KSRTC തിരുവനന്തപുരം സെൻട്രൽ യൂണിറ്റിൽ പണം കാണാതായ സംഭവത്തിൽ സൂപ്രണ്ടടക്കം അഞ്ചുപേർക്ക് സസ്പെൻഷൻ

Spread the love


Thank you for reading this post, don't forget to subscribe!

representative image

  • Last Updated :
തിരുവനന്തപുരം: KSRTC തിരുവനന്തപുരം സെൻട്രൽ യൂണിറ്റിൽ പണം കാണാതായ സംഭവത്തിൽ അഞ്ചുപേരെ സസ്പെൻഡ് ചെയ്തു. സംഭവത്തിൽ കൃത്രിമം നടന്നതായി കെഎസ്ആർടിസി മാനേജ്മെന്‍റ് നടത്തിയ അന്വേഷമത്തിൽ കണ്ടെത്തി. സൂപ്രണ്ട് ഉൾപ്പെടെ അഞ്ചു പേരെയാണ് സസ്പെൻഡ് ചെയ്തത്. ദിവസവരുമാനത്തിൽ നിന്ന് 1, 17,000 രൂപയാണ് കാണാതായത്. നാല് ദിവസം മുമ്പാണ് പ്രതിദിന കളക്ഷൻ മുഴുവനായും ബാങ്കിൽ എത്തിയില്ലെന്ന് കണ്ടെത്തിയത്. സംഭവത്തിൽ ഒഡിറ്റ് വിഭാഗം പരിശോധന നടത്തിയിരുന്നു.

യൂണിറ്റ് ഓഫീസർ ഇതുസംബന്ധിച്ച് പരാതി കൈമാറിയതിന് പിന്നാലെയാണ് ഓഡിറ്റ് വിഭാഗം പരിശോധന നടത്തിയത്. ഓഡിറ്റ് വിഭാഗത്തിന്റെ പരിശോധനയിലും കണക്കിൽ പൊരുത്തക്കേടുകൾ കണ്ടെത്തിയിട്ടുണ്ട്.സംഭവത്തിൽ വിശദമായ അന്വേഷണം നടത്തുമെന്ന് കെഎസ്ആർടിസി അറിയിച്ചു.

Also Read-KSRTC ബസുകളില്‍ പരസ്യം പതിക്കുന്നത് നിയമവിരുദ്ധം; കളര്‍ കോഡ് പാലിക്കാത്ത വാഹനങ്ങള്‍ പിടിച്ചെടുക്കണം: ഹൈക്കോടതി

ഡീസൽ ക്ഷാമം ഉണ്ടായിരുന്ന സമയത്ത് റിസർവേഷൻ ടിക്കറ്റ് മാത്രമായി ഓടിയ ബസുകളിൽ ഡീസൽ അടിച്ചതിന്റെ ബില്ല് നൽകിയിരുന്നില്ല. അതുകൊണ്ടാണ് പൊരുത്തക്കേടുണ്ടായതെന്ന് ജീവനക്കാരുടെ വിശദീകരണം.

Also Read-‘നീ SFI നേതാവല്ലെ ‘ കോതമംഗലത്ത് വിദ്യാര്‍ഥിക്ക് എസ്ഐയുടെ ക്രൂരമര്‍ദ്ദനം

ടിക്കറ്റ് വരുമാനത്തിൽ നിന്നുള്ള പണത്തിൽ ടോൾ പിരിവ്, ഡീസലടിക്കാനുള്ള പണം എന്നിവ മാറ്റിവെച്ച് ബാക്കി തുക ബാങ്കിലടക്കണം. എന്നാൽ വൗച്ചർ ബില്ലുമായി ഒത്തുനോക്കിയപ്പോഴാണ് ഒരു ലക്ഷത്തിലധികം രൂപ കാണാനില്ലെന്ന് കണ്ടെത്തിയത്. മികച്ച കളക്ഷൻ നേടുന്ന ഡിപ്പോയാണ് കെഎസ്ആർടിസി തിരുവനന്തപുരം യൂണിറ്റ്. ദിവസം 35 മുതൽ 50 ലക്ഷം രൂപ വരെയാണ് ഇവിടുത്തെ വരുമാനം.

Published by:Anuraj GR

First published:



Source link

Facebook Comments Box
error: Content is protected !!