പൂട്ടിയ വ്യവസായങ്ങൾക്കും ഉണർവ്‌; തിരുവനന്തപുരം ഇംഗ്ലീഷ്‌ ഇന്ത്യ ക്ലേ ഫാക്‌ടറി തുറക്കും

Spread the love



തിരുവനന്തപുരം > പൂട്ടിയ വ്യവസായങ്ങൾ പോലും തുറക്കാനും ഏതൊരു വ്യവസായത്തിനും വളരാനും കഴിയുന്ന നാടാണ് കേരളമെന്ന് വീണ്ടും തെളിയിക്കപ്പെടുന്നു. അസംസ്‌കൃത വസ്‌തുക്കളുടെ അഭാവം കാരണം വർഷങ്ങളായി പൂട്ടിക്കിടക്കുന്ന തിരുവനന്തപുരത്തെ ഇംഗ്ലീഷ് ഇന്ത്യ ക്ലേ ലിമിറ്റഡിൻ്റെ രണ്ട് യൂണിറ്റുകൾ തുറക്കുന്നതിനായുള്ള നിർണായക ചുവട് വച്ചിരിക്കുകയാണെന്ന്‌ മന്ത്രി പി രാജീവ്‌ അറിയിച്ചു.

തിരുവനന്തപുരം ജില്ലയില്‍ വേളിയിലും തോന്നയ്ക്കലുമായി പ്രവര്‍ത്തിച്ചുവരുന്ന ഇംഗ്ലീഷ് ഇന്ത്യാലിമിറ്റഡിന്റെ രണ്ട് യൂണിറ്റുകള്‍ അസംസ്‌കൃത വസ്‌തുവിന്റെ അഭാവം ഉണ്ടെന്ന കാരണത്താല്‍ 2020 ആഗസ്റ്റ് മുതല്‍ അടച്ചുപൂട്ടിയിരുന്നു. തോന്നയ്ക്കൽ പ്ലാൻ്റ് ചർച്ചകൾക്കൊടുവിൽ തുറന്നു പ്രവർത്തിച്ചുവെങ്കിലും ഭാഗികമായ ഉൽപാദനമേ നടത്തിയിരുന്നുള്ളൂ.

രണ്ട് യൂണിറ്റുകളും പൂർണമായും പ്രവർത്തനക്ഷമമാക്കുന്നതിനായി നിരവധി തവണകളായി സർക്കാർ പ്രതിനിധികളുമായും മന്ത്രിമാരുമായി നടത്തിയ ചർച്ചകൾ മറ്റ് നിലകളിൽ അനുഭാവപൂർണമായിരുന്നുവെങ്കിലും യൂണിറ്റുകൾ പൂർണസജ്ജമാക്കുന്നതിന് കഴിഞ്ഞിരുന്നില്ല.

ഇംഗ്ലീഷ് ഇന്ത്യാ ക്ലേ ലിമിറ്റിഡ് മാനേജ്മെന്റ് പ്രതിനിധികളുമായി മന്ത്രി വി ശിവൻകുട്ടി, മന്ത്രി ആൻ്റണി രാജു, കഴക്കൂട്ടം എംഎൽഎ കടകംപള്ളി സുരേന്ദ്രൻ എന്നിവരുടെ കൂടി സാന്നിധ്യത്തിൽ നടത്തിയ ചർച്ചയിൽ പാരിസ്ഥിതിക അനുമതി ലഭിച്ച് 45 ദിവസത്തിനുള്ളിൽ രണ്ട് യൂണിറ്റുകളും പൂർണതോതിൽ പ്രവർത്തന സജ്ജമാക്കുമെന്ന ഉറപ്പ് അധികൃതർ നൽകിയിരിക്കുകയാണ്.  നിലവിലെ സ്ഥിരം തൊഴിലാളികളെ നിലനിർത്തിയും ഘട്ടംഘട്ടമായി കരാർ തൊഴിലാളികളെ തിരിച്ചെടുത്തും അനുകൂല സമീപനം ഉണ്ടാകുമെന്ന ഉറപ്പും അവർ നൽകി.

ചൈനാക്ലേ ഉല്‍പന്ന നിര്‍മ്മാതാക്കളായ കമ്പനിയുടെ പ്രവര്‍ത്തനം സുഗമമാക്കുന്നതിനും പൂര്‍ണ്ണശേഷിയില്‍ ഉല്‍പാദനം നടത്തുന്നതിനും ആവശ്യമായ അസംസ്‌കൃത വസ്‌തു ലഭ്യത എത്രയും പെട്ടെന്ന് ഉറപ്പുവരുത്തുന്നതിന് സർക്കാർ ശ്രമിക്കുന്നതാണ്.  ഫാക്ടറികൾ തുറക്കുന്നതിനായുള്ള പ്രവർത്തനരേഖ തയ്യാറാക്കാൻ സർക്കാർ ആവശ്യപ്പെട്ടിട്ടുണ്ട്. ഇത് മുൻനിർത്തിക്കൊണ്ട് ലേബർ കമ്മീഷണറുമായി ചർച്ച നടത്താനും തുടക്കമെന്ന നിലയിൽ ഫാക്ടറി പരിസരം ഈ ആഴ്ച തന്നെ ശുചീകരിക്കാനും തീരുമാനിച്ചിട്ടുണ്ട്. എത്രയും പെട്ടെന്ന് യൂണിറ്റുകളുടെ പ്രവർത്തനം പുനരാരംഭിക്കുന്നതിലൂടെ നൂറിലധികം പേർക്ക് തൊഴിൽ നൽകാൻ സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

 



ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

മറ്റു വാർത്തകൾ





Source link

Facebook Comments Box

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!