പീഡനക്കേസിൽ എൽദോസ് കുന്നപ്പിള്ളിക്ക് മുൻകൂർ ജാമ്യം

Spread the love


Thank you for reading this post, don't forget to subscribe!

തിരുവനന്തപുരം: പീഡനക്കേസിൽ എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് ഉപാധികളോടെ മുൻകൂർ ജാമ്യം അനുവദിച്ചു. തിരുവനന്തപുരം അഡീഷണൽ സെഷൻസ് കോടതിയാണ് ജാമ്യം അനുവദിച്ചത്. സാക്ഷികളെ സ്വാധീനിക്കരുത്, അന്വേഷണ ഉദ്യോഗസ്ഥന് മുന്നിൽ ഹാജരാകണം, ഫോണും പാസ്പോർട്ടും ഹാജരാക്കണം, സമൂഹ മാധ്യമങ്ങൾ വഴി പ്രകോപനമുണ്ടാക്കുന്ന പോസ്റ്റുകൾ പാടില്ല തുടങ്ങിയ ഉപാധികളോടെയാണ് എൽദോസിന് കോടതി മുൻകൂർ ജാമ്യം നൽകിയത്. മറ്റന്നാൾ അന്വേഷണ ഉദ്യോ​ഗസ്ഥന് മുൻപിൽ ഹാജരാകാനാണ് കോടതി നിർദേശിച്ചിരിക്കുന്നത്. 11 ദിവസമായി എംഎൽഎ ഒളിവിലാണ്. 

പരാതി കെട്ടിചമച്ചതെന്നാണ് എൽദോസ് പറയുന്നത്. പണം തട്ടാനുള്ള മാർഗങ്ങൾ പല തവണ യുവതിയുടെ ഭാഗത്ത് നിന്ന് ഉണ്ടായെന്നും എംഎൽ പറയുന്നു.

 

തെളിവ് ശേഖരണം ഉൾപ്പെടെ പരിഗണിച്ച് കൊണ്ടാണ് കോടതി എംഎൽഎയ്ക്ക് ജാമ്യം അനുവദിച്ചത്. ജനപ്രതിനിധിയെന്ന കാര്യവും കോടതി പരിഗണിച്ചു. പരാതിക്കാരിയെ ക്രൈംബ്രാഞ്ച് പെരുമ്പാവൂരിലെത്തിച്ച് ഇന്ന് തെളിവെടുത്തിരുന്നു. നിയമനടപടിയുമായി മുന്നോട്ട് പോകുമെന്നും കുന്നപ്പിളളിക്കെതിരായ പരാതിയിൽ ഉറച്ചുനിൽക്കുന്നുവെന്നും പരാതിക്കാരി വ്യതക്തമാക്കി. പെരുമ്പാവൂരിലെ വീട്ടിൽ വച്ച് എംഎൽഎ തന്നെ ഉപദ്രവിച്ചു. പി ആർ ഏജൻസി ജീവനക്കാരിയായിട്ടല്ല എംഎൽഎയുമായുള്ള പരിചയമെന്നും അത് തെറ്റാണെന്നും പരാതിക്കാരി പറഞ്ഞു. താൻ ക്രിമിനലല്ലെന്നും പരാതിക്കാരി പറഞ്ഞു. അന്ന് തന്നെ പെരുമ്പാവൂരിലെ വീട്ടിൽ കൊണ്ടുവന്നപ്പോൾ CCTV ക്യാമറകൾ ഉണ്ടായിരുന്നില്ലെന്നും അത് പിന്നീട് സ്ഥാപിച്ചതെന്നും പരാതിക്കാരി വ്യക്തമാക്കി.

Also Read: Eldhose Kunnappilly : ഒളിവിൽ ഇരുന്ന് എൽദോസ് വിശദീകരണം നൽകി; പരിശോധിച്ചിട്ട് നടപടിയെന്ന് കെ.സുധാകരൻ

അതേസമയം സംഭവത്തിൽ എൽദോസ് കുന്നപ്പിള്ളി വിശദീകരണം നൽകിയെന്ന് കെപിസിസി അധ്യക്ഷൻ കെ.സുധാകരൻ അറിയിച്ചു. ഒളിവിൽ ഇരുന്ന് തന്നെയാണ് എംഎൽഎ തനിക്കെതിരെയുള്ള ആരോപണത്തിന് കെപിസിസിക്ക് മുന്നിൽ വിശദീകരണം. നൽകിയത്. എംഎൽഎയുടെ വിശദീകരണം പരിശോധിച്ചതിന് ശേഷം യുക്തമായ നടപടിയെടുക്കമെന്ന് കെ.സുധാകരൻ പറഞ്ഞു.

എംഎൽഎ ഒളിവിൽ പോകാതെ തന്നെ കാര്യങ്ങൾ പാർട്ടിക്ക് മുമ്പിൽ ബോധ്യപ്പെടുത്തേണ്ടതായിരുന്നുവെന്നും സുധാകരൻ കൂട്ടിച്ചേർത്തു. കെപിസിസി ഓഫീസിൽ വക്കീൽ മുഖാന്തരമാണ് എൽദോസ് വിശദീകരണം എത്തിച്ചത്. എന്നാൽ എംഎൽഎ നൽകിയ വിശദീകരണം അതുപോലെ സ്വീകരിക്കില്ല, അതിന്മേൽ അന്വേഷണം നടത്തി ഉചിതമായ നടപടിയെടുക്കും. കൂടാതെ സംഭവത്തിൽ പാർട്ടിയിലെ മുതിർന്ന നേതാക്കളുമായി കൂടി ആലോചിച്ചതിന് ശേഷമെ നടപടിയെടുക്കു എന്നും സുധാകരൻ വ്യക്തമാക്കി.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്…  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ…

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 





Source link

Facebook Comments Box
error: Content is protected !!