‘പലതിലും ഓവറായി പോകുന്നു, ദുൽഖർ വരെ പറഞ്ഞില്ലേ?’; എലിസബത്തുമായി പിരിഞ്ഞോയെന്ന ചോദ്യത്തിന് ബാലയുടെ മറുപടി!

Spread the love


Thank you for reading this post, don't forget to subscribe!

അതൊരു പ്രണയ വിവാഹമായിരുന്നു. പക്ഷെ അധികകാലം ആ ബന്ധം നീണ്ടുനിന്നില്ല. ആദ്യത്തെ കുഞ്ഞ് പിറന്ന് വൈകാതെ ഇരുവരും പിരിഞ്ഞു. ശേഷം വർഷങ്ങളോളം ബാല അവിവാഹിതനായി തുടർന്നു. ശേഷം കഴിഞ്ഞ വർഷമാണ് ബാല വീണ്ടും വിവാഹിതനായത്.

ഡോക്ടറായ എലിസബത്ത് ബാലയുടെ ജീവിതസഖിയായി എത്തിയത് മാധ്യമങ്ങളിലും സോഷ്യൽ മീഡിയയിലും വലിയ വാർത്തയും ചർച്ചയുമായിരുന്നു. പിന്നാലെ നടനും ഭാര്യയ്ക്കുമെതിരെ സോഷ്യൽ മീഡിയ ചില ഹേറ്റ് കാമ്പെയ്നുകൾ അടക്കം പ്രചരിക്കുകയും ചെയ്തിരുന്നു.

Also Read: ‘മോഹൻലാലിന്റെ ആ സിനിമ ചെയ്യരുതെന്ന് തുടക്കത്തിലേ പറഞ്ഞിരുന്നു; പരാജയം വലിയ വീഴ്ചയായി’

വിവാഹം കഴിഞ്ഞ ആദ്യ സമയങ്ങളിൽ ബാല നിരന്തരം തന്റെ ഭാര്യയ്ക്കൊപ്പമുള്ള വീഡിയോകളും ചിത്രങ്ങളും സോഷ്യൽ മീഡിയയിൽ പങ്കുവെക്കുമായിരുന്നു. എലിസബത്തിന് ആദ്യ സമ്മാനമായി നൽകിയ ആഢംബര കാറും താരത്തിന്റെ അമ്മ തന്റെ ഭാര്യയ്ക്ക് നൽകിയ സ്വർണമാലയും കമ്മലുമെല്ലാം ബാല തന്റെ സോഷ്യൽ മീഡിയ പേജിലൂടെ പങ്കുവെച്ചിരുന്നു.

മാത്രമല്ല അഭിമുഖങ്ങളിലും എലിസബത്തിനൊപ്പം ബാല പ്രത്യക്ഷപ്പെടാറുണ്ടായിരുന്നു. എന്നാലിപ്പോൾ താരത്തിന്റെ ഭാര്യ എലിസബത്തിനെ ഭാര്യയ്ക്കൊപ്പം കാണാറില്ല.

അമ്മ മാത്രമാണ് ബാലയ്ക്കൊപ്പം എപ്പോഴും ഉണ്ടാകാറുള്ളത്. പെട്ടന്ന് ഭാര്യ ഇല്ലാതെ അമ്മയ്ക്കൊപ്പം ബാല പൊതു ഇടങ്ങളിൽ പ്രത്യക്ഷപ്പെടാൻ തുടങ്ങിയതോടെ ​ഗോസിപ്പുകളും ഇവരുടെ ദാമ്പത്യം ചർച്ച ചെയ്തുള്ള വാർത്തകളും പ്രചരിക്കാൻ തുടങ്ങി.

ഇപ്പോഴിത തന്റെ വിവാഹ ജീവിതവുമായി ബന്ധപ്പെട്ട ചോദ്യങ്ങളിൽ മറുപടി നൽകിയിരിക്കുകയാണ് ബാല. സീ മലയാളം ന്യൂസിന് നൽകിയ പ്രത്യേക അഭിമുഖത്തിലാണ് ബാല മനസ് തുറന്നിരിക്കുന്നത്. ‘അവൾ ഡോക്ടറാണ്. കുന്നംകുളം ആശുപത്രിയിൽ ജോലി ചെയ്യുന്നു.’

‘അടുത്ത മാസം ഏറ്റവും വലിയൊരു പൊസിഷനിലേക്ക് അവൾ മാറും. ബാക്കിയുള്ള കാര്യങ്ങൾ എനിക്ക് സംസാരിക്കാൻ താൽപര്യമില്ല. എന്റെ ഭാര്യയുടെ കാര്യങ്ങൾ ഞാൻ എന്തിനാണ് നിങ്ങളുമായി പങ്കുവെക്കേണ്ട ആവശ്യം?.’

‘ഇപ്പോൾ നിങ്ങളുടെ കല്യാണം കഴിഞ്ഞാലും ഞാൻ നിങ്ങളുടെ ദാമ്പത്യ ജീവിതത്തെക്കുറിച്ച് ചോദിക്കില്ല. ചില കുടുംബ ജീവിതത്തിലെ പ്രധാനപ്പെട്ട കാര്യങ്ങൾ മാധ്യമപ്രവർത്തകർ വിട്ടേക്കണം. ദുൽഖർ മുതൽ പല താരങ്ങളും ഇതിനെക്കുറിച്ച് പ്രതികരിച്ചിരുന്നു. മാധ്യമപ്രവർത്തകർ പലതിലും ഓവറായി പോകുന്നുണ്ട്.’

‘എല്ലാത്തിനും ഒരു പരിധി വേണം. നടൻ എന്ന രീതിയിലും അല്ലാതെയും എനിക്ക് ഒരുപാട് കഷ്ടപ്പാടുകളുണ്ട്. എനിക്ക് ഫീലിങ്ങ്‌സുണ്ട്. എനിക്കും മനസുണ്ട്. മനസാക്ഷിയുണ്ട്. അത് ഒന്ന് ബഹുമാനിക്കണമെന്ന് മാത്രമാണ് ഞാൻ പറയുന്നത്. എനിക്കും കുടുംബജീവിതമുണ്ട്.’

‘അത് വെച്ച് ഇങ്ങനെ കുറ്റപ്പെടുത്തികൊണ്ടിരിക്കരുത്’, ബാല പറഞ്ഞു. 2021 സെപ്റ്റംബർ 5നായിരുന്നു ബാലയും എലിസബത്തും തമ്മിൽ വിവാഹിതരായത്. അമൃത സുരേഷ് നിലവിൽ സംഗീത സംവിധായകൻ ഗോപി സുന്ദറുമായി പ്രണയത്തിലാണ്.Source link

Facebook Comments Box
error: Content is protected !!