എൽദോസ് കുന്നപ്പിള്ളിലിന്റെ കേസെടുക്കാൻ വൈകിയതിന് SHOയ്ക്കെതിരെ പ്രോസിക്യുഷൻ; മുൻകൂർ ജാമ്യാപേക്ഷയിൽ വിധി 20ന്

Spread the love


തിരുവനന്തപുരം: എൽദോസ് കുന്നപ്പിള്ളിലിന്റെ മുൻകൂർ ജാമ്യാപേക്ഷയിൽ വിധി 20 ന്.എൽദോസ് കുന്നപ്പിളളിൽ എംഎൽഎക്കെതിരെ കേസെടുക്കുന്നത് വൈകിച്ച കോവളം സ്റ്റേഷൻ മുൻ ഇൻസ്പെക്ടറെ വിമർശിച്ച് പ്രോസിക്യുഷൻ കോടതിയിൽ നിലപാടെടുത്തു. സ്ത്രീയുടെ പരാതിയിൽ 12-ാം ദിവസമാണ് കേസെടുത്തത്. SHO ആർക്കോ വേണ്ടിയാണ് ഇത് ചെയ്തതെന്ന് കണ്ടെത്തണം. പ്രധാന തെളിവുകൾ ശേഖരിക്കേണ്ടതുണ്ടെന്നും മുൻകൂർ ജാമ്യം നൽകരുതെന്നും പ്രോസിക്യൂഷൻ വാദിച്ചു.

ഗൂഡാലോചന ഉണ്ടെന്നും എൽദോസ് കുന്നപ്പിളളിൽ എംഎൽഎ യുടെ രാഷ്ട്രീയ ഭാവി തകർക്കാനുളള നീക്കമെന്നും എംഎൽഎയുടെ  അഭിഭാഷകൻ വാദിച്ചു.

നാലാം ദിവസവും എൽദോസ് കുന്നപ്പിള്ളിലിൽ ഒളിവിൽ തുടരുന്നതിനിടെയാണ് മുൻകൂർ ജാമ്യാപേക്ഷ അഡീഷണൽ സെഷൻസ് കോടതി പരിഗണിച്ചത്.  എൽദോസിന് ജാമ്യം നൽകുന്നത് പരാതിക്കാരിയുടെ ജീവന് ഭീഷണി എന്ന് പ്രോസിക്യൂഷൻ വ്യക്തമാക്കി.

ലൈംഗിക പീഡനം അടക്കമുള്ള കാര്യങ്ങൾ വിശദമായി പറഞ്ഞത് ക്രൈംബ്രാഞ്ച് കേസ് ഏറ്റെടുത്ത ശേഷമാണ്. തട്ടികൊണ്ട് പോയതിന് പിന്നിൽ എം.എൽ എ മാത്രമല്ലെന്നും  മറ്റ് ചിലർക്കും പങ്കുണ്ടെന്നും പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചു.

എം.എൽ.എയെ കസ്റ്റഡിയിൽ ചോദ്യം ചെയ്യേണ്ടതുണ്ട്. മറ്റ് ചിലരുടെ പേരുകളും പരാതിക്കാരി പറഞ്ഞിട്ടുണ്ടെന്നും പ്രോസിക്യൂഷൻ വ്യക്തമാക്കി.എൽദോസ് കുന്നപ്പിളളിൽ എംഎൽഎ ഒളിവിൽ അല്ലെന്ന് പ്രതിഭാഗം അഭിഭാഷകൻ വാദിച്ചു. ഏതു സമയവും കോടതിക്ക് മുമ്പിൽ ഹാജരാകാൻ തയ്യാറാണ്. എൽദോസിന്റെ രാഷ്ട്രീയ ഭാവി തകർക്കാനുളള നീക്കമാണ് നടക്കുന്നത്. ഇതിലെ ഗൂഢാലോചന അന്വേഷിക്കണം.

Also Read- നമ്മുടെ എല്‍ദോയെ കണ്ടവരുണ്ടോ? മാന്നാർ മത്തായിയിലെപ്പോലെ തിരഞ്ഞിറങ്ങുമെന്ന് ഡിവൈഎഫ്ഐ

കേസെടുക്കാൻ കോവളം പോലീസ് വൈകിയതിനു പിന്നിൽ ചിലരുടെ ഇടപെടൽ ഉണ്ട് .അത് ആരാണെന് കണ്ടെത്തണംഎസ് എച്ച് ഒക്കെതിരെയും അന്വേഷണം നടക്കുകയാണെന്നും പ്രോസിക്യൂഷൻ കോടതിയിൽ പറഞ്ഞു.

ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ‍്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.Source link

Facebook Comments Box

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!