ജാർഖണ്ഡിലെ അപ്പാർട്മെന്റ് 
സമുച്ചയത്തിൽ തീപിടിത്തം; 14 മരണം

Spread the loveറാഞ്ചി
ജാർഖണ്ഡിൽ കെട്ടിടസമുച്ചയത്തിന് തീപിടിച്ച് മൂന്നു കുട്ടികളടക്കം 14പേർ വെന്തുമരിച്ചു. ധൻബാദ് ജില്ലയിലെ ജോരപഥകിലെ ആശിർവാദ് ടവർ അപ്പാർട്ട്മെന്റ് സമുച്ചയത്തിൽ ചൊവ്വ വെെകിട്ടാണ് ദുരന്തം. നാലാമത്തെ നിലയിലാണ് തീപിടിച്ചത്. ഇവിടെ ഒരു ഫ്ലാറ്റിൽ വിവാഹപാർടി നടക്കുന്നതിനിടെ അഗ്നിബാധ ഉണ്ടാവുകയായിരുന്നു എന്നാണ് പ്രാഥമിക വിവരം.

തീ മറ്റു നിലകളിലേക്കും പടർന്നു. ആറ്, ഏഴ് നിലകളിൽ കൂടുതൽപേർ കുടുങ്ങിക്കിടക്കുന്നതായാണ് വിവരം. 18പേരെ രക്ഷപ്പെടുത്തി. രക്ഷാപ്രവർത്തനം വെെകിയും തുടരുകയാണ്. പരിക്കേറ്റവരെ അടുത്തുള്ള പാടലിപുത്ര നഴ്സിങ് ഹോമിലേക്ക് മാറ്റി. പലരുടെയും നില ഗുരുതരമാണ്. മരണസംഖ്യ ഉയരാൻ സാധ്യതയുണ്ടെന്ന് പൊലീസ് മേധാവി പറഞ്ഞു. തീപിടിത്തത്തിന്റെ കാരണം അറിവായിട്ടില്ല. ശനിയാഴ്ച ധൻബാദിലെ സ്വകാര്യ നഴ്സിങ് ഹോമിലുണ്ടായ തീപിടിത്തത്തിൽ ഡോക്ടർ ദമ്പതികളടക്കം അഞ്ച് പേർ മരിച്ചിരുന്നു.Source link

Facebook Comments Box

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!