ഹാപ്പിനസ് ഫെസ്റ്റിവൽ സംഘാടക സമിതി ഓഫീസ് അജുവർഗീസ് ഉദ്ഘാടനം ചെയ്‌തു

Spread the love


Thank you for reading this post, don't forget to subscribe!

ധർമശാല> തളിപ്പറമ്പ്  മണ്ഡലത്തിൽ ഡിസംബർ 18 മുതൽ 31 വരെ സംഘടിപ്പിക്കുന്ന ജനകീയോത്സവമായ ‘ഹാപ്പിനസ് ഫെസ്റ്റിവലിന്‌ ‘ സംഘാടക സമിതി ഓഫീസ് തുറന്നു. കലാ, സാംസ്കാരിക, വിനോദ, വിജ്ഞാന വിരുന്നൊരുക്കുന്ന ഹാപ്പിനസ് ഫെസ്റ്റിവൽ ഡിസംബർ 24ന് വെെകിട്ട്  മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനംചെയ്യും. 19ന് തളിപ്പറമ്പ് ക്ലാസിക് തിയേറ്ററിൽ നടത്തുന്ന  അന്താരാഷ്ട്ര ചലച്ചിത്ര മേളക്ക്‌ സംവിധായകൻ അടൂർ ഗോപാലകൃഷ്ണൻ തിരിതെളിക്കും. ചലച്ചിത്രമേളയുടെ ഭാഗമായി പ്രശസ്ത ചലച്ചിത്രകാരന്മാരും അഭിനേതാക്കളും പിന്നണി പ്രവർത്തകരും അണിനിരക്കുന്ന ഓപ്പൺ ഫോറവും സംഘടിപ്പിക്കും.  

ധർമശാലയിൽ  സംഘാടക സമിതി ഓഫീസ്  നടൻ അജു വർഗീസ് ഉദ്ഘാടനംചെയ്തു. എം വി  ഗോവിന്ദൻ  എംഎൽഎ അധ്യക്ഷനായി.  ടൂറിസം ഡെപ്യൂട്ടി ഡയറക്ടർ  കെ എസ്‌ ഷൈൻ,  ഡിടിപിസി സെക്രട്ടറി ജെ കെ  ജിജേഷ് കുമാർ, തളിപ്പറമ്പ് ബ്ലോക്ക്‌ പഞ്ചായത്ത് പ്രസിഡന്റ്‌ സി എം കൃഷ്ണൻ, മലപ്പട്ടം  പഞ്ചായത്ത് പ്രസിഡന്റ്‌ കെ പി രമണി, കുറ്റ്യാട്ടൂർ  പഞ്ചായത്ത് പ്രസിഡന്റ്‌  പി പി റെജി, ചപ്പാരപ്പടവ്  പഞ്ചായത്ത് പ്രസിഡന്റ്‌ സുനിജ ബാലകൃഷ്ണൻ, കൊളച്ചേരി  പഞ്ചായത്ത് പ്രസിഡന്റ്‌ കെ പി അബ്ദുൽ മജീദ്, തളിപ്പറമ്പ് നഗരസഭ വൈസ് ചെയർമാൻ കല്ലിങ്കീൽ പത്മനാഭൻ, സംഘാടക സമിതി ഭാരവാഹികളായ കെ സന്തോഷ്‌, കെ സി ഹരികൃഷ്ണൻ,  എൻ അനിൽകുമാർ, പി ഒ മുരളീധരൻ, സിനിമാ നിർമാതാവ് മുരളി കുന്നുംപുറത്ത് എന്നിവർ സംസാരിച്ചു.  സംഘാടക സമിതി ചെയർമാൻ പി മുകുന്ദൻ സ്വാഗതവും ജനറൽ കൺവീനർ എ നിഷാന്ത്  നന്ദിയും  പറഞ്ഞു.

ഫെസ്റ്റിനോടനുബന്ധിച്ച്  നവംബർ ഒന്നുമുതൽ 15 വരെ  മണ്ഡലത്തിലെ മുഴുവൻ തദ്ദേശ സ്ഥാപനങ്ങളിലും   മെഡിക്കൽ ക്യാമ്പുകൾ സംഘടിപ്പിക്കും. കായിക മത്സരങ്ങളും  സംഘടിപ്പിക്കും. കണ്ണൂർ ഗവ. എൻജിനിയറിങ്‌ കോളേജിൽ സംഘടിപ്പിക്കുന്ന ഹാപ്പിനസ് ഫെസ്റ്റിവലിൽ മ്യൂസിക് ബാൻഡുകൾ അവതരിപ്പിക്കുന്ന മെഗാ മ്യൂസിക് ഷോകൾ,  ഫാഷൻ ഷോ‌,  ഫ്ലവർ ഷോ, കാർഷിക സാങ്കേതികവിദ്യകൾ, കൃഷി രീതികൾ, വിത്തുകൾ എന്നിവയുടെ പ്രദർശനവും വിപണനം എന്നിവ നടത്തും. ചിൽഡ്രൺസ് അമ്യൂസ്മെന്റ് പാർക്കും സജ്ജമാക്കും.   നാടൻ കലാപ്രകടനങ്ങളും  പുസ്തകോത്സവവുമുണ്ടാകും.

 ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

മറ്റു വാർത്തകൾ

Source link

Facebook Comments Box
error: Content is protected !!