പുതുവർഷം കളറാക്കാൻ 
‘മ്മടെ ഒടിടി ’

Spread the love



Thank you for reading this post, don't forget to subscribe!

തിരുവനന്തപുരം

പുതുവർഷം കളറാക്കാൻ കേരളത്തിന്റെ സ്വന്തം ഒടിടി പ്ലാറ്റ്‌ഫോമായ സി സ്‌പെയ്‌സ്‌ എത്തുന്നു. സർക്കാർ മേഖലയിലെതന്നെ ആദ്യ ഒടിടി വേദിയാണ്‌ ജനുവരി ഒന്നിന്‌ നാടിന്‌ സമർപ്പിക്കുക. സിനിമയ്‌ക്കൊപ്പം ഹ്രസ്വസിനിമയും ഡോക്യുമെന്ററിയും പ്രദർശനപട്ടികയിലുണ്ട്‌. വിദഗ്‌ധസമിതി തെരഞ്ഞെടുത്ത ബംഗളൂരു ആസ്ഥാനമായ മോബിയോട്ടിക്‌സാണ്‌ സാങ്കേതികസഹായം നൽകുന്നത്‌.

നിയന്ത്രണം കെഎസ്‌എഫ്‌ഡിസിക്കാണ്‌. കേരളപ്പിറവി ദിനത്തിൽ പദ്ധതി ആരംഭിക്കാനായിരുന്നു തീരുമാനം. എന്നാൽ, തിരക്കിട്ട്‌ ലോഞ്ചിങ്‌ വേണ്ടെന്ന നിലപാടിലേക്ക്‌ സാംസ്‌കാരികവകുപ്പും ചലച്ചിത്രവികസന കോർപറേഷനും എത്തുകയായിരുന്നു. മുൻനിര പ്ലാറ്റ്‌ഫോമുകളുടെ സാങ്കേതിക മേന്മ ലഭ്യമാക്കാനാണ്‌ ഉദ്‌ഘാടനം നീട്ടിയതെന്ന്‌ കെഎസ്‌എഫ്‌ഡിസി ചെയർമാൻ ഷാജി എൻ കരുൺ പറഞ്ഞു. ട്രയൽ റൺ അടുത്തമാസം ആരംഭിക്കും.

നൂറിലേറെ ചിത്രം രജിസ്റ്റർ ചെയ്‌തിട്ടുണ്ട്‌. ക്യുറേറ്റർമാരുടെ 15 അംഗ പാനലാണ്‌ ഇത്‌ തെരഞ്ഞെടുക്കുന്നത്‌. പാനലിൽ എഴുത്തുകാരും ചലച്ചിത്ര പ്രവർത്തകരുമുണ്ടാകും. മലയാള ചിത്രം തിയറ്റർ റിലീസിനുശേഷമാകും പ്രദർശിപ്പിക്കുക. റിലീസ്‌ ചെയ്യാത്തവയ്‌ക്കും അവസരമുണ്ട്‌. മറ്റു ഭാഷാചിത്രങ്ങളും പുരസ്‌കാരം ലഭിച്ച ചിത്രങ്ങളും കാണാം. മാസത്തേക്കുള്ള സബ്‌സ്‌ക്രിപ്‌ഷനു പുറമെ ചെറിയ തുകയ്‌ക്ക്‌ ഒരു സിനിമമാത്രം കാണാനും അവസരമുണ്ട്‌.



ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

മറ്റു വാർത്തകൾ





Source link

Facebook Comments Box
error: Content is protected !!