരകത്തിൽ അദ്ദേഹം ആദരാഞ്ജലി അർപ്പിച്ചു.



ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

മറ്റു വാർത്തകൾ





Source link

Facebook Comments Box

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!