Promotions
oi-Ambili John
സുരാജ് വെഞ്ഞാറമൂട്, ബാബു ആന്റണി, രാജേഷ് മാധവന്‍, സുധി കോപ്പ, പി പി കുഞ്ഞികൃഷ്ണന്‍, ഭാമ അരുണ്‍ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി സുധീഷ് ഗോപിനാഥ് സംവിധാനം ചെയ്യുന്ന ‘മദനോത്സവം’ എന്ന ചിത്രത്തിന്റെ ചിത്രീകരണം കാഞ്ഞങ്ങാട് ആരംഭിച്ചു.
ബളാല്‍ ഭഗവതി ക്ഷേത്രത്തില്‍ വെച്ച് നടന്ന ചടങ്ങില്‍ നിര്‍മ്മാതാവ് വിനായക് അജിത് സ്വിച്ചോണ്‍ കര്‍മ്മം നിര്‍വ്വഹിച്ചപ്പോള്‍ സംവിധായകന്‍ രതീഷ് ബാലകൃഷ്ണന്‍ പൊതുവാള്‍ആദ്യ ക്ലാപ്പടിച്ചു.
അജിത് വിനായക ഫിലിംസിന്റെ ബാനറില്‍ വിനായക അജിത് നിര്‍മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം ഷെഹനാദ് ജലാല്‍ നിര്‍വ്വഹിക്കുന്നു. ഇ. സന്തോഷ് കുമാറിന്റെ ചെറുകഥയെ ആസ്പദമാക്കി രതീഷ് ബാലകൃഷ്ണന്‍ പൊതുവാള്‍ തിരക്കഥ സംഭാഷണമെഴുതുന്നു. സംവിധായകന്‍ രതീഷ് ബാലകൃഷ്ണന്‍ പൊതുവാളിന്റെ ചീഫ് അസ്സോസിയേറ്റ് ആയിരുന്ന സുധീഷ് ഗോപിനാഥിന്റെ ആദ്യ ചിത്രമാണ് ‘മദനോത്സവം’.
വൈശാഖ് സുഗുണന്‍ എഴുതിയ വരികള്‍ക്ക് ക്രിസ്റ്റോ സേവിയര്‍ സംഗീതം പകരുന്നു. ക്രിയേറ്റീവ് പ്രൊഡ്യൂസര്‍- ജെയ്.കെ, പ്രൊഡക്ഷന്‍
കണ്‍ട്രോളര്‍-രഞ്ജിത് കരുണാകരന്‍,പ്രൊഡക്ഷന്‍ ഡിസൈനര്‍- ജ്യോതിഷ് ശങ്കര്‍, എഡിറ്റര്‍-വിവേക് ഹര്‍ഷന്‍, സൗണ്ട് ഡിസൈന്‍-ശ്രീജിത്ത് ശ്രീനിവാസന്‍, കല-കൃപേഷ് അയ്യപ്പന്‍കുട്ടി, വസ്ത്രാലങ്കാരം- മെല്‍വി.
ജെ,മേക്കപ്പ്- ആര്‍.ജി.വയനാടന്‍, ചീഫ് അസ്സോസിയേറ്റ് ഡയറക്ടര്‍-അഭിലാഷ് എം.യു, പി ആര്‍ ഒ-എ എസ് ദിനേശ്,ശബരി. അസോസിയേറ്റ് ഡയറക്ടര്‍-അജിത് ചന്ദ്ര,രാകേഷ് ഉഷാര്‍,സ്റ്റില്‍സ്-നന്ദു ഗോപാലകൃഷ്ണന്‍, ഡിസൈന്‍-അറപ്പിരി വരയന്‍, പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവ്-ലിബിന്‍ വര്‍ഗ്ഗീസ്.
കാസര്‍കോട്, കൂര്‍ഗ്, മടികേരി എന്നിവിടങ്ങളിലാണ് ചിത്രീകരണം. ‘കാണാ ദൂരത്താണോ കാണും ദൂരത്താണോ ആരും കാണാതോടും മോഹക്ലോക്കിന്‍ സൂചി’ എന്നാരംഭിക്കുന്ന ടീസര്‍ ഗാനത്തിലൂടെയാണ് ‘മദനോത്സവം’ വരവ് പ്രഖ്യാപിച്ചത്.
വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി
Allow Notifications
You have already subscribed
English summary
Suraj Venjaramood, Babu Antony Starrer Madanolsavam Movie Shooting Started
Story first published: Thursday, October 20, 2022, 12:28 [IST]